Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യന്‍ മണ്ണില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഇന്ത്യന്‍ മണ്ണില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഇന്ത്യന്‍ മണ്ണില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഇന്ത്യന്‍ മണ്ണില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഭാരതാംബ വിജയിക്കട്ടെ!
വന്ദേ മാതരം!
വന്ദേ മാതരം!
വന്ദേ മാതരം!
ഇന്നേ ദിവസം നേതാജി ഈ സ്ഥലം സന്ദര്‍ശിച്ചിരുന്നു. നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ എടുത്ത് അദ്ദേഹത്തെ അനുസ്മരിച്ച്, എല്ലാവരും ഒരുമിച്ച് ഫോണുകളുടെ ഫ്‌ളാഷ് ലൈറ്റുകള്‍ തെളിച്ച് അദ്ദേഹത്തിന് ആദരവ് അര്‍പ്പിക്കുക. എന്നോടൊപ്പം പറയൂ.
നേതാജി സിന്ദാബാദ്!
നേതാജി സിന്ദാബാദ്!
നേതാജി സിന്ദാബാദ്!
സുഭാഷ് ബാബു സിന്ദാബാദ്!
സുഭാഷ് ബാബു സിന്ദാബാദ്!
സുഭാഷ് ബാബു സിന്ദാബാദ്!

വന്ദേ മാതരം!
വന്ദേ മാതരം!
വന്ദേ മാതരം!
നിങ്ങള്‍ക്ക് വളരെ നന്ദി!

വേദിയിലുള്ള വിശിഷ്ഠാതിഥികളെ, ഇന്ന് ഇവിടെ സന്നിഹിതരായിരിക്കുന്ന സുഭാഷ് ബാബുവിന്റെ കുടുംബാംഗങ്ങളെ, ഇവിടെ തടിച്ചു കൂടിയിരിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ,
സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത അനേകം ദേശാഭിമാനികളുടെ സമര്‍പ്പണവും ധീരതയും കൊണ്ട് പവിത്രീകരിക്കപ്പെട്ട ഈ ദേശത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ആന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം പ്രകൃതിസൗന്ദര്യത്തിന്റെ പ്രതീകം മാത്രമല്ല, ഇന്ത്യക്കാര്‍ക്ക് ഇതൊരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്.
ചരിത്രത്തില്‍ ഈ ദ്വീപിന്റെ മഹത്വം, സുവര്‍ണ ലിപികളില്‍ തിളങ്ങുന്നത് അതിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളാല്‍ മാത്രമല്ല, അതിന്റെ സമ്പന്നമായ ഭൂത കാലത്തിന്റെ പേരില്‍ കൂടിയാണ്. ഓരോ ഇന്ത്യക്കാരനും നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെയും ധീരതയുടെയും പ്രതീകം കൂടിയാണ് ഈ ദ്വീപ സമൂഹം.

സുഹൃത്തുക്കളെ

രാജ്യത്തിന്റെ വര്‍ത്തമാന, ഭൂത, ഭാവി കാലങ്ങളില്‍ ഈ ദ്വീപസമൂഹത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ ശാക്തീകരിക്കാനും രാജ്യത്തിന്റെ വികസന ചരിത്രത്തിലെ പ്രധാന ഭാഗമാണ് എന്ന് ഉറപ്പു വരുത്താനും നമ്മുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഈ ആശയം പ്രാവര്‍ത്തികമാക്കുന്നതിന് ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ക്ക് – ആന്തമാന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെടുന്നതിനുള്ള സൗകര്യങ്ങള്‍ക്ക് ഇന്ന് ഇവിടെ തുടക്കം കുറിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, യാത്രാസൗകര്യങ്ങള്‍, വിനോദസഞ്ചാരം, വ്യവസായം, തൊഴില്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് ഈ പദ്ധതികള്‍. വിവിധ വികസന പദ്ധതികളുടെ പേരില്‍ എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരെ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ
രാജ്യത്തിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രണ്ടു പ്രധാന സ്മാരകങ്ങള്‍ സര്‍ന്ദശിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ആദ്യം ഞാന്‍ സന്ദര്‍ശിച്ചത് സെല്ലുലാര്‍ ജയിലാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് 75 വര്‍ഷം മുമ്പ് നേതാജി സുഭാഷ് ചന്ദ്രബോസ് പതാക ഉയര്‍ത്തിയ സ്ഥലത്താണ് പിന്നെ ഞാന്‍ പോയത്.

