പിഎം ഇന്ത്യ


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ ആദ്യംതന്നെ നിങ്ങളെ എല്ലാവരെയും ഞാന്‍ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഈ ചരിത്ര നഗരത്തിന്റെ ആതിഥേയത്വം നിങ്ങള്‍ ഉറപ്പായും ആസ്വദിച്ചുവെന്നും അത് പ്രകടിപ്പിക്കാന്‍ കഴിയുന്നതിനും അപ്പുറമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. സുഹൃത്തുക്കളേ, ഒരു സംഘം എന്ന നിലയില്‍ നിങ്ങള്‍ ഈ മാറ്റങ്ങങ്ങള്‍ സ്വീകരിക്കുകയും താഴേത്തലത്തില്‍ അത് നടപ്പാക്കുകയും ചെയ്തു. നിങ്ങള്‍ ഒരു മേയറോ കമ്മീഷണറോ സിഇഒയോ ആകട്ടെ, നിങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇന്ത്യയിലെ ആ നഗരം പുതിയ ഒരു നൂറ്റാണ്ടിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളുമാണ്, പുതിയ ഒരു ഇന്ത്യയുടെയും പുതിയ തലമുറയുടെയും പ്രതീകവല്‍ക്കരിക്കുന്നത്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി നിങ്ങള്‍ ഞങ്ങളോട് തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്.
അടുത്തയിടെ എനിക്ക് ഇവിടുത്തെ പ്രദര്‍ശനം സന്ദര്‍ശിക്കാന്‍ ഒരു അവസരം ലഭിച്ചു. രാജ്യവ്യാപകമായി നടപ്പാക്കല്‍ ഘട്ടത്തിലുള്ള പദ്ധതികളെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. സ്്മാര്‍ട് നഗര ദൗത്യത്തിനു കീഴില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ചില നഗരങ്ങള്‍ക്ക് പാരിതോഷികങ്ങളും നല്‍കി. ഇതിനു പുറമേ ചില സഹോദരീ സഹോദരന്മാര്‍ക്കും പെണ്‍മക്കള്‍ക്കും അവരുടെ ഭവനങ്ങളുടെ താക്കോല്‍ കൈമാറുകയും ചെയ്തു. താക്കോല്‍ ലഭിച്ചപ്പോള്‍ അവരുടെ മുഖങ്ങളിലെ ദീപ്തിയും അവരുടെ കണ്ണുകളില്‍ തെളിഞ്ഞ തിളങ്ങുന്ന ഭാവിയേക്കുറിച്ചുള്ള പ്രതീക്ഷയും നമുക്കെല്ലാം വലിയ പ്രചോദനത്തിന്റെ സ്രോതസ്സാണ്.
ഈ പദവയിയില്‍ എത്തുന്നതിനു മുമ്പ് അത്തരം നിരവധി ഗുണഭോക്താക്കളുമായി സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പാവപ്പെട്ടവരുടെയും ഭവനരഹതിരുടെയും ജീവിതങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ ലഭിക്കുന്ന അവസരം എന്നെ സംബന്ധിച്ചിടത്തോളം വന്‍തോതിലുള്ള സംതൃപ്തിയുടേതാണ്. പുരസ്‌കാര ജേതാക്കളായ നഗരങ്ങളെയും വീടുകള്‍ ലഭിച്ചവരെയും കുടുംബങ്ങളെയും ഞാന്‍ അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും, എന്നില്‍ നിന്ന് പുരസ്‌കാരങ്ങള്‍ സ്വീകരിച്ചവരില്‍ രണ്ട് മേയര്‍മാര്‍ മാത്രമാണ് പുരുഷന്മാര്‍; ബാക്കിയെല്ലാവരും സ്ത്രീകളാണ്. ഈ ദൗത്യത്തില്‍ അവര്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യത്തിന് നമ്മുടെ സഹോദരിമാര്‍ക്ക് ദയവായി കൈയടി നല്‍കിയാലും.
സുഹൃത്തുക്കളേ,
നൂറ് സ്മാര്‍ട് നഗരങ്ങളിലെയും അഞ്ഞൂറ് അമൃത് നഗരങ്ങളിലെയും ഭവനരഹിതര്‍ക്ക് നല്ല വീടുകള്‍ വച്ചു നല്‍കാനുള്ള ദൗത്യത്തിലെ ദൃഢനിശ്ചയം കോടിക്കണക്കിനു പൗരന്മാരുടെ ജീവിതം കഴിഞ്ഞ മൂന്നു വര്‍ഷമായി സുഗമവും സൗകര്യപ്രദവും സുരക്ഷിതവുമാക്കിത്തീര്‍ത്തു. ഇന്നും ഉത്തര്‍പ്രദേശിലെ നഗരങ്ങളെ സ്മാര്‍ട് ആക്കാനുള്ള നിരവധി പദ്ധതികള്‍ക്ക് ഇവിടെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു. രാജ്യവ്യാപകമായി സ്മാര്‍ട് നഗര പദ്ധതിക്കു കീഴില്‍ 7000 കോടി രൂപയുടെ മൂല്യം വരുന്ന പദ്ധതികളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായതായും 52,000 കോടിയില്‍പ്പരം രൂപ ചിലവു വരുന്ന പദ്ധതികളുടെ പ്രവര്‍ത്തനം അതിവേഗം നടന്നുകൊണ്ടിരിക്കുന്നതായും ഞാന്‍ മനസ്സിലാക്കുന്നു.
