പിഎം ഇന്ത്യ
ഇലക്ടറല്‍ മാനേജ്‌മെന്റ്, അഡ്മിനിസ്‌ട്രേഷന്‍ എന്നീ മേഖലകളിലെ സഹകരണത്തിനായി മാലദ്വീപ് തെരഞ്ഞെടുപ്പ് കമ്മിഷനുമായി ഒരു ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നതിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സംഘാടന, സാങ്കേതിക പരിചയസമ്പന്നതയുടെയും അറിവുകളുടെ കൈമാറ്റവും ഇതില്‍ ഉള്‍പ്പെടും. വിവരങ്ങളുടെ കൈമാറ്റത്തിന് സഹായം, സ്ഥാപനങ്ങലെ ശക്തിപ്പെടുത്തല്‍, കാര്യശേഷി നിര്‍മ്മാണം, വ്യക്തികളുടെ പരിശീലനം, നിരന്തരമുള്ള കൂടിക്കാഴ്ച എന്നിവയും ഇതില്‍ ഉള്‍പ്പെടും.
മാലദ്വീപ് തെരഞ്ഞെടുപ്പ് കമ്മിഷന് സാങ്കേതിക സഹായത്തിന്റെ സൃഷ്ടിക്കല്‍/ കാര്യശേഷി പിന്തുണ, എന്നിവ ലക്ഷ്യമാക്കാന്‍ സഹായിക്കുന്ന ഈ ധാരണാപത്രം ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കും.