Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇരട്ട നികുതി ഒഴിവാക്കാന്‍ ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള കരാര്‍ ഭേദഗതിക്ക് അനുമതി


ഇരട്ട നികുതി ഒഴിവാക്കുന്നതിനും ആദായത്തിന്മേലുള്ള നികുതിയിലെ വെട്ടിപ്പ് തടയുന്നതിനും ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള കരാര്‍ രേഖ ഭേദഗതി ചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭായോഗം അനുമതി നല്കി. ബാങ്കിടപാടുകള്‍, നികുതി വിവരങ്ങള്‍ എന്നിവയുടെ ഫലപ്രദമായ കൈമാറ്റത്തിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തുന്നതാണ് രേഖ. ഇതു പ്രകാരം ഒരു ഇന്ത്യന്‍ വംശജനെകുറിച്ച് വിയറ്റ്‌നാം നല്‍കുന്ന വിവരങ്ങള്‍ മറ്റ് നിയമ പാലന ഏജന്‍സികളുമായും, തിരിച്ചും പങ്കിടുന്നതിന് സാധിക്കും.