സുഹൃത്തുക്കളെ
സെല്ലുലാര്‍ ജെയിലിന്റെ വളപ്പില്‍ പ്രവേശിക്കുമ്പോള്‍ തന്നെ നമ്മുടെ മനസില്‍ സമ്മിശ്ര വികാരങ്ങളുടെ വേലിയറ്റമാണ്. സത്യത്തില്‍ ആ ജയിലിലെ ക്രൂരമായ പീഢനങ്ങള്‍ സന്തോഷത്തോടെ സഹിക്കാന്‍ അവര്‍ക്ക് ശക്തി പകര്‍ന്നത് എന്താണ് എന്ന് എനിക്കറിയില്ല. ജയിലിന്റെ ഉള്ളിലേയ്ക്കു നടക്കുമ്പോള്‍ ഇപ്പോഴും ഭാരതാംബയുടെ ധീരരായ മക്കള്‍ അവരുടെ രക്തവും വിയര്‍പ്പും കൊണ്ട് ഭാരത് മാതാ കീ ജെയ് എന്ന് കടല്‍ തിരകളില്‍ എഴുതിക്കൊണ്ടിരിക്കുന്നതു പോലെ, സ്വാതന്ത്ര്യത്തിന്റെ രശ്മികള്‍ ഇവിടെ പ്രസരിക്കുന്നതിനായി അവരും അവരുടെ ജീവിതങ്ങളും ഓരോ നിമിഷവും എരിയുന്നതു പോലെ നമുക്കു തോന്നും.
വീര്‍ സവര്‍ക്കറിന്റെ ജീവിതവുമായി ബന്ധപ്പെട്ട് നാം വായിച്ചറിഞ്ഞിട്ടുള്ളതും കേട്ടറിഞ്ഞിട്ടുള്ളതുമായ ഓരോ സംഭവങ്ങളും നമ്മുടെ കണ്‍മുന്നിലേയ്ക്കു വരികയാണ്. സവര്‍ക്കര്‍, ബാബാ ഭാന്‍ സിംഗ്, മഹാവീര്‍ സിംഗ്, ഇന്ദ്രധനുഷ് റായ്, തുടങ്ങിയ വിപ്ലവകാരികള്‍ വര്‍ഷങ്ങളോളം പീഢിപ്പിക്കപ്പെട്ട സെല്ലുകള്‍ നമുക്ക് ഇന്ന് ക്ഷേത്രങ്ങള്‍ പോലെ പുണ്യസ്ഥലങ്ങളാണ്.ബരീന്ദ്ര കുമാര്‍ ഘോഷ് , ഉല്ലാസ്‌ക്കര്‍ ദത്ത്, പ്രിഥ്വി സിംഗ് ആസാദ്, ത്രിലോക്യനാഥ് ചക്രബര്‍ത്തി, ഭായി പരമാനന്ദ തുടങ്ങി സ്വാതന്ത്ര്യ സമരത്തിലെ എത്രയോ ധീരാത്മാക്കള്‍ സെല്ലുലാര്‍ ജെയിലിന്റെ ഓരോ മൂലകളെയും മഹത്വവത്ക്കരിച്ചു. സ്വാതന്ത്ര്യത്തിന്റെ ഈ അജ്ഞാത ധീരസേനാനികളെ ഉപകാരസ്മരണയുള്ള രാജ്യത്തിന് ഒരിക്കലും മറക്കാന്‍ സാധിക്കില്ല.
എന്നോടൊപ്പം പറയൂ –
രക്തസാക്ഷികള്‍ അമരരായിരിക്കട്ടെ
രക്തസാക്ഷികള്‍ അമരരായിരിക്കട്ടെ

സുഹൃത്തുക്കളെ,
സ്വാതന്ത്ര്യ സമര ധീര സേനാനികളെ ഓര്‍ക്കുമ്പോള്‍ സുഭാഷ് ചന്ദ്ര ബോസിന്റെ നാമം നമ്മില്‍ അഭിമാനവും പുത്തന്‍ ആവേശവും നിറയ്ക്കുന്നു.ആസാദ് ഹിന്ദ് ഗവണ്‍മെന്റിന്റെ പ്രഥമ പ്രധാനമന്ത്രി ഈ ആന്തമാനിനെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ഭൂമിയാക്കി. നേതാജിയുടെ ആഹ്വാനം ശ്രവിച്ച മാത്രയില്‍ ആന്‍ഡമാനിലെ എത്രയോ ധീരാത്മാക്കള്‍ അവരുടെ ജീവിതം രാജ്യത്തിനായി സമര്‍പ്പിക്കുകയും അതിനെ തുടര്‍ന്ന് ആസാദ് ഹിന്ദ് ഫൗജ് സ്വാതന്ത്ര്യത്തിന്റെ ത്രിവര്‍ണ പതാക ഈ ചക്രവാളത്തില്‍ പറത്തുകയും ചെയ്തു. 1943 ഡിസംബര്‍ 30 ലെ ആ ചരിത്ര സംഭവത്തിനു ശേഷം 75 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. ആ സംഭവം എന്നേയ്ക്കുമായി നമ്മുടെ പൗരന്മാരുടെ ഓര്‍മ്മയില്‍ നിന്നു മായാതിരിക്കുവാനായി നാം ഇന്ന് 150 അടി ഉയരത്തില്‍ ദേശീയ പതാക ഉയര്‍ത്തുകയാണ്. ഭാഗ്യവശാല്‍ ഏതാനും മാസം മുമ്പ് എനിക്ക് ഇതുപോലെ ഒരവസരം ചെങ്കോട്ടയിലും ലഭിച്ചു. ആ സമയത്ത് ആസാദ് ഹിന്ദ് ഫൗജ് 75 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.

