പിഎം ഇന്ത്യ
ഇന്തോ- ജര്‍മ്മന്‍ ശാസ്ത്ര സാങ്കേതിക കേന്ദ്രത്തിന്റെ കാലാവധി നീട്ടാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംയുക്ത പ്രഖ്യാപനം ഒപ്പിടേണ്ടതിന്റെ ആവശ്യകതന്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭാ യോഗം വിലയിരുത്തി. ഇരു ഗവണ്ടമെന്റുകളും ചേര്‍ന്ന് 2007 ഒക്‌ടോബറില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം 2011 മുതലാണ് കേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങിയത്. 2017 മുതല്‍ 2027 വരെ കാലാവധി നീട്ടുന്നതിനാണ് കരാര്‍ ഒപ്പിടേണ്ടത്. ഇതു പ്രകാരം സംയുക്ത ഗവഷണത്തിനുള്ള പ്രതിവര്‍ഷ ധനസഹായം 2 ദശലക്ഷം യൂറോയില്‍ നിന്നും പരമാവധി 4 ദശലക്ഷം യൂറോ വരെ ഓരോ രാജ്യത്തിനും ലഭിക്കും.