Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇരട്ടനികുതിയും സാമ്പത്തിക വെട്ടിപ്പും ഇല്ലാതാക്കാന്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള കരാര്‍ ഭേദഗതി ചെയ്യുന്നതിനുള്ള ഔദ്യോഗിക രേഖ ഒപ്പുവെക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി


ആദായ നികുതി സംബന്ധിച്ച ഇരട്ടനികുതിയും സാമ്പത്തിക വെട്ടിപ്പും ഇല്ലാതാക്കാന്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള കരാര്‍ ഭേദഗതി ചെയ്യുന്നതിനുള്ള ഔദ്യോഗിക രേഖ ഒപ്പുവെക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

മറ്റു ഭേദഗതികള്‍ക്കു പുറമേ, രേഖയില്‍ ഏറ്റവും പുതിയ രാജ്യാന്തര നിലവാരത്തിനനുസരിച്ചു വിവരങ്ങള്‍ കൈമാറുന്നതിനായി നിലവിലുള്ള വകുപ്പുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഇന്ത്യ കൂടി പങ്കാളിയായിരുന്ന ബേസ് ഇറോഷന്‍ ആന്‍ഡ് പ്രോഫിറ്റ് ഷെയറിങ് (ബി.ഇ.പി.എസ്.) പദ്ധതിയുടെ നടപടിരേഖകള്‍ പ്രകാരം ഉടമ്പടിയുമായി ബന്ധപ്പെട്ട കുറഞ്ഞ മാനദണ്ഡങ്ങള്‍ നടപ്പാക്കാനുള്ള ഭേദഗതികളും രേഖയില്‍ ഉള്‍പ്പെടുത്തും. ഇരു വിഭാഗവും അംഗീകരിച്ചതനുസരിച്ച് അവശ്യ മാനദണ്ഡങ്ങള്‍ക്കൊപ്പം ബി.ഇ.പി.എസ്. നടപടിരേഖകള്‍ പ്രകാരമുള്ള മാറ്റങ്ങളും വരുത്തും.

***