Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും സ്വീഡനും തമ്മില്‍ റെയില്‍വെ സാങ്കേതിക സഹകരണത്തിന് കരാര്‍


റെയില്‍വെ മേഖലയില്‍ സാങ്കേതിക സഹകരണത്തിനായി ഇന്ത്യയും സ്വീഡനും ഫെബ്രുവരി 15, 2016ന് ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇരു രാജ്യങ്ങളിലേയും റെയില്‍വെ മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന നയങ്ങളും ചട്ടങ്ങളും മറ്റും വികസിപ്പിച്ചെടുക്കുന്നതിലും നൂതന ആശയങ്ങളും, സാങ്കേതിക വിദ്യയും കൈമാറുന്നതിലും ഗവേഷണ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും ഈ സഹകരണം ഏറെ സഹായകമാകും. റെയില്‍വെ എഞ്ചിനീയര്‍മാര്‍ക്കും, മാനേജര്‍മാര്‍ക്കും റെയില്‍ ഗതാഗത സംവിധാനത്തിന്റെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കുന്നതിലും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കും. ചരക്ക് ഗതാഗത മേഖല മെച്ചപ്പെടുന്നതിനു വേണ്ടി പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇന്ത്യയും സ്വീഡനും തമ്മില്‍ ധാരണയായിട്ടുണ്ട്.