Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ-ഓസ്‌ട്രേലിയ സെക്കന്‍ഡ്‌മെന്റ് പദ്ധതിക്കുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കി


സാമ്പത്തിക കാര്യ വകുപ്പും (ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് കാഡര്‍) ഓസ്‌ട്രേലിയ ഗവണ്‍മെന്റ് ട്രഷറിയും തമ്മില്‍ ഒരു രാജ്യത്തെ ഉദ്യോഗസ്ഥരെ താല്‍ക്കാലികമായി മറ്റേ രാജ്യത്തു നിയമിക്കുന്നതിനായി മൂന്നു മാസത്തേക്കുള്ള സെക്കന്‍ഡ്‌മെന്റ് പദ്ധതി സംബന്ധിച്ച ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

പദ്ധതി പ്രകാരം ഓസ്‌ട്രേലിയന്‍ ട്രഷറിയിലെ ഒരു ഉദ്യോഗസ്ഥന്‍ ധനകാര്യ മന്ത്രാലയത്തിനു കീഴിലേക്കുള്ള സാമ്പത്തിക കാര്യ വകുപ്പിലും ഡെപ്യൂട്ടി സെക്രട്ടറി/ഡയറക്ടര്‍ പദവിയിലുള്ള ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസിലെ ഒരു ഉദ്യോഗസ്ഥന്‍ ഓസ്‌ട്രേലിയ ഗവണ്‍മെന്റിനു കീഴിലുള്ള ഓസ്‌ട്രേലിയന്‍ ട്രഷറിയിലും 2018 ജനുവരി 15 മുതലോ പിന്നീടോ മൂന്നു മാസത്തേക്ക് നിയമിക്കപ്പെടും. ധാരണാപത്രത്തിന്റെ കാലാവധി മൂന്നു മാസംകൊണ്ടു പൂര്‍ത്തിയാകും. പിന്നീട് ദീര്‍ഘിപ്പിക്കാവുന്നതല്ല. പരസ്പരം ചര്‍ച്ച ചെയ്തു പദ്ധതി വരുംവര്‍ഷങ്ങളിലും നടപ്പാക്കിയേക്കും.

ഓസ്‌ട്രേലിയ, ഇന്ത്യയുടെ പ്രധാന ഉഭയകക്ഷി പങ്കാളികളില്‍ ഒന്നാണെന്നതിനാല്‍ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക നയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ ഇതു സഹായിക്കും. ഭാവിയില്‍ കൂടുതല്‍ സഹകരണത്തിനുള്ള സാധ്യതകള്‍ തേടാനുള്ള അവസരം ലഭിക്കുകയും ചെയ്യും. നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു സവിശേഷമായ അവസരം നേടിക്കൊടുക്കുകയും ലോകത്തിലെ ഏറ്റവും നല്ല പ്രവര്‍ത്തനരീതിയെക്കുറിച്ചു മനസ്സിലാക്കാന്‍ അവസരമൊരുക്കുകയും ചെയ്യും.

***