Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഖുഷിയാര നദിയില്‍ അഷുഗഞ്ച്-സാക്കിഗഞ്ച്, ജമുന നദിയില്‍ സീരജ്ഗഞ്ച്-ദൈഘാവ നാവികപ്പാതകള്‍ വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിന് മന്ത്രിസഭാ അനുമതി


ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഖുഷിയാര നദിയില്‍ അഷുഗഞ്ച് മുതല്‍ സാക്കിഗഞ്ച് വരെയും ജമുന നദിയില്‍ സീരജ്ഗഞ്ച് മുതല്‍ ദൈഘാവ വരെയും നാവികപ്പാത വികസിപ്പിക്കുന്നതിനുള്ള ഇന്ത്യ-ബംഗ്ലാദേശ് ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതിനായി ഇരു രാജ്യങ്ങളും ചേര്‍ന്നു നദികളുടെ ആഴംകൂട്ടും.

വടക്കുകിഴക്കന്‍ ഇന്ത്യയിലേക്കുള്ള ചരക്കുനീക്കത്തിന്റെ സാമ്പത്തികബാധ്യത ഗണ്യമായി കുറച്ചുകൊണ്ടുവരാന്‍ ധാരണാപത്രം സഹായകമാകും. സിലിഗുഡി ചിക്കന്‍സ് നെക്ക് ഇടനാഴിയിലെ ഗതാഗതത്തിരക്ക് കുറയുകയും ചെയ്യും.