സഹോദരി സഹോദരന്മാരെ,
ചരിത്രത്തിലെ ഈ അഭിമാന മുഹൂര്‍ത്തത്തിന്റെ സ്മരണയ്ക്കായി ഒരു നാണയവും തപാല്‍ സ്റ്റാമ്പും നാം പുറത്തിറക്കിയിട്ടുണ്ട്. നേതാജി ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണ ആന്തമാനിന്റെ ഓരോ മുക്കിലും മൂലയിലും അനശ്വരമാക്കുന്നതിനും രാജ്യത്തിനു മുഴുവന്‍ പ്രചോദനമാകുന്നതിനുമായി ഇന്ത്യ ഗവണ്‍മെന്റ് സുപ്രധാനമായ ഒരു തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ നിങ്ങളോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ആ വിജ്ഞാപനം പുറത്തു വന്നു കഴിഞ്ഞു. അതിയായ അഭിമാനത്തോടു കൂടിയാണ് നിങ്ങളോടെ ആ പ്രഖ്യാപനം ഞാന്‍ നടത്തുന്നത്. ഇപ്പോള്‍ മുതല്‍ റോസ് ദ്വീപ് നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്ന് അറിയപ്പെടും, നീല്‍ ദ്വീപ് ഷഹീദ് ദ്വീപ് എന്നും ഹാവ്‌ലോക്ക് ദ്വീപ് സ്വരാജ് ദ്വീപ് എന്നുമായിരിക്കും ഇനി അറിയപ്പെടുക.

സഹോദരീ സഹോദരന്മാരെ,
ആന്‍ഡമാന്‍ ദ്വീപസമൂഹത്തിലെ ഈ ദ്വീപില്‍ നിന്നുകൊണ്ടാണ് നേതാജി സ്വയം ഇന്ത്യന്‍ പതാക വീശി ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്ര്യയായി എന്നു പ്രഖ്യാപിച്ചത്. ഈ മൈതാനിയിലാണ് അദ്ദേഹം ഇന്ത്യക്കാരായ ആയിരങ്ങളെ ഈ ദിനത്തില്‍ അഭിസംബോധന ചെയ്തത്. ഇത് ഇന്ന് നേതാജി സ്‌റ്റേഡിയമായിരിക്കുന്നു. അദ്ദേഹം ഈ സ്ഥലം കൈയേറിയതോടെ ഇടക്കാല ഗവണ്‍മെന്റ് യാഥാര്‍ത്ഥ്യമാവുകയായിരുന്നു. ആ പ്രഖ്യാപനം കഴിഞ്ഞ നാലു സംവത്സരങ്ങള്‍ക്കു ശേഷം ഭാരതാംബിക അടിമത്വത്തിന്റെ ചങ്ങലയില്‍ നിന്നു മോചിതയായി.
സുഹൃത്തുക്കളെ
കൊളോണിയല്‍ വാഴ്ച്ചക്കാലത്ത് ഇന്ത്യയുടെ ഐക്യത്തെ സംബന്ധിച്ച് സംശയങ്ങളും ചോദ്യങ്ങളും എന്നെങ്കിലും ഉയര്‍ന്നുവെങ്കില്‍ അത് മനോഭാവത്തിന്റെ പ്രശ്‌നമാണ് മൂല്യത്തിന്റെതല്ല. നാമെല്ലാം ചരിത്രാതീത കാലം മുതല്‍ ഒന്നാണ് എന്നു സുഭാഷ് ബാബു പോലും വിശ്വസിച്ചിരുന്നു. കൊളോണിയല്‍ വാഴ്ച്ച കാലത്തു തന്നെ ഈ ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്ന എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. ഒരു രാഷ്ട്രം ഒരൊറ്റ ജനത എന്ന നമ്മുടെ വ്യക്തിത്വത്തിന് ഊന്നല്‍ നല്കിയ നേതാജിക്ക് ശക്തമായ ബോധ്യമുണ്ടായിരുന്നു, അത് മാറ്റാനാവില്ല എന്ന്. ഏക ഭാരതം ശ്രേഷ്ഠഭാരതം എന്ന മാര്‍ഗത്തില്‍ മുന്നേറുമ്പോള്‍, നേതാജിയുടെ ആ വികാരങ്ങളോടു ചേര്‍ന്നാണ് നാം മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നത് എന്നതില്‍ എനിക്കു സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,
അറിഞ്ഞോ അറിയാതെയോ ചില ആളുകള്‍ വന്‍കര എന്നും ദ്വീപ് എന്നും ഇടയ്ക്കിടെ ചര്‍ച്ചകളില്‍ പറയാറുണ്ട്. ഇത് നമ്മുടെ പദാവലിയുടെ ഭാഗമായിരിക്കുന്നു.

