പിഎം ഇന്ത്യ
ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് (ഐഐഎസ്) ഗ്രൂപ്പ് ‘എ’യുടെ കേഡര്‍ പുന സംഘടനയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഐ.ഐ.എസ്സിന്റെ ഏറ്റവും തലപ്പത്ത് രണ്ട് അധിക പോസ്റ്റുകളും, ഹയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ് തലത്തില്‍ അഞ്ച് തസ്തികകളും, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഗ്രേഡ് തലത്തില്‍ 19 തസ്തികകളും പുതുതായി സൃഷ്ടിക്കാനും മറ്റ് തലങ്ങളില്‍ ഇതിനനുസൃതമായ വെട്ടിക്കുറവ് വരുത്താനും ലക്ഷ്യമിടുന്നതാണ് പുന സംഘടന. ഐ.ഐ.എസ് കേഡറില്‍ നിലവിലുള്ള സ്തംഭനം പരിഹരിക്കാനും ഐ.ഐ.എസ്സ് ഉദ്യോഗസ്ഥരുടെ ഭാവി മെച്ചപ്പെടുത്താനും ഈ പുന സംഘടന വഴിയൊരുക്കും. ഗവണ്‍മെന്റിന്റെ മാധ്യമ ആശയവിനിമയ വിഭാഗങ്ങളുടെ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും ഈ പ്രക്രിയ സഹായിക്കും.
അടുത്തിടയായി വര്‍ദ്ധിച്ച തോതിലുള്ള ഗവണ്‍മെന്റിന്റെ ജനാഭിമുഖ്യ നയങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് കേഡര്‍ പുനരവലോകനം.