പിഎം ഇന്ത്യ
ഇന്ത്യയില്‍ അടിസ്ഥാനസൗകര്യ നിക്ഷേപ സംവിധാനം രൂപീകരിക്കുന്നതിനായി ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി.
രാജ്യത്തെ അടിസ്ഥാനസൗകര്യ രംഗത്ത് കഴിയുന്നത്ര നിക്ഷേപം ആകര്‍ഷിക്കുന്നതിനായി സൗദി അറേബ്യയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതിന് മുന്നോട്ടുള്ള ഒരു ചുവടുവെപ്പാണ് ഈ ധാരണാപത്രം. ഇത് രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനം വര്‍ധിപ്പിക്കും, കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കും, അനുബന്ധ വ്യവസായങ്ങള്‍/മേഖലകള്‍ എന്നിവയുടെ വളര്‍ച്ച സാധ്യമാക്കും. അത് മൊത്തം ആഭ്യന്തര ഉല്‍പ്പാദനം വളര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും അതിലൂടെ മൊത്തത്തിലുള്ള സാമ്പത്തികാവൃദ്ധി സാധ്യമാവുകയും ചെയ്യും.