എന്റെ പ്രിയ സഹോദരി സഹോദരന്മാരെ,
എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യ മുഴുവന്‍ ഓരോ മുക്കും മൂലയും വന്‍കരയുടെ ഭാഗമാണ്. എനിക്ക് ഡല്‍ഹി പോലെയോ മുംബൈ പോലെയോ ചെന്നൈ പോലെയോ തന്നെയാണ് പോര്‍ട്ട് ബ്ലെയറും. അതുകൊണ്ടാണ് നമ്മുടെ ഗവണ്‍മെന്റ് എന്തു കാരണങ്ങള്‍ കൊണ്ടായാലും പിന്‍തള്ളപ്പെട്ടു പോയ മേഖലകളില്‍ ഗതാഗത സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്കുന്നത്. രാജ്യത്തിന്റെ ഭാതികവും വൈകാരികവുമായ ഏകീകരണം ശക്തമാക്കുക എന്ന നമ്മുടെ തീരുമാനം ഉറച്ചതാണ്.

സഹോദരീ സഹോദരന്മാരെ,
കഴിഞ്ഞ കാലത്തെ ധീരരെ സ്മരിക്കുമ്പോഴാണ് ഐക്യം എന്ന നമ്മുടെ വികാരം ശക്തമാകുന്നത്. യഥാര്‍ത്ഥ ധീരരെയും, ചരിത്രത്തെയും ബഹുമാനിക്കുന്നതില്‍ പരാജയപ്പെടുന്ന രാജ്യത്തിന് ഒരിക്കലും പുരോഗതി ഉണ്ടാവില്ല എന്ന് ഞാന്‍ ഇടയ്ക്ക് പറയാറുണ്ട്. പൈതൃകവും ചരിത്രവും കാത്തു സൂക്ഷിക്കുന്ന രാജ്യത്തിന് ശക്തമായ വികസന സഞ്ചാര പഥമുണ്ട്.
കഴിഞ്ഞ നാലര വര്‍ഷക്കാലമായി കേന്ദ്ര ഗവണ്‍മെന്റ് ഈ രാജ്യത്തിന്റെ മഹത്തായ സംസ്‌കാരത്തിന്റെ ചെറിയ കണികയെ പോലും പുനരുദ്ധരിക്കാന്‍ ശ്രമിക്കുകയാണ്. മാത്രവുമല്ല അതിനെ ഈ രാജ്യത്തെ പൗരന്മാരുടെ മുന്നില്‍ പ്രചോദനത്തിന്റെ സ്രോതസായി പ്രതിഷ്ഠിക്കാനും നാം ശ്രമിക്കുകയാണ്. കടന്നു പോകുന്ന ദിനങ്ങളാണ് ചരിത്രം. ഒപ്പം നാളെയുടെ സാക്ഷാത്ക്കാരവുമാണത്. അത് ധീരതയെ, ശക്തിയെ വേദനയെ പ്രകാശിപ്പിക്കുക മാത്രമല്ല, ധീരതയ്ക്കും ശക്തിക്കും വേണ്ട പ്രചോദനം കൂടിയാണ്. അതു നമ്മുടെ പരിശ്രമങ്ങളുടെ പരിശോധനയാണ് ഒപ്പം നമ്മുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലനവുമാണ്. ജാഗ്രത്തായിരിക്കാന്‍ അതു നമുക്കു മുന്നറിയിപ്പു നല്കുന്നു , നമ്മെ പഠിപ്പിക്കുന്നു.
ചരിത്രം സമയവുമായി ബന്ധിതമാണ്. പുതിയ തീരുമാനങ്ങള്‍ക്കുള്ള ഊര്‍ജ്ജമാണ്. പുതിയ പ്രതീക്ഷകള്‍ക്ക് പുതിയ സ്വപ്‌നങ്ങള്‍ക്ക് അതു നമുക്ക് ധൈര്യം നല്കുന്നു. ഒപ്പം ഭാവിക്കായി നമ്മെ സമര്‍പ്പിക്കുന്നതിനും.