നഗരങ്ങളില്‍ ജീവിക്കുന്ന പാവപ്പെട്ടവരുടെയും താഴ്ന്ന മധ്യവര്‍ഗ്ഗക്കാരുടെയും മധ്യവര്‍ഗ്ഗക്കാരുടെയും ജീവിതങ്ങള്‍ സുഗമമാക്കുകയും അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ലഭ്യമാക്കുകയുമാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. നഗരത്തിലെ മുഴുവനും സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഈ സ്മാര്‍ട് നഗരങ്ങളില്‍ സംയോജിത പൊതു കേന്ദ്രങ്ങള്‍ സ്ഥാപിക്കും. എല്ലാ പ്രവര്‍ത്തനങ്ങളും ഇവിടെ നിന്നു നിരീക്ഷിക്കുകയും ചെയ്യും. അവ ഈ നഗരങ്ങളുടെ ആത്മാവു പോലെയായിരിക്കും.
സുഹൃത്തുക്കളേ,
ഈ ദൗത്യത്തിനു കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട 100 നഗരങ്ങളിലെ 11 നഗരങ്ങളിലാണ് സംയോജിത ശാസനാ, നിയന്ത്രണ കേന്ദ്രങ്ങള്‍ തുടങ്ങിയിരിക്കുന്നത്. 50 നഗരങ്ങളില്‍ക്കൂടി ഇവ തുടങ്ങാനുള്ള ശ്രമങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. ഈ ശ്രമങ്ങളുടെ ഫലങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ഈ സൗകര്യങ്ങള്‍ നടപ്പാക്കിയ ഗുജറാത്തിലെ രാജ്‌കോട്ട് നഗരത്തില്‍ കഴിഞ്ഞ ആറു മാസത്തോളമായി കുറ്റകൃത്യനിരക്ക് പരിഗണനാര്‍ഹമായ വിധം കുറഞ്ഞു എന്നതിലാണ് സാഹചര്യങ്ങള്‍ മാറുന്നുവെന്നതിന് ഉദാഹരണമായി ഞാന്‍ മനസ്സിലാക്കുന്നത്. സിസിടിവിയിലൂടെ നിരീക്ഷിക്കുന്നതുകൊണ്ട് ചപ്പുചവറുകള്‍ വലിച്ചെറിയുകയോ പൊതുസ്ഥലത്തിട്ട് കത്തിക്കുകയോ ചെയ്യുന്ന പ്രവണത കുറഞ്ഞു.
ഇതുമൂലം വസ്തുക്കരത്തിന്റെ സമാഹരണം വര്‍ധിക്കുന്നതിന് ഭോപ്പാല്‍ സാക്ഷിയായിരിക്കുന്നു. അഹമ്മദാബാദില്‍ ബിഎസ്ടിഎസ് ഇടനാഴിയും സൗജന്യ വൈ-ഫൈയും ജിപിഎസ്സും കാരണം നിരവധി ആളുകളുടെ ജീവിതം സാധാരണനിലയില്‍ ആകാന്‍ തുടങ്ങിയിരിക്കുന്നു. വിശാഖപട്ടണത്ത് ബസ്സുകള്‍ സിസിടിവിയും ജിപിഎസും മുഖേന ഓണ്‍ലൈനില്‍ കണ്ടെത്തുന്നു. പൂനെയില്‍, ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ജാഗ്രതാ മണി മുഴക്കുന്ന അടിയന്തര സംവിധാനം 125 സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നു. ഇന്നിപ്പോള്‍ അത്തരം നിരവധി സംവിധാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാണ്. ആഗ്ര, കാണ്‍പൂര്‍, അലഹബാദ്, അലിഗഢ്, വരാണസി, ഝാന്‍സി, ബറേലി, സഹാറന്‍പുര്‍, മൊറാദാബാദ്, നമ്മുടെ നഗരമായ ലക്‌നൗ എന്നിവിടങ്ങളിലും സ്മാര്‍ട് നഗര ദൗത്യത്തിനു കീഴില്‍ ആളുകള്‍ക്ക് ഇതുപോലുള്ള സംവിധാനങ്ങള്‍ വൈകാതെ ലഭിക്കും.
