പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ.)യും ഹയര്‍ കോളജസ് ഓഫ് ടെക്‌നോളജി(എച്ച്.സി.ടി.), യുനൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മില്‍ 2011ല്‍ ഒപ്പുവെച്ച ധാരണാപത്രത്തിനു മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കുകയും പ്രസ്തുത ധാരണാപത്രം പുതുക്കുന്നതിന് അനുമതി നല്‍കുകയും ചെയ്തു.
താഴെ പറയുന്ന വ്യവസ്ഥകള്‍ക്കു വിധേയമായാണു ധാരണാപത്രം പുതുക്കുക.
1. എച്ച്.സി.ടിയുടെ അക്കൗണ്ടിങ്, ഫിനാന്‍സ് എന്നിവയുമായി ബന്ധപ്പെട്ട പഠനപദ്ധതി പുനഃപരിശോധിക്കുന്നതിനുള്ള സാങ്കേതിക സഹായം ഐ.സി.എ.ഐ. നല്‍കും.
2. ഐ.സി.എ.ഐ. അംഗത്വം നേടുന്നതിനായി ഐ.സി.എ.ഐയുടെ ടെക്‌നിക്കല്‍ പ്രൊഫഷണല്‍ പരീക്ഷ എഴുതുന്നതിന് എച്ച്.സി.ടി. വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നതിനുവേണ്ടി പുതിയ പാഠ്യഭാഗങ്ങളും കോഴ്‌സുകളും ഐ.സി.എ.ഐ. നിര്‍ദേശിക്കും.
3. യോഗ്യരായ എച്ച്.സി.ടി. വിദ്യാര്‍ഥികള്‍ക്കായി ഐ.സി.എ.ഐയുടെ പ്രൊഫഷണല്‍ പരീക്ഷ നടത്തുന്നതിനുള്ള സാങ്കേതിക സഹായം ഐ.സി.എ.ഐ. ലഭ്യമാക്കും.
4. എച്ച്.സി.ടി. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി സെമിനാറുകളും ശില്‍പശാലകളും സംഘടിപ്പിക്കുന്നതിന് ഐ.സി.എ.ഐ. സഹകരിക്കും.
5. അനുബന്ധ വിഷയങ്ങളില്‍ അധ്യാപകരെ ഐ.സി.എ.ഐ. ലഭ്യമാക്കും.
6. എച്ച്.സി.ടി. വിദ്യാര്‍ഥികള്‍ക്കായി ഐ.സി.എ.ഐ. സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ നടത്തും.
7. ഐ.സി.എ.ഐയുടെ പ്രൊഫഷണല്‍, സാങ്കേതിക പരീക്ഷകള്‍ നടത്താനുള്ള സൗകര്യം എച്ച്.സി.ടി. ലഭ്യമാക്കും.
8. എച്ച്.സി.ടിയും ഐ.സി.എ.ഐയും അധ്യാപകരെയും വിദ്യാര്‍ഥികളെയും കൈമാറാനുള്ള പദ്ധതികള്‍ നടപ്പാക്കും.
9. യു.എ.യിലുള്ള എച്ച്.സി.ടിയുടെ കോളജുകളില്‍ പ്രൊഫഷണല്‍, സാങ്കേതിക സെമിനാറുകളും സമ്മേളനങ്ങളും നടത്താന്‍ ഐ.സി.എ.ഐയും എച്ച്.സി.ടിയും സഹകരിക്കും. എച്ച്.സി.ടി. ഇതിനായുള്ള വേദികള്‍ ഒരുക്കുകയും ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുകയും ചെയ്യും.
10. എച്ച്.സി.ടിയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ അപ്ലൈഡ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (സേര്‍ട്ട്) വഴി യു.എ.ഇയില്‍ അക്കൗണ്ടിങ്ങിലും ഫിനാന്‍സിലും ഓഡിറ്റിലും ഹ്രസ്വകാല പ്രൊഫഷണല്‍ കോഴ്‌സുകള്‍ നടത്താനായി എച്ച്.സി.ടിയും ഐ.സി.എ.ഐയും സഹകരിച്ചു പ്രവര്‍ത്തിക്കും.