Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ ആദ്യത്തെ റെയില്‍ ഗതാഗത സര്‍വകലാശാല വഡോദരയില്‍ സ്ഥാപിക്കുന്നതിന് അംഗീകാരം


· വ്യാപകമായ സാങ്കേതിക അടിസ്ഥാനസൗകര്യ നവീകരണത്തിലൂടെ ഇന്ത്യന്‍ റെയില്‍വേ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

· മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ എന്നിവയുടെ സംഭാവനയും വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള സൗകര്യവും

· നൂതന സംരംഭങ്ങള്‍ക്കും, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഉദ്യമത്തിനും പിന്തുണയും

· ആധുനിക അദ്ധ്യാപന രീതികളുടെയും സാങ്കേതിക പ്രയോഗങ്ങളുടെയും ഉപയോഗം: ഏറ്റവും മികച്ച വിഭ്യാഭ്യാസവും പരിശീലനവും ലക്ഷ്യമാക്കികൊണ്ട് ഏറ്റവും മികച്ച അദ്ധ്യാപന രീതിയും സാങ്കേതിക പ്രയോഗങ്ങളും ഉപയോഗിക്കുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.

· നൂതനമായ സാങ്കേതികവിദ്യകളിലൂടെയും നൈപുണ്യമുള്ള മനുഷ്യശക്തിയിലൂടെയും ഇന്ത്യ ഗതാഗതമേഖലയില്‍ ആഗോള നേതാവായി ഉയര്‍ന്നുവരും.

റെയില്‍വേ മന്ത്രാലയത്തിന്റെ പരിവര്‍ത്തന സംരംഭങ്ങളില്‍പ്പെട്ട രാജ്യത്തെ ആദ്യ ദേശീയ റെയില്‍ ആന്റ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വകലാശാല (എന്‍.ആര്‍.ടി.യു) വഡോദരയില്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. മാനവവിഭവശേഷിയുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കുകയും ശേഷി മെച്ചപ്പെടുത്തുകയുമാണ് ഇതിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയുടെ പ്രചോദനത്തില്‍ നിന്നുണ്ടായ ഈ നൂതനാശയം റെയില്‍ ഗതാഗത മേഖലയെ നവ ഇന്ത്യയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ഉള്‍പ്രേരകമായി പ്രവര്‍ത്തിക്കും.

യു.ജി.സിയുടെ പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങളുടെ (ടി നോവോ-ഇന്‍സ്റ്റിറ്റിയൂഷന്‍ ഡീംഡ് യൂണിവേഴ്‌സിറ്റി) നിയമം 2016 ന്റെ അടിസ്ഥാനത്തില്‍ ഒരു കല്‍പ്പിത സര്‍വകലാശാലയായിട്ടായിരിക്കും ഈ സര്‍വകലാശാല ആരംഭിക്കുക. 2018 ജൂലൈയില്‍ ആദ്യത്തെ അദ്ധ്യാപനപരിപാടികള്‍ ആരംഭിക്കുന്ന തരത്തില്‍ ഏപ്രിലിന് മുമ്പ് എല്ലാ അനുമതികളും പൂര്‍ണ്ണമായി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് ഗവണ്‍മെന്റ്.

സര്‍വകലാശാലയുടെ നിയന്ത്രണ കമ്പനിക്കായി 2013ലെ കമ്പനി നിയമത്തിന്റെ എട്ടാം വകുപ്പില്‍ ലാഭത്തിന് വേണ്ടിയല്ലാത്ത കമ്പനിയെന്നൊരു വകുപ്പുകൂടി റെയില്‍വേ മന്ത്രാലയം സൃഷ്ടിക്കും. സര്‍വകലാശാലയ്ക്ക് വേണ്ട സാമ്പത്തിക- അടിസ്ഥാനസൗകര്യ സഹായങ്ങള്‍ നല്‍കുന്നതും സര്‍വകലാശാലയുടെ ചാന്‍സിലറേയും പ്രോ ചാന്‍സിലറേയും നിയമിക്കുന്നതും ആ കമ്പനിയായിരിക്കും. പൊ്രഫഷണലുകളും, പണ്ഡിതരും അടങ്ങുന്ന ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ഈ മാനേജ്‌മെന്റ് കമ്പനിയില്‍ നിന്നും സ്വതന്ത്രമായിരിക്കും. അതിന് വിദ്യാഭ്യാസ ഭരണപരമായ ഉത്തരവാദിത്വ പ്രകടനത്തിനുള്ള പൂര്‍ണ്ണ സ്വയംഭരണാധികാരവുമുണ്ടായിരിക്കും.

നിലവില്‍ ഗുജറാത്തിലെ വദോധരയിലുള്ള ഇന്ത്യന്‍ റെയില്‍വേയുടെ ദേശീയ അക്കാദമി (എന്‍.എ.ഐ.ആര്‍)യുടെ സ്ഥലവും അടിസ്ഥാനസൗകര്യങ്ങളുമായിരിക്കും ഇതിനായി ഉപയോഗിക്കുക. ഇത് സര്‍വകലാശയ്ക്ക് വേണ്ടരീതിയില്‍ പരിഷ്‌ക്കരിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യും. പൂര്‍ണ്ണശേഷിയിലുള്ള പ്രവേശനം നടത്തിക്കഴിയുമ്പോള്‍ 3000 പൂര്‍ണ്ണസമയ വിദ്യാര്‍ത്ഥികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സര്‍വകലാശാല/ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിന് വേണ്ട ഫണ്ട് പൂര്‍ണ്ണമായും റെയില്‍വേ മന്ത്രാലയത്തില്‍ നിന്നായിരിക്കും ലഭിക്കുക.

