പിഎം ഇന്ത്യ
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം എനര്‍ജി (ഐ.ഐ.പി.ഇ) സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ: നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. പാര്‍ലമെന്റില്‍ പാസാക്കിയിട്ടുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയപ്രാധാന്യമുള്ള സ്ഥാപനമായിട്ടായിരിക്കും ഇതിന്റെ രൂപീകരണം. ഇന്‍സ്റ്റിറ്റ്യൂട്ടിന് ഭരണഘടനയോടൊപ്പം ഐ.ഐ.ടികളെപ്പോലെ ബിരുദങ്ങള്‍ നല്‍കുന്നതിനുള്ള നിയമപരമായ അധികാരവും ഉണ്ടായിരിക്കും. പെട്രോളിയം ഊര്‍ജ്ജ പഠനമേഖലയിലെ മികവിന്റെ കേന്ദ്രമാക്കി ഇതിനെ മാറ്റുന്നതിന് പുതിയ ഒരു നിയമം കൊണ്ടുവരും.
ഐ.ഐ.പി.ഇയുടെ മൂലധന ചെലവുകള്‍ക്കായി 655.46 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അതോടൊപ്പം എന്‍ഡോവ്‌മെന്റ് ഫണ്ട് രൂപത്തില്‍ സംഭാവനയായി 200 കോടിയും ലഭിക്കും.( എണ്ണകമ്പനികളില്‍ നിന്നും 200 കോടി കൂടി എന്‍ഡോവ്‌മെന്റ് ഫണ്ടിലെ സംഭാവനയായി ലഭിക്കും)
2014ലെ ആന്ധ്രാപ്രദേശ് രൂപീകരണ നിയമം അനുച്ഛേദം 13-പ്രകാരമായിരിക്കും ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക. പെട്രോളിയം മേഖലയില്‍ വളര്‍ച്ചയ്ക്ക് വേണ്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി നൈപുണ്യമുള്ളവരെ ആവശ്യത്തിന് കണ്ടെത്തുന്നതിന് വേണ്ട ഗുണപരവമായ പ്രവര്‍ത്തനമാണ് ഈ സ്ഥാപനംകൊണ്ടുദ്ദേശിക്കുന്നത്. ബന്ധപ്പെട്ട മേഖലയുമായി അടുത്തുകിടക്കുന്നതുകൊണ്ടുതന്നെ ഐ.ഐ.പി.ഇയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും കരുത്തും ലഭിക്കും. ഉദാഹരണമായി പറഞ്ഞാല്‍ കെ.ജി-ബെയിസിന്‍, വിശാഖപട്ടണം റിഫൈനറിയും കാക്കിനാഡയില്‍ ആസൂത്രണം ചെയ്തിട്ടുള്ള പെട്രോ കെമിക്കല്‍ കോംപ്ലക്‌സുമൊക്കെ ഇതിന്റെ അടുത്താണ്.