Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ കാനഡ ധാരണാപത്രത്തിന്‍റെ അനുബന്ധത്തിന് അനുമതി


1968 നവംബറില്‍ ഒപ്പുവെച്ച ധാരണാപത്രത്തിനുള്ള പത്താം അനുബന്ധം ഒപ്പിടുക വഴി, ഒന്‍പതാം അനുബന്ധത്തിന്‍റെ കാലാവധി 2011 ഏപ്രില്‍ ഒന്നു മുതല്‍ 2016 മാര്‍ച്ച് 31 വരെ നീട്ടുന്നതിനും ഇന്ത്യാ ഗവണ്‍മമെന്റും ശാസ്ത്രി ഇന്‍ഡോ-കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (എസ്.ഐ.സി.ഐ.) തമ്മിലുള്ള ധാരണാപത്രത്തിന്റെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മൂന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.

അംഗീകാരം താഴെ പറയുന്ന നടപടികള്‍ നടപ്പാക്കുന്നതിനു വഴിയൊരുക്കും:

എ. ശാസ്ത്രി റിസര്‍ച്ച് ഫെലോഷിപ്പ് ആന്‍ഡ് മൊബിലിറ്റി പ്രോഗ്രാം

1) ശാസ്ത്രി റിസര്‍ച്ച് ഫെലോഷിപ്പുകള്‍

-ഡോക്ടറല്‍ റിസര്‍ച്ച്

-പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച്

-ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊളാബറേറ്റീവ് റിസര്‍ച്ച്

2) ശാസ്ത്രി മൊബിലിറ്റി പ്രോഗ്രാം

ബി. ഫാക്കല്‍റ്റി-ഇന്‍-റെസിഡന്‍സ് പ്രോഗ്രാം (ന്യൂ)

സി. ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം ഫോര്‍ വൊക്കേഷണല്‍ എജ്യുക്കേഷന്‍ (ന്യൂ)

ഡി. ലൈബ്രറി പ്രോഗ്രാം

ഇന്ത്യന്‍ പഠിതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ ജേണലുകള്‍

ഇ. ഫെസിലിറ്റേഷന്‍ കം ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ന്യൂ)

1) വിഭവ കേന്ദ്രങ്ങള്‍ (ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പ്രാപ്യതയും പരസ്പരബന്ധവും സാധ്യമാകാന്‍)

2) സെമിനാറുകളും സമ്മേളനങ്ങളും ചര്‍ച്ചകളും

3) ഗവേഷണപ്രബന്ധങ്ങളും രേഖകളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിക്കല്‍.

പുതിയ പദ്ധതികള്‍ക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും അനുസരിച്ച് മനുഷ്യവിഭവശേഷി മന്ത്രാലയം നിര്‍ദേശിക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ എസ്.ഐ.സി.ഐ. ഏറ്റെടുക്കും.

എച്ച്.ആര്‍.ഡി. മന്ത്രാലയത്തിന്റെ രാജ്യാന്തര പ്രവര്‍ത്തനം ആവശ്യമായ ഗ്ലോബല്‍ ഇനീഷ്യേറ്റീവ് ഫോര്‍ അക്കാദമിക് നെറ്റ്‌വര്‍ക്‌സ് (ഗ്യാന്‍), ഇംപാക്റ്റിങ് റിസര്‍ച്ച്, ഇന്നൊവേഷന്‍, ആന്‍ഡ് ടെക്‌നോളജി (ഇംപ്രിന്റ്), നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി പ്രോഗ്രാം തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ എസ്.ഐ.സി.ഐ. ഏറ്റെടുക്കും. ഇരു രാജ്യങ്ങളും 2010ല്‍ ഒപ്പുവെച്ചതും അഞ്ചു വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിക്കുന്നതിനായി പരിഗണിക്കപ്പെടുന്നതുമായ ഉന്നതവിദ്യാഭ്യാസ സഹകരണത്തിനായുള്ള ധാരണാപത്രം പ്രകാരമുള്ള പദ്ധതികളും സ്ഥാപനം നടത്തുന്നുണ്ട്.

പത്താം അനുബന്ധത്തിന്‍റെ ആകെയുള്ള അഞ്ചു വര്‍ഷ കാലാവധിയിലേക്ക്, 2016 ഏപ്രില്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയ്ക്കായി മനുഷ്യവിഭവശേഷി മന്ത്രാലയം 33.176 കോടി രൂപയുടെ ചെലവ് അംഗീകരിച്ചിട്ടുണ്ട്.