സഹോദരീ സഹോദരന്മാരേ,
‘ഇന്ത്യയുടെ പ്രകൃതിയെ മാറ്റിമറിക്കുക’ എന്ന നമ്മുടെ ദൗത്യവും ഇതുമായി ഈ നഗരത്തില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. നഗര ജീവിതത്തിനു പുതിയൊരു ദിശ നല്‍കിയ ശ്രീമാന്‍ അടല്‍ ബിഹാരി വാജ്‌പേയി പ്രവര്‍ത്തിച്ച സ്ഥലമാണ് ലകനൗ. ഇത് ദീര്‍ഘകാലം അദ്ദേഹത്തിന്റെ പാര്‍ലമെന്റ് മണ്ഡലമായിരുന്നു; മുന്‍ പ്രധാനമന്ത്രിയായ ശ്രീമാന്‍ വാജ്‌പേയി നമുക്ക് പ്രചോദനത്തിന്റെ ഒരു സ്രോതസ്സാണ്. അടല്‍ജിയുടെ ആരോഗ്യനില ഈ ദിവസങ്ങളില്‍ നല്ലതല്ല. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കാന്‍ രാജ്യം മുഴുവന്‍ പ്രാര്‍ത്ഥിക്കുകയാണ്. അടല്‍ജി തുടങ്ങിവച്ച പദ്ധതിയെ വളരെ വേഗം പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ ഗവണ്‍മെന്റും നമുക്കൊപ്പം ചേര്‍ന്നിരിക്കുന്ന കോടിക്കണക്കിന് ഇന്ത്യക്കാരും മുന്നോട്ടു കുതിക്കുകയാണ്.
സുഹൃത്തുക്കളേ,
ഒരു തരത്തില്‍, നഗരങ്ങളിലെ നഗരജീവിതം പരിവര്‍ത്തിപ്പിക്കുന്നതിന്റെ ഒരു പരീക്ഷണശാലയാക്കി ലകൗവിനെ വികസിപ്പിക്കുകയായിരുന്നു അടല്‍ജി. ഇന്നിപ്പോള്‍, മേല്‍പ്പാലങ്ങളും ജൈവ സാങ്കേതിക പാര്‍ക്കും ശാസ്ത്ര കണ്‍വന്‍ഷന്‍ സെന്ററുകളും റോഡുകളും ലക്‌നൗവിനു ചുറ്റുമുള്ള ആയിരത്തോളം ഗ്രാമങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഇതെല്ലാം നിങ്ങള്‍ക്ക് കാണാവുന്നതാണ്. ഇതെല്ലാം അദ്ദേഹം ലകനൗവില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നപ്പോഴത്തെ വീക്ഷണ ഫലമാണ്. ഇപ്പോള്‍ നിരവധി നഗരങ്ങളില്‍ മെട്രോ റെയില്‍ ഓടുന്നു. രാജ്യത്തെ ഡസനോളം നഗരങ്ങളില്‍ക്കൂടി വൈകാതെ തുടങ്ങാനും പോകുന്നു. ലകനൗവിലെ മെട്രോയും വികസിപ്പിക്കാനുള്ള പ്രവര്‍ത്തനം നടക്കുന്നു. രാജ്യത്താദ്യമായി ഈ സംവിധാനം ഡല്‍ഹിയില്‍ നടപ്പാക്കാനുള്ള പ്രവര്‍ത്തനത്തിലൂടെ നഗര ഗതാഗതത്തില്‍ വന്‍തോതിലുള്ള മാറ്റം കൊണ്ടുവരാനും അടല്‍ബിഹാരി വാജ്‌പേയിക്കു കഴിഞ്ഞു. ഇന്ന്, ഡല്‍ഹി മെട്രോയുടെ വിജയം രാജ്യമാകെ ആവര്‍ത്തിക്കുകയാണ്.
സുഹൃത്തുക്കളേ,
പഴയത് മെച്ചപ്പെടുത്താതെ പുതിയത് നല്ലതായി മാറില്ല എന്ന് അടല്‍ജി പറയാറുണ്ടായിരുന്നു. പഴയതും പുതിയതുമായലക്‌നോവിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ഇത് പറഞ്ഞിരുന്നത്. ഇന്നിപ്പോള്‍ അമൃത്, സ്മാര്‍ട് നഗരം പദ്ധതികള്‍ക്ക് പ്രചോദനമായി അടല്‍ജിയേക്കുറിച്ച് പറയുന്നു. അദ്ദേഹത്തിന്റെ പേര് ഇതുമായി ബന്ധപ്പെട്ടുമിരിക്കുന്നു. അടല്‍ജി മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ ( amrut) എന്നാണ് അമൃതിന്റെ പൂര്‍ണരൂപം.
