പിഎം ഇന്ത്യ
ഇന്ത്യയും സ്വീഡനും ഉഭയകക്ഷി സഹകരണത്തിന്റെ ഒരു പുതുയുഗത്തിന് എങ്ങനെ രൂപം നൽകുന്നുവെന്ന് ആവിഷ്കരിച്ചുകൊണ്ട് സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണുമായി ചേർന്ന് ഒരു ലേഖനം എഴുതിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
ഹരിത പരിവർത്തനം മുതൽ ശക്തമായ വിതരണ ശൃംഖലകൾ വരെയുള്ള മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഇന്ത്യ-സ്വീഡൻ പങ്കാളിത്തം ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നവീനാശയം, സുസ്ഥിരത, പങ്കിട്ട സമൃദ്ധി എന്നിവയാൽ നയിക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണുമൊത്ത് എഴുതിയ ലേഖനത്തിൽ ഇന്ത്യയും സ്വീഡനും സഹകരണത്തിന്റെ ഒരു പുതുയുഗത്തിന് എങ്ങനെയാണ് രൂപം നൽകുന്നതെന്ന് ആവിഷ്കരിച്ചിരി ൃക്കുന്നു. ഹരിത പരിവർത്തനം മുതൽ വിതരണ ശൃംഖലകൾ വരെയുള്ള ഇന്ത്യ-സ്വീഡൻ പങ്കാളിത്തം നമ്മുടെ രാജ്യങ്ങളിലെ ജനങ്ങളുടെ നവീനാശയം, സുസ്ഥിരത, പങ്കിട്ട സമൃദ്ധി എന്നിവയാൽ നയിക്കപ്പെടുന്നതാണ്.”
In an op-ed with PM Ulf Kristersson, reflected on how India and Sweden are shaping a new era of cooperation. From green transition to supply chains, the India-Sweden partnership is guided by innovation, sustainability and shared prosperity for the people of our nations.…
— Narendra Modi (@narendramodi) May 20, 2026
***
NK