പിഎം ഇന്ത്യ
ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള സൈബര്‍ സുരക്ഷാ ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 2016 സെപ്റ്റംബര്‍ മൂന്നിനു ഹാനോയില്‍വെച്ച് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീ(സേര്‍ട്ട്-ഇന്‍)മും വിയറ്റ്‌നാം പൊതുസുരക്ഷാ വകുപ്പുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.
ഇന്ത്യക്കും വിയറ്റ്‌നാമിനും ഇടയില്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും പ്രതിരോധിക്കാനുമായി അറിവും അനുഭവജ്ഞാനവും കൈമാറുന്നതിനായി കൂടുതല്‍ സഹകരണം ഉറപ്പാക്കുകയാണു ധാരണാപത്രത്തിന്റെ ഉദ്ദേശ്യം.
വിയറ്റ്‌നാമില്‍ സൈബര്‍ സുരക്ഷ സംബന്ധിച്ചു സ്ഥാപനപരമായും ശേഷിവര്‍ധനാപരമായും നേട്ടമുണ്ടാകുന്നതോടെ ധാരണാപത്രം നടപ്പാക്കുന്നത് സൈബര്‍ സുരക്ഷാ മേഖലയില്‍ ഇരു രാജ്യങ്ങള്‍ക്കും നേട്ടം പ്രദാനം ചെയ്യും.