ഇതേതരം ചിന്തയില്‍ നിരവധി നഗരങ്ങളിലെ പഴയ സംവിധാനങ്ങള്‍ മെച്ചപ്പെട്ടിരിക്കുന്നു. ഈ നഗരങ്ങളിലെ മാലിന്യസംസ്‌കരണ സംവിധാനവും കുടിവെള്ള സൗകര്യങ്ങളും തെരുവുവിളക്കുകളും പരിഷ്‌കരിക്കുകയും തടാകങ്ങളുടെയും കുളങ്ങളുടെയും പാര്‍ക്കുകളുടെയും സൗന്ദര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുകയും ചെയ്തു.
സുഹൃത്തുക്കളേ,
നഗരങ്ങളിലെ ആകാശത്തിനു ചുവട്ടില്‍ ജീവിക്കുന്ന ഭവനരഹിതരായ എന്റെ സഹോദരീ സഹോദരന്മാര്‍ക്കു വേണ്ടിയുള്ള പദ്ധതി ആരംഭിച്ചത് അടല്‍ജിയാണ്. 2001ല്‍ അടല്‍ജി രാജ്യമാകെ വാല്‍മീകി-അംബേദ്കര്‍ ഭവന പദ്ധതി തുടങ്ങി. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന 2022 എത്തുമ്പോഴേക്കും എല്ലാവരുടെയും ശിരസ്സിനുമേലേ ഒരു മേല്‍ക്കൂര ഉണ്ടായിരിക്കണം. സ്വന്തമായി വീടില്ലാത്ത ഒരാളും രാജ്യത്തുണ്ടായിരിക്കരുത്. ഈ ലക്ഷ്യം മനസ്സില്‍ വച്ചുകൊണ്ട് കഴിഞ്ഞ മൂന്നു വര്‍ഷം നഗരങ്ങളില്‍ 54 ലക്ഷംം വീടുകള്‍ അനുവദിച്ചു. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും ഒരു കോടിയിലധികം വീടുകള്‍ പൊതുജനങ്ങള്‍ക്ക് കൈമാറുകയും ചെയ്തു. ആ വീടുകളില്‍ ഇപ്പോള്‍ സൗഭാഗ്യ പദ്ധതിക്ക് കീഴില്‍ കക്കൂസും വൈദ്യുതിയുമുണ്ട്, ഉജ്ജ്വല പദ്ധതിയില്‍പ്പെടുത്തി എല്‍ഇഡി ബള്‍ബുകളുമുണ്ട്. അതിനര്‍ത്ഥം അവര്‍ക്ക് സമ്പൂര്‍ണമായ ഒരു പാക്കേജ് ലഭിച്ചിരിക്കുന്നു എന്നാണ്. ഈ വീടുകളെ പലിശ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കുക മാത്രമല്ല ഗവണ്‍മെന്റ് ചെയ്തത്, മുമ്പത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ അവരുടെ പ്രദേശം വളര്‍ന്നിരിക്കുന്നു.
സുഹൃത്തുക്കളേ,
വീടുകള്‍ ലഭിച്ചവര്‍ക്ക് ശിരസ്സിനു മുകളിലൊരു മേല്‍ക്കൂര മാത്രമല്ല ഇത്, മറിച്ച് അവര്‍ സ്ത്രീശാക്തീകരണത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളുമാണ്. പ്രധാനമന്ത്രിയുടെ ഭവന പദ്ധതിക്കു കീഴില്‍ നല്‍കിയ വീടുകള്‍ എഴുതി നല്‍കിയിരിക്കുന്നത് അമ്മമാരുടെയും സഹോദരിമാരുടെയും പേരിലാണ്. ഈ പദ്ധതിക്കു കീഴില്‍ 87 ലക്ഷത്തോളം വീടുകള്‍ സ്ത്രീകളുടെ പേരിലോ അവരുടെ പങ്കാളിത്തത്തിലോ എഴുതിക്കൊടുത്തു. അല്ലെങ്കില്‍പ്പിന്നെ എന്തു സാമൂഹികഘടനയാണ് നമ്മുടേത്! നിങ്ങള്‍ ഏതു വീട്ടില്‍ വേണമെങ്കിലും ചെല്ലൂ, ഭൂമി ആരുടെ പേരിലാണ്? ഒന്നുകില്‍ ഭര്‍ത്താവിന്റെ അല്ലെങ്കില്‍ അഛന്റെയോ മകന്റെയോ പേരിലായിരിക്കും. ആരാണ് വീടിന്റെ ഉടമ? ഭര്‍ത്താവോ മകനോ ആയിരിക്കും. ആരുടെ പേരിലാണ് സ്‌കൂട്ടര്‍ വാങ്ങിയിരിക്കുന്നത്? മകന്റെ പേരില്‍. ഒന്നും സ്ത്രീയുടെ പേരിലില്ല. നാം ഈ സ്ഥിതി മാറ്റി. ഇന്നിപ്പോള്‍ ഇടവഴിയിലൂടെ നടന്നുപോകുന്നവര്‍ ഈ വീട് ആരുടെ പേരിലാണെന്നു ചോദിക്കുന്നില്ല. മറിച്ച്, ഈ വീട് ഏതു സ്ത്രീയുടെ പേരിലാണ് എന്ന് അവര്‍ ചോദിക്കും. സമൂഹത്തിന്റെ ചിന്തയില്‍ ഈ മാറ്റമാണ് വരുത്തിയിരിക്കുന്നത്.