സുഹൃത്തുക്കളെ,
ഈ ആശയവുമായിട്ടാണ് ഈ ഗവണ്‍മെന്റ്, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇഴയുകയായിരുന്ന പോലീസ് സ്മാരകത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ബാബാസാഹിബ് ഭീം റാവു അംബേദ്ക്കറിന്റെ പഞ്ച്തീര്‍ത്ഥ നിര്‍മ്മിച്ചത്. രാജ്യത്തെ ദേശീയ ഐക്യത്തിന്റെയും കാര്‍ഷിക മുന്നേറ്റങ്ങളുടെയും മുന്‍ഗാമിയായ സര്‍ദാര്‍ വല്ലഭഭായി പട്ടേലിന് ആദരവ് അര്‍പ്പിച്ചുകൊണ്ട്, ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ തീര്‍ത്തത്. അതെ കുറിച്ച രാജ്യം ഇന്ന് അഭിമാനിക്കുന്നു. വിവിധ സ്മാരകങ്ങള്‍ കൊണ്ട് നാം ഉദ്ദേശിക്കുന്നത് ചരിത്രത്തെ സംരക്ഷിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഐക്യത്തിനായി പോരാടിയ ധീരാത്മാക്കള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുക എന്നതു കൂടിയാണ്. ഇതു കൂടാതെ നേതാജി സുഭാഷ് ചന്ദ്ര ബോസ്, സര്‍ദാര്‍ പട്ടേല്‍ എന്നിവരുടെ ബഹുമാനാര്‍ത്ഥം ദേശീയ പുരസ്‌കാരങ്ങളും നാം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഞാന്‍ നേതാജി സുഭാഷ് ചന്ദ്ര ബോസ് കല്പിത സര്‍വകലാശാല തുറക്കുന്നതായി കൂടി ഞാന്‍ പ്രഖ്യാപിക്കുകയാണ്.

സഹോദരി സഹോദരന്മാരെ,
വിവിധ ദേശീയ നേതാക്കളില്‍ നിന്ന പ്രചോദനം ഉള്‍ക്കൊണ്ട് നവ ഇന്ത്യ നിര്‍മ്മിക്കാനുള്ള പ്രധാന ഘടകം വികസനമാണ്. നമ്മുടെ വിഭവങ്ങളുടെയും സംസ്‌കാരത്തിന്റെയും ഏകകാലികമായ വികസനം ഉറപ്പാക്കാനാണ് നാം പരിശ്രമിക്കുന്നത്. രാജ്യത്തെ ഓരോ പൗരനും ഓരോ പ്രദേശവും സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്രാവാക്യവുമായി വികസിക്കണം. വിഭവങ്ങളുടെ വികസത്തിന്, വ്യാവസായിക വികസനത്തിനാണ് പ്രാധാന്യം. ഈ പ്രദേശത്തിന്റെ സാഹചര്യങ്ങള്‍ക്കും പരിസ്ഥിതിക്കും യോജിച്ച രീതിയിലുള്ള വ്യാവസായിക വികസനത്തിന് ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.സൗരോര്‍ജ്ജം, എല്‍.എന്‍.ജി, ഇലക്ട്രിക് കാറുകള്‍, ഗതാഗത സംവിധാനം എന്നിവയെല്ലാം വികസനവും പരിസ്ഥിതിയുമായി സന്തുലിതമായി മാത്രമെ ആസൂത്രണം ചെയ്യപ്പെടുകയുള്ളു.

സുഹൃത്തുക്കളെ
ഈ മേഖലയുടെ വ്യാവസായിക വികസനത്തിനായി ഒരു വന്‍ പദ്ധതിയുമായിട്ടാണ് ഗവണ്‍മെന്റ് മുന്നോട്ടു വന്നിരിക്കുന്നത്. ഈ ചരിത്ര നിമിഷത്തില്‍ നിങ്ങള്‍ക്കെല്ലാം മധ്യത്തില്‍ ഞാന്‍ അതു പ്രഖ്യാപിക്കുകയാണ്. ലക്ഷദ്വീപ് ആന്‍ഡ് ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് സ്‌കീം എന്നാണ് അത് അറിയപ്പെടുക പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് ഈ പദ്ധതി പ്രകാരം സംരംഭകര്‍ക്ക് സാമ്പത്തിക സഹായങ്ങളും സൗജന്യങ്ങളും ലഭിക്കും. ഈ പദ്ധതിയുടെ സഹായത്തോടെ ഭാവിയില്‍ ഈ മേഖലയില്‍ നിരവധി വ്യവസായങ്ങള്‍ ഉണ്ടാകും. അത് ഇവിടുത്തെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്കും. വിനോദ സഞ്ചാരം, ഭക്ഷ്യ സംസ്‌കരണം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ സംരംഭങ്ങളുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു സംരംഭങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഒരു നയ രേഖ ഇന്ന് ഇവിടെ പ്രകാശനം ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം പ്രയോജനം ലഭിക്കുക ഇവിടുത്തെ യുവ സുഹൃത്തുക്കള്‍ക്കാണ്. ഈ മേഖലയുടെ സംസ്‌കാരവും തനിമയും നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു വിനോദ സഞ്ചാര പദ്ധതി വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. വിനോദ സഞ്ചാര സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ ഇന്ന് ഇവിടെ ആരംഭിക്കുകയാണ്. അവയ്ക്കു നാം തറക്കല്ലിട്ടു കഴിഞ്ഞു. ഹാവ്‌ലോക്ക് തുറമുഖത്ത് നിര്‍മ്മിക്കുന്ന യാത്ര ടെര്‍മിനല്‍ ആകട്ടെ, അല്ലെങ്കില്‍ യാര്‍ഡ് മറീന എന്നിവ പൂര്‍ത്തിയാകുന്നതോടെ ഇവിടെത്തെ വിനോദ സഞ്ചാര മേഖലയുടെ സാധ്യത വളരെ വര്‍ധിക്കും. വെറും 20 യാര്‍ഡിന് പകരം 100 യാര്‍ഡ് ആക്കാനുള്ള പദ്ധതിക്ക് വേണ്ടി നാം ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

