Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബൂബക്കർ അഹമ്മദ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബൂബക്കർ അഹമ്മദ് ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങളിൽ അവർ ആശയവിനിമയം നടത്തി. സാമൂഹ്യസൗഹാർദവും സാഹോദര്യവും വളർത്തുന്നതിനും രാജ്യത്തുടനീളം വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ഗ്രാൻഡ് മുഫ്തി നടത്തുന്ന അഭിനന്ദനാർഹമായ ശ്രമങ്ങൾ പ്രധാനമന്ത്രി എടുത്തുകാട്ടി.

എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി ഇപ്രകാരം കുറിച്ചു:

“ഇന്ത്യയിലെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബൂബക്കർ അഹമ്മദ് സാഹിബുമായി വളരെ മികച്ച രീതിയിൽ ആശയവിനിമയം നടത്തി. വിവിധ വിഷയങ്ങളിൽ ഞങ്ങൾ കാഴ്ചപ്പാടുകൾ പങ്കുവച്ചു. സാമൂഹ്യസൗഹാർദവും സാഹോദര്യവും വളർത്തുന്നതിനും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണ്.

@shkaboobacker”

***