പിഎം ഇന്ത്യ
ഇന്ത്യയും ബ്രസീലും തമ്മിലുള്ള സാമൂഹിക സുരക്ഷാ കരാര്‍ ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
പശ്ചാത്തലം:
ചെറിയ കാലയളവിലേക്കു വിദേശത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെയും നൈപുണ്യമുള്ള തൊഴിലാളികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇന്ത്യന്‍ കമ്പനികളുടെ മല്‍സരക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി മറ്റു രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി സാമൂഹിക സുരക്ഷാ കരാറു(എസ്.എസ്.എ.)കള്‍ ഒപ്പുവെച്ചിട്ടുണ്ട്.
എസ്.എസ്.എകള്‍ പ്രധാനമായും താഴെപ്പറയുന്ന മൂന്നു നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്നു.
1. തൊഴിലാളികള്‍ രണ്ടു സാമൂഹിക സുരക്ഷാ വിഹിതം നല്‍കേണ്ടിവരുന്നത് ഒഴിവാക്കുന്നു.
2. നേട്ടങ്ങള്‍ എളുപ്പത്തില്‍ അടച്ചുതീര്‍ക്കല്‍
3. നേട്ടങ്ങളില്‍ കുറവു വരാതിരിക്കാന്‍ വിഹിതം നല്‍കുന്ന കാലഘട്ടം ഒന്നിപ്പിക്കല്‍. മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ദിവ്യാംഗ ഇന്‍ഷുറന്‍സിന്റെ ഗുണങ്ങള്‍ ലഭ്യമാക്കാനും കരാര്‍ സഹായകമാകും. ഇതുവരെ ഇന്ത്യ 18 രാജ്യങ്ങളുമായി എസ്.എസ്.എ. ഒപ്പുവെച്ചിട്ടുണ്ട്.
2016 ജൂണ്‍ ഒന്‍പതിനു ജനീവയിലും 2016 സെപ്റ്റബര്‍ 27, 28 തീയതികളില്‍ ന്യൂഡെല്‍ഹിയിലും നടത്തിയ ബ്രിക്‌സ് തൊഴില്‍, ഉദ്യോഗ വകുപ്പു മന്ത്രിമാരുടെ സമ്മേളനത്തില്‍ ബ്രിക്‌സ് രാജ്യങ്ങളുമായി സമൂഹിക സുരക്ഷാ കരാറുകള്‍ ഒപ്പുവയ്ക്കുന്നതു ചര്‍ച്ച ചെയ്തിരുന്നു. ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മില്‍ സാമൂഹിക സുരക്ഷാ കരാര്‍ ഒപ്പുവെക്കുന്നതിന്റെ സാധ്യത എട്ടാമതു ബ്രിക്‌സ് നേതൃത്വ ഉച്ചകോടിയുടെ ഗോവ പ്രഖ്യാപനത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഗോവ പ്രഖ്യാപനത്തില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് എസ്.എസ്.എയെക്കുറിച്ച് ഇന്ത്യയും ബ്രസീലും 2017 മാര്‍ച്ച് 13 മുതല്‍ 16 വരെ ബ്രസീലിയയലില്‍വെച്ചു ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുഭാഗവും സാമൂഹിക സുരക്ഷാ കരാര്‍ സംബന്ധിച്ച രേഖയില്‍ ഒപ്പുവെച്ചു. ഈ കരാര്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ വെബ്‌സൈറ്റിലും പ്രദര്‍ശിപ്പിക്കും. ഇതു ബന്ധപ്പെട്ടവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനും രണ്ടു തവണ സാമൂഹിക സുരക്ഷാ പദ്ധതിയില്‍ ചേരേണ്ടിവരുന്നത് ഒഴിവാക്കാനായി സാക്ഷ്യപത്രങ്ങള്‍ നേടിയെടുക്കുന്നതിനും സഹായകമാകും.
നിലവില്‍ ആയിരത്തോളം ബ്രസീല്‍ പൗരന്‍മാര്‍ ഇന്ത്യയിലും 4,700ഓളം ഇന്ത്യക്കാര്‍ ബ്രസീലിലും ജീവിക്കുന്നുണ്ട്. എല്ലാ തൊഴിലാളികള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ഒരു വേര്‍തിരിവുംകൂടാതെ ഈ നിര്‍ദേശത്തില്‍നിന്നു ഗുണമുണ്ടാകും. ഇതു തുല്യതയും എല്ലാവരെയും ഉള്‍ച്ചേര്‍ക്കലും സാധ്യമാക്കും. ബസീലില്‍ താമസമാക്കിയശേഷം ഇന്ത്യന്‍ തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ നേട്ടങ്ങള്‍ കയറ്റുമതി ചെയ്യപ്പെടുന്നത് പുതിയ രീതിയാണ്. ഇതുവഴി സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നില്ലെന്ന് ഉറപ്പുവരുത്താനും ഇന്ത്യന്‍ കമ്പനികളുടെ ചെലവു കുറച്ചു മല്‍സരക്ഷമത വര്‍ധിപ്പിക്കാനും സാധിക്കും.
ഇന്ത്യയും ബ്രസീലുമായിരിക്കും എസ്.എസ്.എകള്‍ക്കു നിയമപ്രാബല്യമുള്ള പ്രദേശങ്ങള്‍.