സുഹൃത്തുക്കളെ,
യാത്രാ സൗകര്യങ്ങള്‍ വര്‍ധിച്ചാല്‍ മാത്രമെ വിനോദ സഞ്ചാരവും വ്യവസായവും വികസിക്കുകയുള്ളു. യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇവിടെയ്ക്കുള്ള ഗതാഗത മേഖലയില്‍ നാലു പുതിയ കപ്പലുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കൊച്ചി ഷിപ് യാര്‍ഡില്‍ ഇപ്പോള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ നാലു കപ്പലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നുമുണ്ട്. ഈ ദ്വീപ സമൂഹത്തെ കൂടുതല്‍ കൂടുതല്‍ സ്വയം പര്യാപ്തമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ വലിയ യാനങ്ങള്‍ അറ്റകുറ്റ പണികള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ട് പോര്‍ട് ബ്ലെയറിലെ ഡോക് യാര്‍ഡ് വിപുലീകരിക്കും.
സുഹൃത്തുക്കളെ
ചാത്തം മുതല്‍ ബാംബുഫ്‌ളാറ്റ വരെ യാത്ര ചെയ്യാന്‍ വളരെ സമയം വേണ്ടിവരുന്നതായി എനിക്ക് അറിയാന്‍ കഴിഞ്ഞു. ഇതിനു പരിഹാരമായി രണ്ടു സ്ഥലങ്ങളില്‍ പാലം നിര്‍മ്മിക്കാന്‍ അംഗീകാരമായിട്ടുണ്ട്. ഇന്നു പ്രാദേശിക നേതാക്കളുമായി നടന്ന കൂടിക്കാഴ്ച്ചയില്‍ റോഡിന്റെ പ്രശ്‌നവും ഉന്നയിക്കപ്പെട്ടു. ഗ്രാമ പ്രദേശങ്ങളില്‍ റോഡിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട വിഷയം ഉണ്ട് എന്ന് ഞാന്‍ മനസിലാക്കുന്നു. റോഡുകളുടെ അവസ്ഥ പരിശോധിക്കാന്‍ ഞാന്‍ ലെഫ്. ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ആ റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്‍മെന്റിനു ലഭിക്കും. റിപ്പോര്‍ട്ട് പഠിച്ച ശേഷം കേന്ദ്ര ഗവണ്‍മെന്റ് സാധിക്കുന്ന സഹായം ലഭ്യമാക്കും.
വ്യോഗതാഗതം ശക്തമാക്കാന്‍ വീര്‍ സര്‍വര്‍ക്കര്‍ എയര്‍ പോര്‍ട്ടില്‍ പുതിയ ഒരു ടെര്‍മിനല്‍ നിര്‍മ്മിച്ചു വരുന്നു. ഇത് വൈകാതെ പൂര്‍ത്തിയാവും. പോര്‍ട്ട്‌ബ്ലെയറില്‍ നിന്നു ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേയ്ക്കു സൗജന്യ നിരക്കില്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ വൈകാതെ പ്രവര്‍ത്തനം തുടങ്ങും.
സുഹൃത്തുക്കളെ,
ജലപാതകള്‍, വ്യോമപാത, നിരത്തുകള്‍ എന്നിവയ്‌ക്കൊപ്പം ഐ – വേകളും വളരെ പ്രധാനമാണ്. ഫോണ്‍ ഇന്റര്‍നെറ്റ് ബന്ധങ്ങളും വളരെ മെച്ചപ്പെട്ടിട്ടുണ്ട്. ചെന്നൈയില്‍ നിന്നുള്ള അന്തര്‍സമുദ്ര ഓപ്റ്റിക്കല്‍ ഫൈബര്‍ ഡല്‍ഹി, ചെന്നൈ എന്നിവയടെ തുല്യ ഗുണനിലവാരത്തില്‍ പോര്‍ട്ട് ബ്ലെയറിലും ഇന്റര്‍നെറ്റു കണക്ഷന്‍ ലഭ്യമാക്കും. സ്‌റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്ക് അഥവ സ്വാന്‍ ഇന്നു മുതല്‍ ഇവിടെയും പ്രവര്‍ത്തനം തുടങ്ങുകയാണ്. പ്രധാന ദ്വീപുകളിലെ 12 സ്ഥലങ്ങളില്‍ ആദ്യ ഘട്ടം ജനവാസ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും. ഇവിടെ ഹൈസ്പീഡ് ഇന്റര്‍ നെറ്റ് വഴി ഗവണ്‍മെന്റ് ഓഫീസുകളെ ജില്ലാ ബ്ലോക്ക് തലത്തില്‍ ബന്ധിപ്പിക്കും. എല്ലാ ഗവണ്‍മെന്റ് സേവനങ്ങളും ഓണ്‍ ലൈനായി ലഭ്യമാക്കും. ആന്‍ഡമാന്‍ നിക്കോബാറിനൊപ്പം ഡിജിറ്റല്‍ ഇന്ത്യ പദ്ധതി മറ്റു ദ്വീപുകളിലും ശക്തമാക്കും.
സുഹൃത്തുക്കളെ,
പുതിയ 19 ഫിഷ് ലാന്‍ഡിംങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. പരമ്പാരാഗത തൊഴിലുകള്‍ക്കൊപ്പം വിനോദ സഞ്ചാര മേഖലയിലും തൊഴിലവസരങ്ങള്‍ കണ്ടെത്തുവാന്‍ നമ്മുടെ ചെറുപ്പക്കാരെ ഇതു സഹായിക്കും. ഇതില്‍ ഒന്‍പത് എണ്ണം പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ ജോലികള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു. കാര്‍ഷിക മേഖല, മൃഗസംരക്ഷണം, മത്സ്യവളര്‍ത്തല്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനായി 200 കോടി കൂടി കേന്ദ്ര ഗവണ്‍മെന്റ് ദ്വീപിന് അനുവദിച്ചിട്ടുണ്ട്.

