Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്ക് ഊര്‍ജം


ഗഗന്‍യാന്‍ പദ്ധതിക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഒരു ഓര്‍ബിറ്റല്‍ പിരിയഡ് മുതല്‍ പരമാവധി ഏഴു ദിവസം വരെ ഉള്ള ദൗത്യ കാലയളവിലെ ലോ എര്‍ത്ത് ഓര്‍ബിറ്റ് പദ്ധതിയാണ് ഇത്. ദൗത്യകാലയളവില്‍ മൂന്നു പേര്‍ക്കു കഴിയാന്‍ സാധിക്കുന്ന ജി.എസ്.എല്‍.വി. എംകെ-11 ആണ് ഓര്‍ബിറ്റല്‍ മൊഡ്യൂള്‍ വഹിക്കാന്‍ ഉപയോഗപ്പെടുത്തുക. ഗഗന്‍യാന്‍ പദ്ധതിക്കായി യാത്രികര്‍ക്കു പരിശീലനം നല്‍കുന്നതിനും യാത്രാസംവിധാനം ഒരുക്കുന്നതിനും ഭൗമ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും സജ്ജീകരണമൊരുക്കും. ഗഗന്‍യാന്‍ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി ദേശീയ ഏജന്‍സികളുമായും ലബോറട്ടറികളുമായും വിദ്യാഭ്യാസ വിദഗ്ധരുമായും വ്യവസായ മേഖലയുമായും ഐ.എസ്.ആര്‍.ഒ. സഹകരിക്കും.

ചെലവ്:

സാങ്കേതിക വികസനം, പേടക നിര്‍മാണം, അവശ്യ അടിസ്ഥാന സൗകര്യം സജ്ജീകരിക്കല്‍ എന്നിവ ഉള്‍പ്പെടെ ഗഗന്‍യാന്‍ പദ്ധതിക്ക് ആകെ ആവശ്യമായ തുക പതിനായിരം കോടി രൂപയാണ്. ആള്‍ക്കാരെ വഹിച്ചുള്ള ഒരു പേടകവും ആള്‍ക്കാര്‍ ഇല്ലാത്ത രണ്ടു പേടകങ്ങളും പദ്ധതിക്ക് ആവശ്യമാണ്.

നേട്ടങ്ങള്‍:

ഐ.എസ്.ആര്‍.ഒയും അക്കാദമിക വിദഗ്ധരും വ്യവസായ മേഖലയും ദേശീയ ഏജന്‍സികളും മറ്റു ശാസ്ത്ര ഏജന്‍സികളും തമ്മിലുള്ള സഹകരണത്തിനു വിശാലമായ ചട്ടക്കൂടൊരുക്കാന്‍ ഗഗന്‍യാന്‍ പദ്ധതി സഹായകമാകും.

വ്യത്യസ്തമായ സാങ്കേതിക, വ്യാവസായിക ശേഷികളെ ഒരുമിപ്പിക്കുന്നതിനും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഗുണകരമാകുംവിധം ഗവേഷണ സാധ്യതകളിലും സാങ്കേതിക വിദ്യാ വികസനത്തിലും വര്‍ധിച്ച പങ്കാളിത്തം ഉറപ്പാക്കുന്നതിനും സഹായകമാകും.

വ്യോമയാത്രാ സംവിധാനം ഒരുക്കുന്നതു വ്യവസായ മേഖലയിലൂടെ ആയിരിക്കും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും അത്യാധുനിക സാങ്കേതിക വിദ്യയില്‍ മനുഷ്യവിഭവശേഷി പരിശീലനം സാധ്യമാക്കുകയും ചെയ്യും.

ദേശീയ വികസനത്തിനായി ശാസ്ത്ര, സാങ്കേതിക രംഗത്തെ തൊഴിലുകള്‍ തെരഞ്ഞെടുക്കുന്നതിന് ഒട്ടേറെ യുവാക്കള്‍ക്കു പ്രചോദനമായിത്തീരും.

ദേശീയ പദ്ധതിയായ ഗഗന്‍യാനില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങൡലുമുള്ള വ്യവസായ മേഖലയടെയും വിദ്യാഭ്യാസ മേഖലയുടെയും ദേശീയ ഏജന്‍സികളുടെയും പങ്കാളിത്തമുണ്ടാകും.

