Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഉയർത്തിക്കാട്ടുകയും ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും നവോന്മേഷത്തോടെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നുണ്ടെന്ന് പറയുകയും ചെയ്തു. 

‘വിരാസത് ഭി, വികാസ് ഭി’ (പൈതൃകത്തിനൊപ്പം വികസനവും) എന്ന കാഴ്ചപ്പാടിൽ അധിഷ്ഠിതമായി പുരാവസ്തുക്കൾ തിരികെ എത്തിക്കുന്നത് മുതൽ ആത്മീയ തീർത്ഥാടന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത് വരെയുള്ള ശ്രമങ്ങൾ ഇന്ത്യയുടെ കാലാതീതമായ പാരമ്പര്യങ്ങളുമായി ജനങ്ങളെ വീണ്ടും ബന്ധിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.

X-ൽ പങ്കുവെച്ച ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു;

“ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും നവോന്മേഷത്തോടെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു.

‘വിരാസത് ഭി, വികാസ് ഭി’ എന്ന കാഴ്ചപ്പാടിൽ അധിഷ്ഠിതമായി പുരാവസ്തുക്കൾ തിരികെ എത്തിക്കുന്നത് മുതൽ ആത്മീയ തീർത്ഥാടന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത് വരെയുള്ള ശ്രമങ്ങൾ ഇന്ത്യയുടെ കാലാതീതമായ പാരമ്പര്യങ്ങളുമായി ജനങ്ങളെ വീണ്ടും ബന്ധിപ്പിക്കുന്നു.

#12YearsOfVikasBhiVirasatBhi”

***

SK