Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യ-മൊസാംബിക് എയര്‍ സര്‍വീസസ് എഗ്രിമെന്റ് ഒപ്പുവെക്കുന്നതിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ഇന്ത്യയും മൊസാംബിക്കുമായി എയര്‍ സര്‍വീസസ് എഗ്രിമെന്റ് (എ.എസ്.എ.) ഒപ്പു വെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

നിലവില്‍ ഇന്ത്യയും മൊസാംബിക്കുമായി എ.എസ്.എയില്ല. 2011ലാണ് എ.എസ്.എയ്ക്കു രൂപം നല്‍കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.

ധനകാര്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും നിയമ, നീതിനിര്‍വഹണ മന്ത്രാലയവും ആയി ആലോചിച്ച ശേഷമാണ് എ.എസ്.എയുടെ കരടുരൂപം തയ്യാറാക്കിയത്.

ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികള്‍ക്ക് നിശ്ചിത റൂട്ടുകളില്‍ സര്‍വീസ നടത്താനുള്ള തുല്യാധികാരവും വിപണനം മെച്ചപ്പെടുത്താന്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിനുള്ള സ്വാതന്ത്ര്യവും എഗ്രിമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.