Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയിലെയും ജപ്പാനിലെയും വ്യവസായപ്രമുഖരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ശ്രീ. ഷിന്‍സോ ആബേയും ന്യൂഡല്‍ഹിയില്‍ ഇന്ത്യ-ജപ്പാന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറത്തെ അഭിസംബോധന ചെയ്തു.

അതിവേഗ തീവണ്ടികളുടെ കാര്യത്തില്‍ മാത്രമല്ല, ‘അതിവേഗ വളര്‍ച്ച’യുടെ കാര്യത്തിലും ഇന്ത്യയും ജപ്പാനും ഒരുമിച്ച് മുന്നോട്ടുപോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഫോറത്തില്‍ വ്യക്തമാക്കി.

താന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ജപ്പാന്‍ സന്ദര്‍ശനവും ആ സമയത്ത് 35 ശതകോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നു ജപ്പാന്‍ നല്‍കിയ ഉറപ്പും പ്രധാനമന്ത്രി അനുസ്മരിച്ചു.

ഇത്ര വലിയ തുക പലര്‍ക്കും അന്നു വിശ്വസിക്കാനായില്ല.

പക്ഷെ ഇന്ന് ഒരു ചെറിയ സമയപരിധിക്കുളളില്‍ ‘സങ്കല്‍പിക്കാനാവാത്ത പുരോഗതി’ കൈവരിക്കാന്‍ കഴിയുകയും നിക്ഷേപത്തിന്റെ വ്യാപ്തി പ്രകടമായിത്തുടങ്ങുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ മാത്രമല്ല, ജപ്പാനിലും ‘മേക്ക് ഇന്‍ ഇന്ത്യ’ ഒരു ദൗത്യമായി തുടരുകയാണെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു.
‘ജപ്പാന്‍ പ്‌ളസ് ‘പരിപാടികള്‍ക്ക് കഴിഞ്ഞ വര്‍ഷം തുടക്കമിട്ടത് ഒരു പരീക്ഷണനയമെന്ന നിലയ്ക്കാണെന്നും അതു നന്നായി പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

ഇന്ത്യയിലും ജപ്പാനിലും സമീപകാലത്തുണ്ടായ സാമ്പത്തിക സൂചകങ്ങളെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ നിഴലിലും സൂചികകള്‍ മെച്ചപ്പെട്ട നിലയിലാണെന്നത് അങ്ങേയറ്റം പ്രോത്സാഹജനകമാണെന്നു ചൂണ്ടിക്കാട്ടി. ഇന്ത്യ സാധ്യതകളുളള സ്ഥലമാണെന്നു വ്യക്തമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലുണ്ടായ നിര്‍ണ്ണായക സാമ്പത്തിക ദിശാമാറ്റങ്ങളില്‍ ജപ്പാന്‍ എന്നും ഭാഗഭാക്കായിരുന്നുവെന്ന് അനുസ്മരിക്കുകയും മാരുതി കാറും സമര്‍പ്പിത ചരക്ക് ഇടനാഴിയും ഇതിന് ഉദാഹരണങ്ങളായി എടുത്തുകാട്ടുകയും ചെയ്തു.