Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വീസി(ഐ.ഡി.എ.എസ്.)ന്റെ കാഡര്‍ പരിഷ്‌കരണത്തിനു മന്ത്രിസഭ അനുമതി നല്‍കി


ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വീസി(ഐ.ഡി.എ.എസ്.)ന്റെ കാഡര്‍ പരിഷ്‌കരണത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. അപ്പെക്‌സ് സ്‌കെയിലില്‍ ഒന്നും എച്ച്.എ.ജി. ലെവലിലും എസ്.എ.ജി. ലെവലിലും ആറു വീതവും ജെ.എ.ജി. ലെവലില്‍ പത്തും ഉള്‍പ്പെടെ 23 പോസ്റ്റുകള്‍ വര്‍ധിപ്പിക്കാനും എച്ച്.എ.ജി.പ്ലസില്‍ ഒന്നും എസ്.ടി.എസ്. ലെവലില്‍ പന്ത്രണ്ടും ജെ.ടി.എസ്. ലെവലില്‍ പത്തും പോസ്റ്റുകള്‍ കുറയ്ക്കാനുമാണു തീരുമാനം.

തൊഴില്‍പരമായ ആവശ്യകതയും നിലവിലുള്ള ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും കാഡര്‍ ഘടനയും നിമിത്തമാണു കാഡര്‍ പുനഃപരിശോധന വേണ്ടിവന്നത്.