പിഎം ഇന്ത്യ
ഇന്ത്യയും ടുണീഷ്യയുമായി നീതിനിര്‍വഹണ രംഗത്തു സഹകരിക്കാന്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
അടുത്തിടെയായി, ഇന്ത്യയും ടുണീഷ്യയുമായുള്ള സാമൂഹ്യ, സാംസ്‌കാരിക, വാണിജ്യ ബന്ധം മെച്ചപ്പെട്ടുവരികയാണ്. നീതിനിര്‍വഹണ രംഗത്ത് സഹകരിക്കുന്നതിനുള്ള കരാര്‍ ഒപ്പിടുന്നതോടെ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയും നീതിനിര്‍വഹണ രംഗത്തെ പരിഷ്‌കാരങ്ങള്‍ക്കു പുതിയ മാനം ലഭിക്കുകയും ചെയ്യും.