ഈ പദ്ധതി ഏറ്റെടുക്കുകയും ദ്രുതഗതിയില്‍ പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്തതിന് ഞാന്‍ യോഗിജിയെയും അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനെയും അഭിനന്ദിക്കുന്നു. മുന്‍ ഗവണ്‍മെന്റിന്റെ കാലത്തെ അനുഭവവും എനിക്കറിയാം. 2014 മുതലുള്ള സ്ഥിതിയേക്കുറിച്ച് എനിക്ക് നന്നായി അറിയാം. യോഗിജിയുടെ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിനു മുമ്പുള്ള സ്ഥിതി ജനങ്ങളെ ഓര്‍മിപ്പിക്കുകയുമാണ്. പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ഭവന പദ്ധതിക്കാര്യത്തില്‍ വീണ്ടും വീണ്ടും നാമെത്രയാണ് എഴുതിയതെന്നറിയാമോ. കൂടിക്കാഴ്ചയ്ക്ക് ഒരു അവസരം ലഭിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: സഹോദരാ, എന്തെങ്കിലും ചെയ്യൂ, പണം നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങള്‍ അവരോട് ആവശ്യപ്പെടേണ്ടി വന്നു. ആ ഗവണ്‍മെന്റുകളും ആ ആളുകളും അതുപോലെ മാത്രമാണ്. അവര്‍ അവരുടെ പ്രവര്‍ത്തന സംസ്‌കാരം മാറ്റാന്‍ തയ്യാറല്ല. അവര്‍ക്ക് ഒരൊറ്റ പരിപാടിയേയുള്ളു. സ്വന്തം മണിമാളികകള്‍ മോടി പിടിപ്പിക്കുകയും നന്നാക്കുകയും ചെയ്യുക. അതില്‍ നിന്നൊഴിഞ്ഞ് കിട്ടിയ സമത്തു മാത്രമാണ് പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ഈ വീടുകള്‍ നിര്‍മിച്ചത്.
ഇന്ന് മറ്റൊരു കാര്യം കൂടി നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ എന്ന നിലയില്‍ ഇക്കാര്യം ഞാന്‍ ജനങ്ങളുമായി പങ്കുവച്ചേ പറ്റുകയുള്ളു, അത് നിങ്ങളുടെ അവകാശവുമാണ്. എനിക്കെതിരേ ഒരു ആരോപണം ഉയര്‍ന്നത് നിങ്ങള്‍ കേട്ടിരിക്കുമല്ലോ. ഞാനൊരു പങ്കാളിയാണ് കാവല്‍ക്കാരനല്ല എന്നാണ് ആ ആരോപണം.
ഉത്തര്‍പ്രദേശിലെ എന്റെ സഹോദരീ സഹോദരന്മാരേ, എന്റെ രാജ്യവാസികളേ. ആ ആരോപണം ഒരു പുരസ്‌കാരമായി ഞാന്‍ പരിഗണിക്കുന്നു. ഞാനൊരു പങ്കാളിയാണ് എന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. രാജ്യത്തെ ജനങ്ങളുടെ സങ്കടങ്ങളുടെ പങ്കാളിയാണ് ഞാന്‍. കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളുടെ പങ്കാളിയാണ് ഞാന്‍. ബുദ്ധിമുട്ടുന്ന എല്ലാ അമ്മമാരുടെയും പങ്കാളിയാണ് ഞാന്‍; അവിടെ നിന്നും ഇവിടെ നിന്നും വിറകുകൊള്ളികള്‍ ശേഖരിച്ച് അടുപ്പു കത്തിക്കുകയും പശുച്ചാണകംകൊണ്ട് ഇഷ്ടിക ഉണ്ടാക്കി അടുപ്പു കത്തിക്കുകയും കണ്ണുകളും ആരോഗ്യവും പാഴാക്കുകയും ചെയ്യുന്ന അമ്മമാരാണ് അവര്‍. അത്തരം എല്ലാ അമ്മമരുടെയും അടുപ്പ് എനിക്കു മാറ്റണം. വരള്‍ച്ചയും പ്രളയവും മൂലം കൃഷി നശിക്കുന്ന എല്ലാ കര്‍ഷകരുടെയും