പിഎം ഇന്ത്യ
ഇന്ത്യക്കും നൈജീരിയക്കും ഇടയില്‍ പരിഷ്‌കരിച്ച വിമാന സര്‍വീസ് കരാര്‍ ( എഎസ്എ) ഒപ്പുവച്ചത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മ്ര്രന്തിസഭാ യോഗം അംഗീകരിച്ചു. മുമ്പത്തെ കരാര്‍ ഒപ്പുവച്ചത് 1978 ജനുവരി 31ന് ആയിരുന്നു.
വ്യോമയാന മേഖലയിലെ പുതിയ സംഭവഗതികളുടെ പശ്ചാത്തലത്തിലും ര്ണ്ടു രാജ്യങ്ങള്‍ക്കും ഇടയിലെ വ്യോമ ബന്ധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടനയുടെ (ഐസിഎഒ) പുതിയ മാതൃക പ്രകാരമാണ് കരാര്‍ പുതുക്കിയത്.
ഇന്ത്യക്കും നൈജീരിയയ്ക്കും ഇടയിലുള്ള വ്യോമയാന ബന്ധങ്ങളില്‍ ഒരു പ്രധാന നാഴികക്കല്ലാകുന്ന വിധം അര്‍ത്ഥപൂര്‍ണമാണ് പുതുക്കിയ കരാര്‍. രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ വന്‍തോതിലുള്ള വ്യാപാരം, നിക്ഷേപം,വിനോദ സഞ്ചാരം, സാംസ്‌കാരിക വിനിമയം എന്നിവയ്ക്കുള്ള സാധ്യതകള്‍ ഇന്ത്യക്കും നൈജീരിയയ്ക്കുമുണ്ട്.
വിമാന സര്‍വീസ് കരാറിലെ പ്രധാന കാര്യങ്ങള്‍ താഴെപ്പറയുന്നു:
1) രണ്ട് രാജ്യങ്ങള്‍ക്കും ഒന്നോ അതിലധികമോ വിമാന കമ്പനികളെ ചുമതലപ്പെടുത്തി നാമനിര്‍ദേശം ചെയ്യാം.
2) നാമനിര്‍ദേശം ചെയ്ത വിമാന കമ്പനി ഏത് രാജ്യത്തിന്റേതായാലും വിമാന സര്‍വീസിന്റെ പ്രചാരണത്തിനും വിപണനത്തിനും വേണ്ടി മറ്റേ രാജ്യത്തിന്റെ ഭൂപ്രദേശത്ത് ഓഫീസ് സ്ഥാപിക്കാന്‍ അവകാശമുണ്ടായിരിക്കും.
3) പൂര്‍ണമായ 3,4,5 സ്വതന്ത്ര കടത്ത് അവകാശത്തോടുകൂടി ഏത് വിഭാഗം വിമാനത്തിലും പരസ്പരം മറ്റുള്ളവരുടെ ഭൂപ്രദേശത്തിനുള്ളില്‍ ആകെ കാര്‍ഗോ സര്‍വീസിന്റെ എത്രയെണ്ണം വേണമെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ ഇരു പക്ഷങ്ങളും സമ്മതിച്ചു.
4) വാണിജ്യപരമായ പരിഗണനകളെ അടിസ്ഥാനമാക്കി ന്യായമായ തലങ്ങളില്‍ അംഗീകരിച്ച സേവനത്തിനുള്ളില്‍ നിന്നുകൊണ്ട് നിരക്ക് നിശ്ചയിക്കുന്നതിന് നാമനിര്‍ദേശം ചെയ്യപ്പെട്ട വിമാനകമ്പനിക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും.
5) അതേ കക്ഷിയുടെയോ മറ്റു കക്ഷിയുടെയോ നാമനിര്‍ദേശം ചെയ്യപ്പെട്ട വാഹകര്‍ക്കൊപ്പം സഹകരണ വിപണന സജ്ജീകരണങ്ങളില്‍ രണ്ടു കക്ഷികളുടെയും നാമനിര്‍ദേശം ചെയ്യപ്പെട്ട വിമാന കമ്പനിക്ക് പ്രവേശിക്കാം.
6) പുതിയ നിബന്ധന പ്രകാരം, റൂട്ട് പട്ടികയില്‍ വ്യക്തമാക്കിയ റൂട്ടുകളില്‍ അങ്ങോട്ടുമിങ്ങോട്ടും ആഴ്ചയില്‍ പരമാവധി 7 സര്‍വീസുകള്‍ നടത്താന്‍ ഇരു പക്ഷത്തെയും അധികാരപ്പെടുത്തിയിരിക്കുന്നു.
7) മേല്‍പ്പറഞ്ഞവയ്ക്ക് പുറമേ പ്രവര്‍ത്തനാനുമതി റദ്ദാക്കിയത് പുന:സ്ഥാപിക്കുന്നതിനും അനുവദിച്ച സര്‍വീസുകളുടെ പ്രവര്‍ത്തന നിയന്ത്രണ തത്വങ്ങള്‍, ഇണങ്ങുന്ന റൂട്ട് നിശ്ചയിക്കല്‍, വാണിജ്യപരമായ അവസരങ്ങള്‍, വ്യോമയാന സുരക്ഷ, വ്യോമയാന ഭദ്രതയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ തുടങ്ങിയവയും പുതിയ കരാറിലുണ്ട്.