പിഎം ഇന്ത്യ
ആദരണീയനായ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മാധ്യമ പ്രതിനിധികളെ,
സ്വാഗതമേകിയ ഊഷ്മളമായ വാക്കുകള്‍ക്കും താങ്കളുടെ സമയവും സൗഹൃദവും ചേര്‍ന്ന അതിവിശിഷ്ടമായ മഹാമനസ്കതയ്ക്കും ആദരണീയനായ താങ്കളോട് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. താങ്കളും ശ്രീമതി നെതന്യാഹുവും ചേര്‍ന്ന് ഇന്നലെ എനിക്ക് നല്കിയ അത്താഴവിരുന്നിനെ ഞാന്‍ അതിവിശിഷ്ടമായി കരുതുന്നു. ഇന്നലെ രാത്രി ശ്രീമതി നെതന്യാഹുവുമായുള്ള സംസാരത്തിലൂടെ താങ്കളുടെ കുടുംബത്തെക്കുറിച്ച് എനിക്ക് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. പ്രത്യേകിച്ചും താങ്കളുടെ പിതാവിനെക്കുറിച്ച് താങ്കള്‍ എന്നോട് വിവരിച്ചത് ഈ സുന്ദരരാജ്യത്തെക്കുറിച്ചുള്ള എന്റെ അനുഭവജ്ഞാനത്തെ പുത്തന്‍തലങ്ങളിലേക്ക് കൊണ്ടുപോയി. എല്ലാ പ്രതിസന്ധികളും മറികടന്ന് എല്ലാ എതിര്‍പ്പുകള്‍ക്കും എതിരായി നീങ്ങി ഈ രാജ്യത്തെ നവീകരികരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത ഇവിടത്തെ ജനങ്ങളുടെ വിജയത്തെ ഞങ്ങള്‍ ആദരിക്കുന്നു. ഇ ഇസ്രയേലിലേക്കുള്ള ഈ അസാധാരണ സന്ദര്‍ശനത്തിലൂടെ ഞാന്‍ ആദരിക്കപ്പെടുകയാണ്. ആധുനിക കാലത്തെ ഈ യാത്രയില്‍ നമ്മുടെ പാതകള്‍ വ്യത്യസ്തമായിരിക്കാം എന്നാല്‍ ജനാധിപത്യമൂല്യങ്ങളിലുള്ള വിശ്വാസവും സാമ്പത്തിക വികസനവും നമ്മുടെ പങ്കാളിത്ത ഉദ്യമങ്ങളാണ്.
സുഹൃത്തുക്കളെ,
ഈ സന്ദര്‍ശനം
നമ്മുടെ സുഹൃത്ത് ബന്ധങ്ങള്‍ക്ക് നവചൈതന്യം പകരുന്നതിനും;
നമ്മുടെ ബന്ധങ്ങളില്‍ പുതിയ അദ്ധ്യായങ്ങള്‍ എഴുതിചേര്‍ക്കുന്നതിനും;
ബന്ധങ്ങളുടെ പുതിയ ചക്രവാളങ്ങളിലേക്ക് എത്തുന്നതിനുമുളള സംയുക്തമായ സാഹസികോദ്യമനത്തിനുമുള്ള അവസരമാണ്.
പ്രധാനമന്ത്രി നെതന്യാഹുവുമായി വിവിധ വിഷയങ്ങളെക്കുറിച്ച് ഞാന്‍ നടത്തിയ വിശദമായ ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നു. ഉഭയകക്ഷി അവസരങ്ങള്‍ എന്ന ഒരു മേഖലയെക്കുറിച്ച് മാത്രമായിരുന്നില്ല അത്. നമ്മുടെ സഹകരണം എങ്ങനെ ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും സഹായകരമാകും എന്നതും ഇതിലുള്‍പ്പെടും. ഇരുകൂട്ടരുടെയും മുന്‍ഗണന പ്രതിഫലിക്കുന്ന തരത്തിലുള്ള സമ്പര്‍ക്കം ഉണ്ടാക്കുകയും നമ്മുടെ ജനങ്ങള്‍ തമ്മില്‍ ശാശ്വതമായ സ്നേഹബന്ധം സ്ഥാപിക്കുകയുമാണ് നമ്മുടെ ലക്ഷ്യം.
