Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ-പെറു കരാറിനു മന്ത്രിസഭ അനുമതി നല്‍കി


2018 മെയില്‍ പെറുവിലെ ലിമയില്‍വെച്ച് ഒപ്പുവെക്കപ്പെട്ട ഇന്ത്യ-പെറു കരാറിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
പരസ്പര നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ പുതിയതും നിലവിലുള്ളതുമായ മേഖലകളില്‍ ഉഭയകക്ഷിസഹകരണം പോല്‍സാഹിപ്പിക്കുന്നതിനായി സഹകരണാടിസ്ഥാനത്തിലുള്ള ബന്ധത്തിന് അടിത്തറയൊരുക്കുകയാണു കരാറിന്റെ ലക്ഷ്യം. കരാര്‍ നടപ്പാക്കുന്നതിനായി പ്രവര്‍ത്തനപദ്ധതി വികസിപ്പിച്ചെടുക്കുന്നതിനായി സംയുക്ത സമിതി രൂപീകരിക്കുന്നതിനും വ്യവസ്ഥയുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തെ ശക്തിപ്പെടുത്താന്‍ ഉതകുന്നതാകും ഈ കരാറെന്നാണു പ്രതീക്ഷിക്കുന്നത്.