നടത്തിപ്പിനുള്ള പദ്ധതിയും ലക്ഷ്യങ്ങളും:

ഐ.എസ്.ആര്‍.ഒയും അക്കാദമിക വിദഗ്ധരും വ്യവസായ മേഖലയും ദേശീയ ഏജന്‍സികളും മറ്റു ശാസ്ത്ര ഏജന്‍സികളും പങ്കാളികളായുള്ള ദേശീയ പദ്ധതിയായിരിക്കും ഗഗന്‍യാന്‍. ദേശീയ ഏജന്‍സികളും പരീക്ഷണശാലകളും വിദ്യാഭ്യാസ മേഖലയും യാത്രികര്‍ക്കുള്ള പരിശീലനം, ശാസ്ത്ര സാങ്കേതിക വികസനം, രൂപകല്‍പനാ പുനഃപരിശോധന തുടങ്ങിയ ഖേലകളില്‍ പങ്കാളികളാകും. മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ യാത്ര അനുമതി ലഭിച്ചു 40 മാസത്തിനകം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സാങ്കേതിക വിദ്യയും ദൗത്യത്തിന്റെ നടത്തിപ്പും സംബന്ധിച്ച് ആത്മവിശ്വാസം ലഭിക്കുന്നതിനായി മനുഷ്യനെ വഹിച്ചുള്ള പേടകം അയക്കുംമുമ്പ് ആള്‍ക്കാരില്ലാത്ത രണ്ടു പേടകങ്ങള്‍ അയക്കും.

നേട്ടങ്ങള്‍:

രാജ്യത്ത് ശാസ്ത്ര, സാങ്കേതിക രംഗത്തെ ഗവേഷണത്തെയും വികസനത്തെയും പദ്ധതി ത്വരിതമാക്കും.

വൈദ്യം, കൃഷി, വ്യവസായസുരക്ഷ, മലിനീകരണം, മാലിന്യനിര്‍മാര്‍ജനം, ജലം, ഭക്ഷ്യ വിഭവ പരിപാലനം തുടങ്ങിയ മേഖലകള്‍ക്കുകൂടി നേട്ടമാവും.

മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ യാത്രാ പദ്ധതി പരീക്ഷണങ്ങള്‍ നടത്തുന്നതിനും ഭാവി സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതിനും ബഹിരാകാശത്തു സവിശേഷമായ മൈക്രോ-ഗ്രാവിറ്റി പ്ലാറ്റ്‌ഫോം ലഭ്യമാക്കും.

തൊഴിലവസരം സൃഷ്ടിക്കല്‍, മനുഷ്യവിഭവശേഷി വികസിപ്പിക്കല്‍, വര്‍ധിത വ്യാവസായിക ശേഷികള്‍ എന്നീ മേഖലകളിലായി രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരും.

രാഷ്ട്രത്തിനു ദീര്‍ഘകാലയളവില്‍ നേട്ടം ലഭിക്കുംവിധം ഭാവികാല ആഗോള ബഹിരാകാശ പര്യവേക്ഷണ പദ്ധതികളില്‍ സഹകരിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്ന ഒന്നാണു മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ യാത്ര.

പശ്ചാത്തലം:

ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് മൂന്നു യാത്രികര്‍ ഉള്‍പ്പെടുന്ന പേടകത്തെ എത്തിക്കാനുള്ള പേലോഡ് ശേഷിയുള്ള ജി.എസ്.എല്‍.വി. എം.കെ.-3 എന്ന വിക്ഷേപണ റോക്കറ്റ് പൂര്‍ണമായും ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ചുകഴിഞ്ഞു. മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ യാത്രകളില്‍ നിര്‍ണായക ഘടകമായ, ആവശ്യമെങ്കില്‍ ആള്‍ക്കാര്‍ക്കു രക്ഷപ്പെടാന്‍ സാധിക്കുന്ന സംവിധാനം ഐ.എസ്.ആര്‍.ഒ. വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. ജി.എസ്.എല്‍.വി. എംകെ-3 എക്‌സ് യാത്രാ ദൗത്യത്തിന്റെ ഭാഗമായി യാത്രക്കാരെ വഹിക്കുന്നതിനുള്ള വായുചലന ശാസ്ത്ര സവിശേഷത പൂര്‍ത്തിയാക്കി. ജീവന്‍ സംരക്ഷിക്കുന്നതിനുള്ള സംവിധാനവും ബഹിരാകാര യാത്രാ വേഷവും യാഥാര്‍ഥ്യമാക്കുകയും പരീക്ഷിക്കുകയും ചെയ്തു. സ്‌പേസ് കാപ്‌സ്യൂള്‍ റീ-എന്‍ട്രി എക്‌സ്‌പെരിമെന്റ് (എസ്.ആര്‍.ഇ.) ദൗത്യത്തിന്റെ ഭാഗമായി ഓര്‍ബിറ്റല്‍ ആന്‍ഡ് റി-എന്‍ട്രി മിഷനും മറ്റും പരീക്ഷിക്കപ്പെട്ടു. മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ യാത്രയ്ക്ക് അനിവാര്യമായ അടിസ്ഥാനപരമായ സാങ്കേതിക വിദ്യ മിക്കതും ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ചുകഴിഞ്ഞു. ആഗോളതലത്തിലും മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ യാത്രയ്ക്കും പര്യവേക്ഷണത്തിനും വര്‍ധിത താല്‍പര്യം പ്രകടമാണ്.