Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ ഗതിനിര്ണ്ണയ ഉപഗ്രഹം ഭ്രമണപഥത്തില് എത്തിച്ച ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.


പി.എസ്.എല്.വി.സി. 31 ന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഐ.ആര്.എന്.എസ്.എസ്. ന്റെ ഭാഗമായുള്ള അഞ്ചാമത്തെ ഗതി നിര്ണ്ണയ ഉപഗ്രഹമായ ഐ.ആര്.എന്.എസ്.എസ്.1.ഇ. യെ നിശ്ചിത ഭ്രമണപഥത്തില് കൃത്യമായി എത്തിച്ച ഇന്ത്യന് ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്.ഒ.)യിലെ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞരെ ഫോണില് വിളിച്ചാണ് ഐ.എസ്.ആര്.ഒ.യുടെയും അതിലെ ശാസ്ത്രജ്ഞരുടെയും ഊര്ജ്ജസ്വലതയെയും നിശ്ചല ദാര്ഢ്യത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചത്. നമ്മുടെ ശാസ്ത്രജ്ഞര് നമ്മെ അഭിമാനഭരിതരാക്കികൊണ്ടെയിരിക്കുന്നുനവെന്ന് പ്രധാനമന്ത്രി ട്വിറ്ററില് കുറിച്ചു.