Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും സിംഗപ്പൂരുമായുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (സി.ഇ.സി.എ.) ഭേദഗതി വരുത്തിക്കൊണ്ടുള്ള സെക്കന്‍ഡ് പ്രോട്ടോക്കോളിനു മന്ത്രിസഭാ അനുമതി


ഇന്ത്യയും സിംഗപ്പൂരുമായുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (സി.ഇ.സി.എ.) ഭേദഗതി വരുത്തിക്കൊണ്ടുള്ള സെക്കന്‍ഡ് പ്രോട്ടോക്കോളിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. 2018 ഓഗസ്റ്റ് 24നായിരുന്നു കരാര്‍ ഒപ്പുവെക്കപ്പെട്ടത്.

നേട്ടങ്ങള്‍:

സെക്കന്‍ഡ് പ്രോട്ടോക്കോള്‍ ഒപ്പുവെക്കുന്നതിലൂടെ ഉഭയകക്ഷി വ്യാപാരം വര്‍ധിക്കുകയും ഇന്ത്യയും സംഗപ്പൂരുമായുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുകയും ചെയ്യും. ഇതിലൂടെ സി.ഇ.സി.എയുടെ ഉപയോഗം മെച്ചപ്പെടും.