പിഎം ഇന്ത്യ
ഇന്ത്യയും, ബ്രിട്ടണും (യു.കെ), വടക്കന്‍ അയര്‍ലന്റും തമ്മില്‍ 2018 ഏപ്രില്‍ 17ന് മൃഗസംരക്ഷണ, പാലുല്‍പ്പാദന, മത്സ്യ മേഖലയിലെ സഹകരണത്തിന് ഏര്‍പ്പെട്ട ധാരണാപത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി.
മൃഗസംരക്ഷണ, പാലുല്‍പ്പാദന, മത്സ്യമേഖലകളില്‍ ഉല്‍പ്പാദന വര്‍ദ്ധനവും ഇന്ത്യന്‍ കന്നുകാലികളുടെയും മത്സ്യങ്ങളുടെയും ഉല്‍പ്പാദനക്ഷമതയുടെ വര്‍ദ്ധനവുമാണ് ഈ ധാരണാപത്രത്തിലുടെ ഉഭയകക്ഷി സഹകരണത്തിലൂടെ ലക്ഷ്യമാക്കുന്നത്.
നേട്ടങ്ങള്‍:
ഈ സഹകരണത്തിലൂടെ കന്നുകാലികളുടെ ആരോഗ്യം, കന്നുകാലികളുടെയും മത്സ്യത്തിന്റെയും പ്രത്യുല്‍പ്പാദനം എന്നിവ മെച്ചപ്പെടുത്തുക, ആഭ്യന്തര ഉപഭോഗത്തിന് വേണ്ട പാലുല്‍പ്പാദനം, മത്സ്യ, മൃഗ ഉല്‍പ്പന്നങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുക, കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ധാരണാപത്രം ലക്ഷ്യമാക്കുന്നത്. കന്നുകാലി, മത്സ്യ പരിപാലനം, പാലുല്‍പ്പാദനം എന്നിവയില്‍ ചര്‍ച്ചയും, സഹകരണവും ഈ ധാരണാപത്രം പ്രോത്സാഹിപ്പിക്കുന്നു
– കന്നുകാലി, മത്സ്യ പരിപാലനവുമായി ബന്ധപ്പെട്ട് പരസ്പരം ആശങ്കയുള്ളതോ താല്‍പര്യമുള്ളതോ ആയ വിഷയങ്ങള്‍.
-കന്നുകാലികളുടെ ആരോഗ്യത്തിലും പരിപാലനത്തിലും, പ്രത്യുല്‍പ്പാദനം, പാലുല്‍പ്പാദനം, മത്സ്യപരിപാലനം എന്നീ വിഷയങ്ങളിലും സഹകരണം.
– വളര്‍ത്തല്‍, തീറ്റകൊടുക്കല്‍ കൂടുതല്‍ പോഷകഗുണമുള്ളതാക്കുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുകയും കുറവുള്ള മേഖലകളില്‍ അവ വന്‍തോതില്‍ എത്തിച്ച് കന്നുകാലികളില്‍ ഉയര്‍ന്ന ഉല്‍പ്പാദന ക്ഷമതയും ഉല്‍പ്പാദനവും ഉറപ്പാക്കുകയും ചെയ്യുന്നതിന് വേണ്ട പരിപാലനവും സംവിധാനവും.
-കന്നുകാലി വ്യാപാരം, മൃഗപരിപാലനം, മൃഗ ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശുചിത്വ പ്രശ്‌നങ്ങള്‍.
-സാങ്കേതികമായി ഉയര്‍ന്ന ഗുണനിലവാരമുള്ള തീറ്റപ്പുല്ല് വികസിപ്പിക്കുക, തീറ്റയുമായി ബന്ധപ്പെട്ട മരങ്ങളുടെ നഴ്‌സറിയും തീറ്റ വിളകളും വികസിപ്പിക്കുകയും സംയോജിത കാര്‍ഷിക സമ്പ്രദായത്തിലൂടെ തീറ്റയുമായി ബന്ധപ്പെട്ട ഇനങ്ങള്‍ കൃഷിചെയ്യുന്നതിനായി ആഗ്രോ-ഫോറസ്റ്ററി പ്രോത്സാഹിപ്പിക്കുക. വരള്‍ച്ചയുള്ള പ്രദേശങ്ങളിലെ മണ്ണിന്റെ നനവ് സംരക്ഷിക്കുന്നതും ഇതില്‍ ഉള്‍പ്പെടും.
-പരസ്പരം അംഗീകരിച്ച മേഖലകളിലെ പഠനം/പരിശീലനം എന്നിവയ്ക്കായി ശാസ്ത്രവിദഗ്ധരുടെ വിനിമയം.
-വിവരങ്ങളുടെയും, വിവരസാങ്കേതികതയുടെയും ഉപയോഗം ഉള്‍പ്പെടെ നൂതനമായ കാര്‍ഷിക വികസ സമീപനങ്ങളുമായി ബന്ധപ്പെട്ട ക്രോസ് ലേണിംഗ്,
-കക്ഷികള്‍ക്ക് താല്‍പര്യമുള്ള മറ്റ് ഏത് വിഷയങ്ങളും.
സംയുക്ത പരിപാടികള്‍ രൂപീകരിക്കുന്നതിനും സഹകരണവും കൂടിക്കാഴ്ചകള്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി ഓരോ കക്ഷികളുടെയും പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ഒരു സംയുക്ത കര്‍മ്മ സമിതി രൂപീകരിക്കും.
പശ്ചാത്തലം:
ഇന്ത്യയെ പ്രതിനിധീകരിച്ച് കാര്‍ഷിക, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള് മൃഗസംരക്ഷണ, പാലുല്‍പ്പാദന, മത്സ്യ വകുപ്പും (ഡി.എ.ഡി.എഫ്), യുണൈറ്റഡ് കിംഗ്ഡം ആന്റ് വടക്കന്‍ അയര്‍ലന്റ് എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച പരിസ്ഥിതി, ഭക്ഷ്യ ഗ്രാമീണകാര്യ വകുപ്പും ചേര്‍ന്ന് 2018 ഏപ്രിലിലാണ് മുഗസംരക്ഷണം, പാലുല്‍പ്പാദനം, മത്സ്യമേഖലകളിലെ സഹകരണത്തിന് ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടത്.