സഹോദരി സഹോദരന്മാരെ,
ജലവിതരണം, വൈദ്യുതി എന്നീ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സുപ്രധാന പദ്ധതികള്‍ ആരംഭിക്കുകയും അവയ്ക്കു ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. ധനികാരി ഡാമിന്റെ ഉയരം വര്‍ധിപ്പിച്ചിരിക്കുന്നതിനാല്‍ പോര്‍ട് ബ്ലെയറിലും സമീപ പ്രദേശങ്ങളിലും ഇനി അടുത്ത 20 വര്‍ഷത്തേയ്ക്ക് കുടിവെള്ള പ്രശ്‌നം ഉണ്ടാകില്ല. വൈദ്യുതിയുടെ കാര്യത്തില്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 7 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പദ്ധതികള്‍ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ ഒരു എല്‍ എന്‍ ജി പ്ലാന്‍്‌റിന് ഇന്നു തറക്കിടുകയും ചെയ്തു. അടുത്ത 25 വര്‍ഷത്തേയ്ക്ക് വൈദ്യുതിയുടെ പ്രശ്‌നവും ഇതോടെ പരിഹരിക്കപ്പെടും.
മാലിന്യത്തില്‍ നിന്നു ഊര്‍ജ്ജം എന്ന പദ്ധതിയില്‍ പോര്‍ട് ബ്ലെയര്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ശുദ്ധമായ കുടുവെള്ളം, ശുദ്ധമായ ഊര്‍ജ്ജം, ശുദ്ധമായ ഹരിത ഇന്ധനം എന്നിവ ഇവിടെ സ്ഥാപിച്ചിരിക്കുന്ന പുതിയ പ്ലാസ്മ വാതക പ്ലാന്റ് നിങ്ങള്‍ക്കു ലഭ്യമാക്കും.

സഹോദരി സഹോദരന്മാരെ,
ശുചിത്വത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ കാഴ്ച്ചപ്പാട് അഭിനന്ദനാര്‍ഹമാണ്. ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നു. ഈ ദ്വീപ സമൂഹത്തെ വെളിയിട വിസര്‍ജ്യ വിമുക്തമാക്കി നിങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു എന്ന് അറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ശുചിത്വം സൗന്ദര്യം മാത്രമല്ല ജനങ്ങളുടെ ആരോഗ്യവും വര്‍ധിപ്പിക്കും.
സഹോദരീ സഹോദരന്മാരെ,
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനാണ് നമ്മുടെ ഗവണ്‍മെന്റ് മുന്‍ഗണന നല്കുന്നത്. നിങ്ങള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് പോര്‍ട് ബ്ലെയറില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആരംഭിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍ഡ് ആരോഗ്യ പദ്ധതി പ്രകാരം നിര്‍ധനരും വിരമിച്ചവരുമായ 2500 പേര്‍ ഇവിടെ നിന്നു ചികിത്സ തേടുന്നു. കൂടാതെ നിരവധി നിര്‍ധന കുടുംബങ്ങള്‍ക്ക് ആയൂഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. രാജ്യത്തെ മികച്ച ആശുപത്രികളില്‍ ഗുരുതര രോഗങ്ങള്‍ക്ക് 5 ലക്ഷം വരെ സൗജന്യ ചികിത്സ ലഭിക്കുന്ന ക്രമീകരണം ഇപ്പോള്‍ ഇവിടെയും ആസൂത്രണം ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളെ,
ഇവിടുത്തെ ആരോഗ്യ സൗകര്യങ്ങളുടെ വികസനത്തിന്റെ ഭാഗമായി രണ്ടു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളെയും ജില്ലാ ആശുപത്രികളുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിയിട്ടുണ്ട്. ആയുഷ് ആശുപത്രിക്കും ഇന്നു തറക്കല്ലിട്ടു കഴിഞ്ഞു. ഇവിടെ ഈ സൗകര്യങ്ങള്‍ ലഭ്യമാകുന്നതോടെ വിദഗ്ധ ചികിത്സക്കായി നിങ്ങള്‍ക്ക് ദൂരെസ്ഥലങ്ങളിലേയ്ക്ക് ഇനി പോകേണ്ടി വരില്ല.

