Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രായേലിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോഷ് ഹഷാന ദിനത്തിൽ ആശംസകൾ നേർന്നു.


പുതുവർഷം എല്ലാവർക്കും സമാധാനവും പ്രതീക്ഷയും നല്ല ആരോഗ്യവും തുടർച്ചയായ പുരോഗതിയും നിറഞ്ഞതാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

എക്സിലെ (X) ഒരു പോസ്റ്റിൽ ശ്രീ മോദി ഇപ്രകാരം കുറിച്ചു:

“ഷാന തോവ! 

പ്രധാനമന്ത്രി  നെതന്യാഹുവിനും ഇസ്രായേലിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും ഹൃദയം നിറഞ്ഞ റോഷ് ഹഷാന ആശംസകൾ നേരുന്നു.

ഈ പുതുവർഷം എല്ലാവർക്കും സമാധാനവും പ്രതീക്ഷയും നല്ല ആരോഗ്യവും തുടർച്ചയായ പുരോഗതിയും നിറഞ്ഞതാകട്ടെ”

‎שנה טובה!

 

‎ מאחל שנה טובה ושמחה לראש הממשלה נתניהו, לעם ישראל ולקהילות היהודיות ברחבי העולם.

 

‎ מי ייתן והשנה החדשה תביא עמה שלום, תקווה, בריאות טובה וקדמה לכולם.

‎ ⁦‪@netanyahu‬⁩”

 

-SK-