പങ്കാളിയാണ് ഞാന്‍. ആ കര്‍ഷകരുടെ സാമ്പത്തിക സുരക്ഷിതത്വത്തിന്റെ പങ്കാളിയാണ് ഞാന്‍. എല്ലു തുളയ്ക്കുന്ന തണുപ്പുള്ള കാര്‍ഗിലും സിയാച്ചിനും തൊലി കരിക്കുന്ന ചൂടുള്ള ജയ്‌സാല്‍മറും കച്ചും പോലുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്തു നമ്മുടെ സുരക്ഷയ്ക്കു വേണ്ടി ത്യാഗം ചെയ്യുന്ന ധീര ഭടന്മാരുടെ ബദ്ധശ്രദ്ധയുടെ പങ്കാളിയാണ് ഞാന്‍. കുടുംബത്തിലെ ഒരംഗത്തിന്റെ രോഗത്തിനു ചികില്‍സിക്കാന്‍ ആകെയുള്ള ഭൂമി വില്‍ക്കേണ്ടി വരുന്ന പാവപ്പെട്ട കുടുംബത്തിന്റെ വേദനയുടെ പങ്കാളിയാണ് ഞാന്‍. ഞാന്‍ ആ കുടുംബങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്, അവരെ സേവിക്കുന്നതിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ പാവപ്പെട്ടവരുടെയും ശിരസ്സിനു മുകളില്‍ മേല്‍ക്കൂര നിര്‍മിച്ച് അവര്‍ക്കു വീടു നല്‍കാനുള്ള ശ്രമങ്ങളുടെ പങ്കാളിയാണ് ഞാന്‍. അവര്‍ക്ക് അതുവഴി വീട്ടില്‍ ഒരു കക്കൂസ് ലഭിക്കുന്നു, ശുദ്ധമായ കുടിവെള്ളവും വൈദ്യുതിയും ലഭിക്കുന്നു; രോഗത്തിലായാല്‍ കുറഞ്ഞ ചെലവില്‍ മരുന്നും ചികില്‍സയും ലഭിക്കുന്നു, അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നു. നമ്മുടെ യുവജനങ്ങള്‍ക്ക് നൈപുണ്യവും ജോലിയും സ്വയംതൊഴിലും നല്‍കാനുള്ള എല്ലാ ശ്രമങ്ങളുടെയും പങ്കാളിയാണ് ഞാന്‍. മേല്‍പ്പാതകളിലൂടെ ചെരിപ്പിട്ടു നടക്കാന്‍ നമ്മുടെ ജനങ്ങള്‍ക്കു സാധിക്കുന്നത് എനിക്ക് കാണണം.
ഒരു പാവപ്പെട്ട അമ്മയുടെ മകനാണ് എന്നതിലും ആ അഭിമാനത്തില്‍ എനിക്ക് പങ്കാളിയാകാന്‍ സാധിച്ചു എന്നതിലും ഞാന്‍ അഭിമാനിക്കുന്നു. ദാരിദ്ര്യം എനിക്ക് സത്യസന്ധതയും ധൈര്യവും നല്‍കി. എന്റെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് ദാരിദ്ര്യത്തിന്റെ ബുദ്ധിമുട്ടുകള്‍ എന്നെ പഠിപ്പിച്ചു. പട്ടിണി മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഞാന്‍ സഹിച്ചു, അടുത്ത വീടുകളിലെ പാവപ്പട്ടവരുടെ വേദനയും സങ്കടങ്ങളും ഞാന്‍ കണ്ടു. കാലില്‍ പുണ്ണില്ലാത്തവന് മറ്റുള്ളവരുടെ വേദന മനസ്സിലാകില്ല എന്നൊരു ചൊല്ലുണ്ടല്ലോ നമ്മുടെ രാജ്യത്ത്. വേദന സഹിച്ചവര്‍ക്കു മാത്രമേ അതിനേക്കുറിച്ചും അതിന്റെ പരിഹാരത്തേക്കുറിച്ചും അറിയുകയുള്ളു.
അതിനു മുമ്പ് ഞാനൊരു ചായക്കച്ചവടക്കാരനായിപ്പോലും മുദ്ര കുത്തപ്പെട്ടിരുന്നു. ഒരു ചായക്കച്ചവടക്കാരന്‍ എങ്ങനെ രാജ്യത്തിന്റെ പ്രഥമ സേവകനായി മാറും എന്നാണ് എന്നോടു ചോദിച്ചത്! ഏതായാലും അവരല്ലല്ലോ അത് തീരുമാനിക്കുന്നത്. രാജ്യത്തെ 125 കോടി ജനങ്ങളാണ് അത് തീരുമാനിക്കുന്നത്.