സഹോദരി സഹോദരന്മാരെ,
ആരോഗ്യ പരിപാലനത്തിനൊപ്പം വിദ്യാഭ്യാസത്തിലും ഗവണ്‍മെന്റ് പ്രാധാന്യം നല്കി വരുന്നു. നാലു വര്‍ഷം മുമ്പ് 2016 ലാണ് ഇവിടെ ഒരു ബിരുദ കോളജ് തുറന്നത്. ഒപ്പം ഒരു ലോ കോളജും. ഇപ്പോള്‍ നിങ്ങള്‍ക്ക് നേതാജി സുഭാഷ് ചന്ദ്ര ബോസ് കല്പിത സര്‍വ കലാശാല ഉണ്ട്. ഡിഗ്ലിപ്പൂരില്‍ പോളിടെക്‌നിക്ക് കോളേജും ആരംഭിച്ചിരിക്കുന്നു. കുറച്ചു മുമ്പെ നിങ്ങള്‍ക്കായി നിക്കോബാറില്‍ ഒരു ഐഐടിയും ഞാന്‍ പ്രഖ്യാപിച്ചു.

സഹോദരി സഹോദരന്മാരെ,
രാജ്യത്തുടനീളം അഞ്ചു മേഖലകളില്‍ ഒരു പോലെ വികസനം ഉറപ്പാക്കാനാണ് ഗവണ്‍മെന്റ് പരിശ്രമിക്കുന്നത്. കുട്ടികള്‍ക്കു വിദ്യാഭ്യാസം, യുവാക്കള്‍ക്കു വരുമാനം, പ്രായമായവര്‍ക്ക് മരുന്നുകള്‍, കൃഷിക്കാര്‍ക്ക് ജലസേചനം, പിന്നെ ജനങ്ങളുടെ പരാതികള്‍ക്കു പരിഹാരം. ഈ പദ്ധതികള്‍ എല്ലാം ഇവിടെയും ആരംഭിച്ചിരിക്കുന്നു. എല്ലാത്തിനും ഇന്നു തറക്കല്ലിടുകയും ചെയ്തു.
എല്ലാറ്റിനുമുപരി നമ്മുടെ മഹത്തായ ചരിത്രവും സംസ്‌കാരവും സംരക്ഷിക്കപ്പെടുന്നതിനും നമ്മുടെ ധീരയോദ്ധാക്കള്‍ക്ക് ആദരവും ബഹുമതിയും ഉറപ്പാക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ പേരിലും, ഈ ചരിത്ര നിമിഷങ്ങള്‍ക്കു നിങ്ങള്‍ സാക്ഷികളായതിലും ഒരിക്കല്‍ കൂടി ഞാന്‍ എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ അഭിനന്ദിക്കുന്നു. നാളെ 2018 ന്റെ അവസാന ദിനമാണ്. മറ്റന്നാള്‍ 2019 ലെ ആദ്യ ദിനവും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെയും ലക്ഷദ്വീപിലെയും മുഴുവന്‍ രാജ്യത്തെയും ജനങ്ങള്‍ക്ക് പുതിയ വര്‍ഷം ആവേശവും ഊര്‍ജ്ജവും ഉത്സാഹവും ആരോഗ്യവും നിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നു.
ഒരിക്കല്‍ കൂടി നിങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ എടുക്കുക. അതിന്റെ ഫ്‌ളാഷ് ലൈറ്റുകള്‍ തെളിക്കുക. എന്റെയൊപ്പം ഉച്ചത്തില്‍ പറയുക. സുഭാഷ് ചന്ദ്ര ബോസ് സ്വരാജിന് അടിസ്ഥാന ശിലയിട്ട ഈ സ്ഥലത്ത് അതിന്റെ 75-ാം വാര്‍ഷികത്തില്‍ നാം സ്വരാജിന്റെ പ്രതിജ്ഞയുമായി ഒരു യാത്ര ആരംഭിക്കുന്നു. ഫോണിന്റെ ഫ്‌ളാഷ് തെളിക്കുക. സര്‍വശക്തിയോടും കൂടി ഉച്ചത്തില്‍ പറയുക
വന്ദേ മാതരം
വന്ദേ മാതരം
വന്ദേ മാതരം
നിങ്ങള്‍ക്കു നന്ദി