പിഎം ഇന്ത്യ
കൃഷിയിലും അനുബന്ധ മേഖലകളിലും സഹകരിച്ച് പ്രവര്ത്തിക്കാനുള്ള ഇന്ത്യ – തായ്വാന് ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില് ന്യൂഡല്ഹിയില് ചേര്ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്കാല പ്രാബല്യത്തോടെ അംഗീകാരം നല്കി. ഇന്ത്യയിലെ തായ്പേയി സാമ്പത്തിക സാംസ്കാരിക കേന്ദ്രവും, തായ്വാനിലെ ഇന്ത്യാ – തായ്പേയ് അസോസിയേഷനും തമ്മിലാണ് 5 വര്ഷക്കാലത്തേയ്ക്ക് ധാരണാപത്രത്തില് ഒപ്പുവച്ചിട്ടുള്ളത്.
കൃഷി, പുഷ്പകൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, മത്സ്യം വളര്ത്തല്, ഭക്ഷ്യസംസ്ക്കരണം, ജനിതക വിഭവങ്ങള്, പാരിസ്ഥിതിക സുസ്ഥിരത എന്നീ മേഖലകളില് സഹകരണം ലക്ഷ്യമിടുന്നതാണ് ധാരണാ പത്രം. ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലയെ ഈ രംഗങ്ങളില് പങ്കാളികളാക്കുന്നതില് പ്രോത്സാഹിപ്പിക്കാനും കരാറില് വ്യവസ്ഥയുണ്ട്. അന്യോന്യമുള്ള സന്ദര്ശനം, സാങ്കേതിക വിദ്യാ പരിശീലനം തുടങ്ങിയവയുടെ കൈമാറ്റം, വ്യാപാര കടമ്പകള് കുറച്ചുകൊണ്ട് കാര്ഷിക വ്യാപാരത്തിന്റെ വിപുലീകരണം എന്നിവയും കരാറിന്റെ ഭാഗമാണ്.
ഇരു വിഭാഗങ്ങളും ചേര്ന്ന് ഉഭയകക്ഷി താല്പര്യപ്രകാരം കണ്ടെത്തുന്ന മുന്ഗണനാ മേഖലകളിലെ പ്രവര്ത്തന പുരോഗതിക്കായി ഒരു സംയുക്ത സമിതിക്ക് രൂപം നല്കാനും ധാരണാ പത്രം വ്യവസ്ഥ ചെയ്യുന്നു.