സുഹൃത്തുക്കളെ,
നൂതനാശങ്ങള്‍, ജലം, കൃഷി സാങ്കേതിവിദ്യ എന്നീ മേഖലകളില്‍ ഇസ്രയേല്‍ പ്രമുഖമായ രാജ്യങ്ങളിലൊന്നാണ്. ഇന്ത്യയുടെ വികസനത്തിന് എന്റെ മുന്ഗണനാമേഖലയിലുള്ളതും ഇവയാണ്. ജലത്തിന്റെയും വിഭവങ്ങളുടെയും കാര്യക്ഷമമായ ഉപയോഗം, ജല പരിപാലനം അതിന്റെ ശുദ്ധീകരണം, കാര്‍ഷിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്നിവയിലൊക്കെ ഉഭയകക്ഷി സഹകരണം കൂടുതല്‍ ആഴത്തിലാക്കാമെന്ന് നമ്മള് സമ്മതിച്ചിട്ടുണ്ട്. നമ്മുടെ ശാസ്ത്രജ്ഞരും സാങ്കേതികവിഗ്ദ്ധരും ഒന്നിച്ച് അതത് മേഖലകളിലെ ഫലനിര്ണ്ണയങ്ങള് വികസിപ്പിക്കുകയും രൂപംകൊടുക്കുകയും നടപ്പാക്കുകയും ചെയ്യുകയെന്ന പൊതുവീക്ഷണമാണ് നമുക്കുള്ളത്. വ്യാവസായിക വികസനത്തിനുള്ള ഗവേഷണത്തിനായി 40 മില്യണ്‍ യു.എസ്. ഡോളറിന്റെ ഉഭയകക്ഷി സാങ്കേതിക നൂതനാശയ ഫണ്ട് രൂപീകരിക്കാനുള്ള തീരുമാനം ആ ലക്ഷ്യം നേടുന്നതിന് നമ്മെ സഹായിക്കും. ഇരുവഴിക്കുമുള്ള വ്യാപാരം പുഷ്ടിപ്പെടുത്തുകയും ആ ശക്തമായ പങ്കാളിത്തത്തിന്റെ ആധാരശിലയായി നിക്ഷേപങ്ങള്‍ ഒഴുകിയെത്തുകയും ചെയ്യുമെന്ന് ഞങ്ങള്‍ കരുതുന്നു. ഈ മേഖലയില്‍ കുടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ഞാനും പ്രധാനമന്ത്രി നെതന്യാഹുവും സമ്മതിച്ചിട്ടുണ്ട്. ആ പരിശ്രമത്തിന് ഇരുഭാഗത്തുനിന്നുള്ള വ്യാപാരത്തിനായിരിക്കണം പ്രാഥമിക പരിഗണന നല്‍കേണ്ടത്. നാളെ സി.ഇ.ഒ ഫോറത്തോടുള്ള ഞങ്ങളുടെ അഭ്യര്‍ത്ഥനയും ഇതായിരിക്കും.
സുഹൃത്തുക്കളെ,
സങ്കീര്‍ണ്ണമായ ഭൂപ്രകൃതികളിലാണ് ഇന്ത്യയും ഇസ്രയേലും ജീവിക്കുന്നത്. പ്രാദേശികമായ സമാധാനത്തിനും സുസ്ഥിരതയ്ക്കുമുളള തന്ത്രപരമായ ഭീഷണിയെക്കുറിച്ച് നാം ബോധവാന്മാരാണ്. ഭീകരവാദം പരത്തുന്ന അക്രമവും വെറുപ്പും ഇന്ത്യ നേരിട്ടനുഭവിച്ചതാണ്. ഇസ്രയേലും അങ്ങനെയാണ്. നമ്മുടെ തന്ത്രപരമായ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനും സൈബര്‍ മേഖലയിലുള്‍പ്പെടെ തീവ്രവല്ക്കരണത്തിനും ഭീകരവാദത്തിനുമെതിരെ പോരാടുന്നതിന് സഹകരിക്കുന്നതിനും കൂടുതല്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ഞാനും പ്രധാനമന്ത്രി നെതന്യാഹുവും സമ്മതിച്ചിട്ടുണ്ട്. പശ്ചിമ ഏഷ്യയിലേയും അതിവിശാലമായ മേഖലയിലേയും അവസ്ഥയെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. സമാധാനം, ചര്‍ച്ചകള്‍, നിയന്ത്രണം എന്നിവയിലൂടെ ഇവയെ അതിജീവിക്കാന്‍ കഴിയുകയുള്ളുവെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
സുഹൃത്തുക്കളെ,
സ്വാഭാവികമായി തന്നെ നമ്മുടെ ജനങ്ങള്‍ തമ്മില്‍ പരസ്പരാകര്‍ഷണവും സൗഹാര്‍ദ്ദവുമുണ്ട്. ഇന്ത്യന്‍വംശജരായ ജൂതസമൂഹം ഈ ബന്ധത്തെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നമ്മുടെ പങ്കാളിത്തഭാവിയ്ക്ക് ഒരു പാലമായി അവര്‍ വര്‍ത്തിക്കുകയാണ്. സമീപകാലത്തായി ഇന്ത്യയിലേക്ക് വന്‍തോതില്‍ ഇസ്രയേലി വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉന്നതപഠനത്തിനും ഗവേഷണത്തിനുമായി നിങ്ങളുടെ സര്‍വകലാശകള്‍ തെരഞ്ഞെടുക്കുന്നുമുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ശക്തമായ ഒരു പങ്കാളിത്ത കരുപ്പിടിപ്പിക്കാന്‍ നാം ശ്രമിക്കുമ്പോള്‍ പഴയതും പുതിയതുമായ ഈ കണ്ണികളുടെ കരുത്ത് അതിന് കൂടുതല്‍ ഗുണകരമാകുമെന്ന് എനിക്ക് ആത്മവിശ്വാസവുമുണ്ട്.