സുഹൃത്തുക്കളേ,
ഈ പങ്കാളിത്തത്തെ അപമാനിക്കുന്നവര്‍ ആരാണോ അവരുടെ ചിന്തകളാണ് നമ്മുടെ നഗരങ്ങള്‍ ഇന്നു നേരിടുന്ന പ്രശ്‌നങ്ങളുടെ കാരണം. ഒരേ ചിന്തയുടെ പ്രതിഫലനമാണ് ഇത്. നാം സ്മാര്‍ട്ട് നഗരങ്ങള്‍ക്കു വേണ്ടി പ്രചോദിതരാകുന്നു; അതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളുകളുമുണ്ട്. ഉദ്ഖനനത്തിലൂടെ നാം കണ്ടെത്തിയ പുരാതന നഗരങ്ങള്‍ നമ്മുടെ മുന്‍ഗാമികള്‍ നഗരങ്ങള്‍ രൂപകല്‍പ്പന ചെയ്തിരുന്നതിന്റെ ഉദാഹരണങ്ങളാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കാലത്ത് അവര്‍ എങ്ങനെ സ്മാര്‍ട്ട് നഗരങ്ങളുടെ ആരാധകരും രൂപകല്‍പ്പന ചെയ്യുന്നവരുമായിരുന്നു എന്നതിന് ഉദാഹരണം. എന്നാല്‍ സമഗ്ര ചിന്തയുടെയും രാഷ്ട്രീയ ഇഛാശക്തിയുടെയും അഭാവത്തില്‍ മറ്റൊരു വലിയ ക്ഷതം സംഭവിച്ചു.
സ്വാതന്ത്ര്യത്തിനു ശേഷം രാഷ്ട്രം കെട്ടിപ്പടുക്കുന്ന ഉത്തരവാദിത്തമുണ്ടായപ്പോള്‍ ജനസംഖ്യയുടെ സമ്മര്‍ദം ഇത്രത്തോളം ഉണ്ടായിരുന്നില്ല. ഭാവിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നമ്മുടെ നഗരങ്ങള്‍ വികസിപ്പിക്കാനുള്ള മഹത്തായ അവസരം ആ സമയത്ത് നമുക്കുണ്ടായിരുന്നു. ഇതുപൊലുള്ള പ്രശ്‌നങ്ങള്‍ അപ്പോള്‍ ഉണ്ടായിരുന്നില്ല. അന്ന് ആസൂത്രിതമായി കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഇന്നിപ്പോള്‍ അഭിമുഖീകരിക്കുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ നമുക്കുണ്ടാകില്ലായിരുന്നു. ഏതായാലും നഗരങ്ങള്‍ വികസിപ്പിച്ചത് ചിട്ടയില്ലാത്ത വിധത്തിലാണ്, ആളുകള്‍ക്ക് ആവശ്യമുള്ളതുപോലെ വഴികളുണ്ടാക്കാന്‍ അനുവദിച്ചു. ഞാന്‍ പണമുണ്ടാക്കാം നിങ്ങള്‍ക്കു തോന്നുന്നതുപോലെ ചെയ്തുകൊള്ളൂ എന്ന് പറയുന്നതുപോലെയായിരുന്നു അത്. ഒരു വഴിക്ക് കോണ്‍ക്രീറ്റ് വനങ്ങള്‍ വികസിപ്പിക്കാന്‍ അനുമതി നല്‍കി. ഇന്ന് ഇന്ത്യയിലെ മുഴുവന്‍ നഗരങ്ങളും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുകയാണ്.
സുഹൃത്തുക്കളേ,
ഒരു തലമുറയാകെ ഈ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോവുകയോ ചിലപ്പോള്‍ രണ്ട് മൂന്നു തലമുറകള്‍ ഇതുപോലെ കടന്നുപോവുകയും മറ്റു തലമുറകള്‍ ഈ മോശം അനുഭവങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയോ ചെയ്യുന്നു. ഇപ്പോള്‍ 7.5% നിരക്കില്‍ വളര്‍ച്ചയുള്ള ഇന്ത്യ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ഗതിവേഗത്തില്‍ വളരുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ സാഹചര്യത്തില്‍, രാജ്യത്തിന്റെ ആഭ്യന്തര മൊത്തം ഉല്‍പ്പാദനത്തിന്റെ 65% സംഭാവന ചെയ്യുന്ന ഭാഗം വളര്‍ച്ചയുടെ ചാലകശക്തിയാണ്, അത് അസംഘടിതമായി തുടര്‍ന്നാല്‍ എന്തു തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് നമുക്ക് ഊഹിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഈ സൗകര്യങ്ങള്‍ സംഘടിതമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
വൈദ്യുതി കമ്പികള്‍ തലയ്ക്കു മുകളില്‍ തൂങ്ങുന്നു; മാലിന്യമൊഴുകുന്ന അഴുക്കുചാലുകള്‍; മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്; ഈ അസംഘടിത കാര്യങ്ങള്‍ക്ക് ഇന്ത്യയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ നിര്‍വ്വചിക്കാന്‍ സാധിക്കില്ല. ഈ ചിന്തകള്‍ക്കൊപ്പം, ഈ ദൗത്യത്തിനുള്ള അടിത്തറ മൂന്നു വര്‍ഷം മുമ്പ് സ്ഥാപിച്ചുകഴിഞ്ഞു. ഇതിന് രാജ്യത്തെ നൂറു നഗരങ്ങളെ തെരഞ്ഞെടുത്തു. അവ രണ്ട് ലക്ഷം കോടി രൂപ മുടക്കിയാണ് വികസിപ്പിക്കുക. വികസനം ഇങ്ങനെയാകുമ്പോള്‍ നഗരത്തിനു പുതിയ ശരീരം ലഭിക്കുമെങ്കിലും ആത്മാവ് പഴയതുതന്നെയായിരിക്കും. സംസ്‌കാരം നഗരത്തിന്റെ അടയാളമായിരിക്കുകയും ചുറുചുറുക്ക് അതിന്റെ ജീവിതമായിരിക്കുകയും ചെയ്യും. ഇങ്ങനെ ജീവിക്കുന്ന നഗരങ്ങള്‍ വികസിപ്പിക്കാനുള്ള ദിശയില്‍ നാം അതിവേഗത്തില്‍ മുന്നോട്ടു പോവുകയാണ്.
