Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ കുറ്റവാളികളെ കൈമാറൽ ഉടമ്പടി ഒപ്പു വയ്ക്കാൻ മന്ത്രിസഭയുടെ അനുമതി


ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ കുറ്റവാളികളെ കൈമാറൽ ഉടമ്പടി ഒപ്പു വയ്ക്കുന്നതിനും അംഗീകരിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.

ഭീകരവാദികൾ , സാമ്പത്തിക കുറ്റവാളികൾ, മറ്റ് ക്രിമിനലുകൾ തുടങ്ങിയവരെ അഫ്ഗാനിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്കും കൈമാറുന്നതിന് ഒരു നിയമപരമായ ചട്ടക്കൂട് നൽകുന്നതാണ് ഈ ഉടമ്പടി.