സുഹൃത്തുക്കളെ,
ഇവിടെ നിന്നും ഏകദേശം 150 കിലോമീറ്റര്‍ അകലെ ‘ഹൈഫ’ എന്ന എന്ന നഗരത്തില്‍ എന്റെ രാജ്യത്തിന് ഏറ്റവും പ്രിയകരമായ ചരിത്രത്തിന്റെ ഒരു കണ്ണിയുണ്ട്. അവിടെയാണ് ഒന്നാം ലോക മഹായുദ്ധസമയത്ത് ആ നഗരത്തെ മോചിപ്പിക്കുന്നതിന് ശ്രമിച്ച 44 ഇന്ത്യന്‍ സൈനികരുടെ അന്തിമവിശ്രമകേന്ദ്രം. എന്റെ രാജ്യത്തെ ആ ധീര സൈനികര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനായി ഞാന്‍ നാളെ ‘ഹൈഫ’യിലേക്ക് പോകും.
ആദരണീയനായ നെതന്യാഹു,
ഇസ്രയേലിലെ ഈ ഇരുപത്തിനാല് മണിക്കൂര്‍ അവിസ്മരണീയവും ഫലപ്രദവുമായിരുന്നു. ഞാന്‍ ഇവിടെ തങ്ങുന്ന ബാക്കിയുള്ള സമയങ്ങളിലും അങ്ങനെതന്നെയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളെയും ശ്രീമതി നെതന്യാഹുവിനെയും നിങ്ങളുടെ കുടുംബത്തേയും ഇന്ത്യയിലേക്ക് ക്ഷണിക്കാനും ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. നിങ്ങളുടെ ഊഷ്മളമായ സ്വാഗതത്തിനും ആതിഥ്യത്തിനും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു.
നന്ദി, വളയെധികം നന്ദി, ഷാലോം!
Thank you, Excellency, for your warm words of welcome. And, for the exceptional generosity with your time and friendship: PM @narendramodi
— PMO India (@PMOIndia) July 5, 2017
I am honoured to be in Israel on this exceptional visit: PM @narendramodi #IndiaIsraelFriendship
— PMO India (@PMOIndia) July 5, 2017
Our belief in democratic values and economic progress has been a shared pursuit: PM @narendramodi on #IndiaIsraelFriendship
— PMO India (@PMOIndia) July 5, 2017
Prime Minister @netanyahu and I have had productive discussions covering an extensive menu of issues: PM @narendramodi
— PMO India (@PMOIndia) July 5, 2017
Our goal is to build a relationship that reflects our shared priorities and draws on enduring bonds between our peoples: PM @narendramodi
— PMO India (@PMOIndia) July 5, 2017
We regard thriving two-way trade and investment flows as the bed-rock of a strong partnership: PM @narendramodi #IndiaIsraelFriendship
— PMO India (@PMOIndia) July 5, 2017
Prime Minister @netanyahu and I agreed to do much more together to protect our strategic interests: PM @narendramodi #IndiaIsraelFriendship
— PMO India (@PMOIndia) July 5, 2017
We also discussed the situation in West Asia and the wider region. It is India’s hope that peace, dialogue and restraint will prevail: PM
— PMO India (@PMOIndia) July 5, 2017
Our people hold natural affinity and warmth for each other: PM @narendramodi #IndiaIsraelFriendship
— PMO India (@PMOIndia) July 5, 2017