സുഹൃത്തുക്കളേ,
സ്മാര്‍ട്ട് നഗരം എന്നത് നമ്മുടെ ഗവണ്‍മെന്റിന്റെ വെറുമൊരു പദ്ധതിയല്ല, അതൊരു ദൗത്യമാണ്. അത് പരിവര്‍ത്തനത്തിനുള്ള ദൗത്യമാണ്; പരിവര്‍ത്തനത്തിലേക്കുള്ള ദൗത്യമാണ്; രാഷ്ട്രത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ദൗത്യം. ഈ ദൗത്യം നമ്മുടെ നഗരങ്ങളെ പുതിയ ഒരു ഇന്ത്യയുടെ വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ സജ്ജമാക്കും. അത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ ആഗോള നിലവാരമുള്ള വിവേകപൂര്‍ണമായ നഗര കേന്ദ്രങ്ങള്‍ സൃഷ്ടിക്കും. കുറച്ചു മെച്ചമായതിന്റെ സ്ഥാനത്ത് കൂടുതല്‍ മെച്ചമുള്ളത് ആഗ്രഹിക്കുന്ന രാജ്യത്തിന്റെ യുവജനങ്ങളുടെ അഭിലാഷങ്ങളെ അത് പ്രതിനിധാനം ചെയ്യും. അത് നമ്മുടെ ചുമതലയാണ്, ഈ തലമുറയ്ക്കു വേണ്ടി ഭാവിയുടെ സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നത് നമ്മുടെ പ്രതിബദ്ധതയാണ്. എല്ലാം ‘ഇ’ ആയി മാറിയിരിക്കുന്ന കാലത്ത് ഈ അഞ്ച് ‘ഇ’ ( e) കള്‍ ശ്രദ്ധിക്കുക: സുഗമ ജീവിതം ( ease of living), വിദ്യാഭ്യാസം ( education), തൊഴില്‍ ( employment), സമ്പദ്ഘടന ( economy), വിനോദം (entertainment).
എപ്പോഴൊക്കെ നിങ്ങളെപ്പോലുള്ളവരുമായി, നഗരങ്ങളുടെ മേയര്‍മാരുമായോ മുനിസിപ്പല്‍ കമ്മീഷണര്‍മാരുമായോ സിഇഒമാരുമായോ സംസാരിക്കുമ്പോഴും എനിക്കൊരു പുതിയ പ്രതീക്ഷയാണുള്ളത്. സ്മാര്‍ട്ട് നഗരം ദൗത്യത്തിന്റെ പ്രക്രിയ ജനകീയ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ്. ജനങ്ങളുടെ അഭിലാഷങ്ങളും അവരുടെ ഉത്തരവാദിത്തങ്ങളും. തങ്ങളുടെ നഗരങ്ങളില്‍ ഏതുതരം പദ്ധതി നടപ്പാക്കണമെന്ന് അതാതു നഗരങ്ങളിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. അവരുടെ ആശയം സ്മാര്‍ട് നഗരത്തിന്റെ വീക്ഷണത്തിന് അടിസ്ഥാനമാകും. ഇപ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടത്തിക്കൊണ്ടിരിക്കുകയാണ്.
പുതിയ സംവിധാനങ്ങള്‍ വികസിപ്പിക്കുക മാത്രമല്ല സാമ്പത്തിക സമാഹരണത്തിനുള്ള ബദല്‍ സംവിധാനങ്ങളും നടപ്പാക്കുന്നു എന്ന വസ്തുത എന്നെ സന്തോഷിപ്പിക്കുന്നു. നഗരസഭാ കരാര്‍പത്രങ്ങളിലൂടെ പൂനെ, ഹൈദരാബാദ്, ഇന്‍ഡോര്‍ എന്നിവ 500 കോടിയിലധികം രൂപ സമാഹരിച്ചു. ലക്‌നