Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇമാം ഹുസൈന്‍ (സ അ) യുടെ രക്തസാക്ഷിത്വ അനുസ്മരണമായ അഷറ മുബാറക്കയില്‍ പ്രധാനമന്ത്രി സംബന്ധിക്കും


ഇമാം ഹുസൈന്‍ (സ അ) യുടെ രക്തസാക്ഷിത്വ അനുസ്മരണത്തോ ടനുബന്ധിച്ച് ദാവൂദി ബോറ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ 2018 സെപ്റ്റംബര്‍ 14 ന് ഇന്‍ഡോറില്‍ സംഘടിപ്പക്കുന്ന അഷറ മുബാറക്കയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും.

അദ്ദേഹം ജനാവലിയെ അഭിസംബോധന ചെയ്യും. ദാവൂദി ബോറ സമൂഹത്തിന്റെ ആദ്ധ്യാത്മിക തലവന്‍ ഡോ. സയ്യദ്‌ന മുഫദ്ദാല്‍ സൈഫുദീന്‍, മധ്യ പ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരും പ്രസംഗിക്കും.