Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയിൽ സാന്നിധ്യം വിപുലപ്പെടുത്താനുള്ള ബ്ലൂംബെർഗിന്റെ പദ്ധതികളെ സ്വാഗതംചെയ്ത് പ്രധാനമന്ത്രി


ഇന്ത്യയിലെ സാന്നിധ്യം വിപുലപ്പെടുത്താനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, വിപണികൾ, ജനങ്ങൾ എന്നിവരുമായുള്ള ഇടപെടലുകൾ കൂടുതൽ ശക്തമാക്കാനുമുള്ള ബ്ലൂംബെർഗിന്റെ പദ്ധതികളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതംചെയ്തു.

എക്സ് പോസ്റ്റിൽ, ‘തുടർച്ചയായ കാലയളവുകളിൽ ഏറ്റവും കൂടുതൽ കാലം തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന വ്യക്തി’യാണു നരേന്ദ്ര മോദിയെന്നു മൈക്ക് ബ്ലൂംബെർഗ് വിശേഷിപ്പിച്ചു. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയെയും ആഗോള നേതൃത്വത്തിലേക്കുള്ള ഉയർച്ചയെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇന്ത്യയിൽ ബ്ലൂംബെർഗ് 30 വർഷം പൂർത്തിയാക്കിയതും രാജ്യത്തു സാന്നിധ്യം കൂടുതൽ വിപുലപ്പെടുത്താനുള്ള പദ്ധതികളും സംബന്ധിച്ച്, പ്രധാനമന്ത്രിയുമായി ചർച്ച നടത്താനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മൈക്ക് ബ്ലൂംബെർഗിന്റെ എക്സ് പോസ്റ്റിനു മറുപടിയായി, അദ്ദേഹത്തെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ടെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയിൽ 30 വർഷം പൂർത്തിയാക്കിയ ബ്ലൂംബെർഗിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഇന്ത്യയിലെ സാന്നിധ്യം വിപുലപ്പെടുത്താനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, വിപണികൾ, ജനങ്ങൾ എന്നിവരുമായുള്ള ഇടപെടലുകൾ കൂടുതൽ ശക്തമാക്കാനുമുള്ള ബ്ലൂംബെർഗിന്റെ പദ്ധതികളെ പ്രധാനമന്ത്രി സ്വാഗതംചെയ്തു. ഇന്ത്യയുടെ വളർച്ച വിവിധ മേഖലകളിൽ വലിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

“ഇന്നു രാവിലെ നിങ്ങളെ കണ്ടുമുട്ടിയതിൽ ഏറെ സന്തോഷം.

ഇന്ത്യയിൽ 30 വർഷം പൂർത്തിയാക്കിയ ബ്ലൂംബെർഗിന് അഭിനന്ദനങ്ങൾ. ഇന്ത്യയിലെ സാന്നിധ്യം വിപുലപ്പെടുത്താനും നമ്മുടെ സമ്പദ്‌വ്യവസ്ഥ, വിപണികൾ, ജനങ്ങൾ എന്നിവരുമായുള്ള ഇടപെടലുകൾ കൂടുതൽ ശക്തമാക്കാനുമുള്ള ബ്ലൂംബെർഗിന്റെ പദ്ധതികളെ ഞങ്ങൾ സ്വാഗതംചെയ്യുന്നു.

ഇന്ത്യയുടെ വളർച്ചയുടെ യാത്ര വിവിധ മേഖലകളിൽ വലിയ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.”

***

SK