പിഎം ഇന്ത്യ
യുവജനകാര്യ, കായിക മേഖലയില് സഹകരിച്ച് പ്രവര്ത്തിക്കുന്നതിന് ഇന്ത്യയും ബ്രൂണൈയും തമ്മില് ഒപ്പുവെച്ച ധാരണാപത്രത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്ചേര്ന്ന കേന്ദ്ര മന്ത്രിസഭായോഗം ചര്ച്ചചെയ്തു. ഈ വര്ഷം ഫെബ്രുവരി രണ്ടിന് ബ്രൂണൈയിലെ ബന്ദാര് സെരി ബെഗാവനിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.
ധാരണാപത്രമനുസരിച്ച് കായിക, യുവജനകാര്യ മേഖലകളിലെ ഉദ്യോഗസ്ഥര്ക്കും പരിശീലകര്ക്കുമായി പ്രത്യേക വിനിമയ പരിപാടികള് നടപ്പിലാക്കും. പരിശീലനം, പ്രതിഭകളെ കണ്ടെത്തല്, സ്പോര്ട്സ് മാനേജ്മെന്റ്, കായിക ഭരണം, കായിക മേഖലയിലെ ശാസ്ത്ര, സാങ്കേതിക വികസനം എന്നിവയിലും സഹകരണത്തിന് ധാരണാപത്രം ലക്ഷ്യമിടുന്നു.