Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും ബ്രസീലും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ആഴം കൂട്ടാന്‍ ബ്രസീല്‍ സന്ദര്‍ശനം അവസരമൊരുക്കും – പ്രധാനമന്ത്രി


ബ്രസീലില്‍ ഇന്നും, നാളെയുമായി നടക്കുന്ന ഈ വര്‍ഷത്തെ ബ്രിക്‌സ് സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും. ‘നൂതനമായ ഭാവിക്കു വേണ്ടിയുള്ള സാമ്പത്തിക വളര്‍ച്ച’ എന്നതാണ് ഈ ഉച്ചകോടിയുടെ പ്രമേയം.

‘വിപുലമായ മേഖലകളില്‍ വര്‍ദ്ധിച്ച സഹകരണത്തിന് ബ്രിക്‌സ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ ഞാന്‍ ഉറ്റുനോക്കുകയാണ്. ഉച്ചകോടിക്കിടെ ഞാന്‍ ബ്രിക്‌സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുന്നതോ ടൊപ്പം ബ്രിക്‌സ് ബിസിനസ് കൗണ്‍സില്‍, ഒപ്പം ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയുടെ പ്രതിനിധികളുമായി ആശയവിനിമയവും നടത്തും. ബ്രിക്‌സ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ മെച്ചപ്പെടുന്നത് ശുഭലക്ഷണമാണ്. ഇന്ത്യയും – ബ്രസീലും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ബ്രസീല്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്താനും ബ്രസീല്‍ സന്ദര്‍ശനം എനിക്ക് അവസരം ഒരുക്കും. വ്യാപാരം, പ്രതിരോധം, കൃഷി, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ വമ്പിച്ച സാധ്യതകളാണുള്ളത്’, പ്രധാനമന്ത്രി പറഞ്ഞു.