ഈ സര്‍വകലാശാല ഇന്ത്യന്‍ റെയില്‍വേയുടെ ആധുനികവല്‍ക്കരണത്തിന് തുടക്കം കുറിയ്ക്കുകയും ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചും മെക്ക് ഇന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിച്ചും ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ ഗതാഗതമേഖലയില്‍ പ്രമുഖ സ്ഥാനം നേടിത്തരുകയും ചെയ്യും. ഇത് വൈദഗ്ധ്യമുള്ള മനുഷ്യശേഷിയെ ഒന്നിച്ചുചേര്‍ക്കും. ഃമതാടൊപ്പം ഏറ്റവും നൂതനമായ സാങ്കേതികവിദ്യയിലൂടെ ഇന്ത്യന്‍ റെയില്‍വേ മികച്ച സുരക്ഷ, വേഗത, സേവനം എന്ന ലഭ്യമാക്കുന്നതിന് ഊന്നല്‍ നല്‍കുകയും ചെയ്യും. ഇത് സാങ്കേതികവിദ്യയ്ക്ക് പ്രത്യേക വഴിയൊരുക്കിയും അറിവുകള്‍ വിട്ടുകൊടുത്തും, സംരംഭകത്വത്തെ പ്രയോജനപ്പെടുത്തിയും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ എന്നിവയെ സഹായിക്കും. ഇത് റെയില്‍വേയുടെയും ഗതാഗത മേഖലയുടെ പരിവര്‍ത്തനത്തിന് വഴിവയ്ക്കുകയും ചരക്കുകളുടെയും ആളുകളുടെയും യാത്ര വേഗത്തിലാക്കുന്നതിന് സഹായിക്കുകയും ചെയ്യും. ആഗോള പങ്കാളിത്തത്തിലൂടെയും ഏറ്റവും മികച്ച സാങ്കേതികവിദ്യയുടെ ലഭ്യതയിലൂടെയും ഇന്ത്യ ആഗോള വൈദഗ്ധ്യകേന്ദ്രമായി മാറും.

ജോലിയിലെ പ്രകടനവും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കുന്നതിന് സര്‍വകലാശാല ഏറ്റവും നൂതനമായ അദ്ധ്യാപനരീതിയും സാങ്കേതിക സംവിധാനങ്ങളും (ഉപഗ്രഹാധിഷ്ഠിത ഗതിനിര്‍ണ്ണയം, റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍, കൃത്രിമ ബുദ്ധി) ഉപയോഗിക്കുന്നതിനാണ് സര്‍വകലാശാല ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുമായി അടുത്ത ബന്ധമുള്ളതുകൊണ്ട്, പങ്കാളികള്‍ക്ക് റെയില്‍വേ സൗകര്യങ്ങള്‍ ലഭ്യമാകും. ഇത് ഒരു സജീവ ലാബ് ആയി പ്രവര്‍ത്തിക്കുകയും യഥാര്‍ത്ഥ ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കുകയും ചെയ്യും. അതിവേഗ ട്രെയിന്‍ പോലെ ഏറ്റവും ഉന്നതമായതും വളരാന്‍ ഏറെ സൗകര്യമുള്ളതുമായ സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്ന മികവിന്റെ കേന്ദ്രങ്ങളും ഉണ്ടായിരിക്കും.

പശ്ചാത്തലം:

”ഇന്ത്യാ ഗവണ്‍മെന്റ് വളരെ സുപ്രധാനമായ ഒരു തീരുമാനം എടുത്തിട്ടുണ്ട്. അതിന്റെ അനന്തരഫലം അടുത്ത നൂറ്റാണ്ടിലും പ്രകടമാകും. ഇന്ത്യയുടെ ആദ്യത്തെ റെയില്‍വേ സര്‍വകലാശാല വദോധരയില്‍ നിര്‍മ്മിക്കുന്നതാണ് ആ തീരുമാനം.”-ബഹുമാനപ്പെട്ട പ്രധാനമന്ത്രി 2016ല്‍ വഡോദരയില്‍ റെയില്‍വേ സര്‍വകലാശാലയെക്കുറിച്ച് പ്രസംഗിച്ചത്.

അതിവേഗ റെയില്‍ (പൊതുവേ ബുള്ളറ്റ് ട്രെയിന്‍ എന്നറിയപ്പെടുന്നത്), വന്‍തോതിലുള്ള അടിസ്ഥാനസൗകര്യ ആധുനികവല്‍ക്കരണം, സമര്‍പ്പിത ചരക്കുനീക്ക ഇടനാഴികള്‍(ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍സ് -ഡി.എഫ്.സി), സുരക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ശ്രദ്ധ തുടങ്ങിയ ബൃഹത് പദ്ധതികള്‍ ഇന്ത്യന്‍ റെയില്‍വേ ആരംഭിക്കാനിരിക്കുകയാണ്. ഇതിന് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഉന്നതതലത്തിലുള്ള നൈപുണ്യവും വൈദഗ്ധ്യവും ആവശ്യമാണ്. ഇന്ത്യയിലെ ഗതാഗതമേഖലയില്‍ മുമ്പൊന്നുമുണ്ടായിട്ടില്ലാത്ത വിധമുള്ള വളര്‍ച്ച, യോഗ്യതയുള്ള മനുഷ്യശേഷിയുടെ ആവശ്യകത, വൈദ്‌വധ്യത്തിന്റെ നവീകരണം, ഇന്ത്യന്‍ റെയില്‍വേയുടെ പരിവര്‍ത്തനത്തിനെ മുന്നോട്ടുകൊണ്ടുപോകുന്നതിനുളള കാര്യശേഷി എന്നിവയാണ് ലോകനിലവാരത്തിലുള്ള ഒരു പരിശീലന കേന്ദ്രം അനിവാര്യമാക്കി തീര്‍ത്തത്.