Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


കടപത്ര വിപണികളെ സംബന്ധിച്ച കാര്യങ്ങളില്‍ പരസ്പരം സഹകരിക്കുന്നതിന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി) ഇറാനിലെ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ഓര്‍ഗനൈസേഷനും (എസ്.ഇ.ഒ) തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളും സഹകരണവും വര്‍ദ്ധിപ്പിക്കാനും രണ്ട് രാജ്യങ്ങളിലും കടപത്ര വിപണികളുടെ ഫലപ്രദമായ വികസനത്തിനും ധാരണാപത്രം ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ വിവരങ്ങള്‍ പങ്കുവെക്കുന്ന ചട്ടക്കൂട് ശക്തിപ്പെടുത്താനും ഇത് പ്രയോജനപ്പെടും. വിദേശത്ത് സെബിയുടേയും എസ്.ഇ.ഒയുടേയും പരസ്പര സഹകരണ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂല്യ വര്‍ദ്ധനവ് നല്‍കാനും ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സെബിയും ഇറാനിലെ എസ്.ഇ.ഒ. യും തമ്മിലുള്ള വിവരം പങ്കിടല്‍ ശൃഖല ശക്തിപ്പെടുത്തനും ധാരണാപത്രം വഴിയൊരുക്കുന്നു.