Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ സമുദ്ര ആധിപത്യ പ്രദേശ ബോധവത്കരണ ദൗത്യം നടപ്പിലാക്കുന്നത് കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി


ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഈ വര്‍ഷം മാര്‍ച്ച് 10 ന് (മാര്‍ച്ച് 10, 2018) ഒപ്പുവെച്ച സമുദ്ര ആധിപത്യ പ്രദേശ ബോധവത്കരണ ദൗത്യം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള നടപ്പാക്കല്‍ സംവിധാനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി.

ഇരു രാഷ്ട്രങ്ങള്‍ക്കും പ്രസക്തമായ വിവരവും സേവനവും നല്‍കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന ഈ സംയുക്ത ദൗത്യം സമുദ്രാതിര്‍ത്തി ബോധവത്കരണത്തിനായി സമര്‍പ്പിതമാണ്. സമുദ്ര സഞ്ചാരം നിരീക്ഷിക്കാനും നിയമലംഘനം നടത്തുന്ന കപ്പലുകളെ തിരിച്ചറിയാനും ഇത് ലക്ഷ്യമിടുന്നു. ഇന്ത്യയ്ക്കും ഫ്രാന്‍സിനും താല്‍പര്യമുള്ള മേഖലകളിലെ കപ്പലുകള്‍ കണ്ടെത്താനും തിരിച്ചറിയാനും നിരീക്ഷിക്കാനും ഈ സംവിധാനം സൗകര്യമൊരുക്കും.

ദൗത്യത്തിന്റെ നടപ്പിലാക്കല്‍ സംവിധാനമനുസരിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ) ഫ്രാന്‍സിലെ സെന്ററര്‍ നാഷനാലെ ദതുദസ് സ്പാഷ്യല്‍സും പദ്ധതിയുടെ കീഴില്‍ നടത്തേണ്ട വിവിധ പ്രവൃത്തികള്‍ സംബന്ധിച്ച് പ്രാരംഭ പഠനങ്ങള്‍ നടത്തും. ഈ പഠന ഫലം കരാര്‍ ഒപ്പുവെച്ച് ഒരു വര്‍ഷത്തിനകം തങ്ങളുടെ മുതിര്‍ന്ന മാനേജ്‌മെന്റിന് അവലോകനത്തിനായി സമര്‍പ്പിക്കും.