Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തരകാശിയിലെ ബസ്സപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പേരില്‍ പ്രധാനമന്ത്രി അനുശോചനമറിയിച്ചു; അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആശ്വാസ ധനസഹായം അനുവദിച്ചു


ഉത്തരാണ്ഡിലെ ഉത്തരകാശിയിലുണ്ടായ ബസ്സപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പേരില്‍ പ്രധാനമന്ത്രി വേദന പ്രകടിപ്പിച്ചു.

‘ഉത്തരകാശിയിലെ നിര്‍ഭാഗ്യകരമായ ബസ്സപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം എന്റെ പ്രാര്‍ത്ഥനയും സഹാനുഭാവവും ഉണ്ട്. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ’- പ്രധാനമന്ത്രി പറഞ്ഞു.

അപകടത്തില്‍ മരണപ്പെട്ടവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ആശ്വാസധനം പ്രധാനമന്ത്രി അനുവദിച്ചു.