Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും പോര്‍ച്ചുഗലും: ബഹിരാകാശം മുതല്‍ ആഴക്കടല്‍ വരെ സഹകരണം

ഇന്ത്യയും പോര്‍ച്ചുഗലും: ബഹിരാകാശം മുതല്‍ ആഴക്കടല്‍ വരെ സഹകരണം


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ലിസ്ബണ്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യ പോര്‍ച്ചുഗല്‍ ബഹിരാകാശ സഖ്യം യാഥാര്‍ഥ്യമാക്കുന്നതിനും സഹകരിച്ചുള്ള ഗവേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനും ധാരണാപത്രങ്ങള്‍ ഒപ്പുവെക്കപ്പെട്ടു. അസോറിസ് ദ്വീപില്‍ ദ് അറ്റ്‌ലാന്റിക് ഇന്റര്‍നാഷണല്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നതിന് പോര്‍ച്ചുഗലിന് ഇന്ത്യ സാങ്കേതിക സഹായം നല്‍കുന്നതിന് ഈ കരാര്‍ ഗുണകരമായിത്തീരും.

അറ്റ്‌ലാന്റിക്കിന് ഇരുകരയിലുള്ളതും ഉത്തര-ദക്ഷിണ ദിശയിലുള്ളതുമായ സഹകരണത്തിനായുള്ള ഗവേഷണ, പുതുമ, വിജ്ഞാന കേന്ദ്രമായി ഈ റിസര്‍ച്ച് സെന്റര്‍ മാറും. ഗവേഷണ, അക്കാദമിക സംഘടനകളുടെ ഒരു രാജ്യാന്തര ശൃംഖല സൃഷ്ടിക്കപ്പെടും. ഗവേഷണത്തെ പിന്‍തുണയ്ക്കാനും പുതിയ കാലാവസ്ഥ, ഭൂമി, ബഹിരാകാശം, ആഴക്കടല്‍ ഗവേഷണം എന്നിവയെ പ്രോത്സാഹിപ്പിക്കാനുമായി ഒരു പൊതു പരിതസ്ഥിതി സംജാതമാക്കുക എന്നതാണു ലക്ഷ്യം.

ബഹിരാകാശ രംഗത്ത് വരുംതലമുറ നാനോ, മൈക്രോ ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുന്നതും അവ പൊതുവായി ഉപയോഗപ്പെടുത്തുന്നതും സംബന്ധിച്ച സഹകരണം പ്രതീക്ഷിക്കുന്നുണ്ട്.

സമുദ്രത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ടുള്ള പദ്ധതി, അറ്റ്‌ലാന്റിക്കിന്റെ അന്തരീക്ഷസംബന്ധിയും സമുദ്രസംബന്ധിയും ആയ സ്വഭാവസവിശേഷതകളും ഒപ്പം അതിനു മണ്‍സൂണ്‍ ഉള്‍പ്പെടെയുള്ള കാലാവസ്ഥാരീതികളുമായുള്ള ബന്ധവും മനസ്സിലാക്കാന്‍ സഹായകമാകും.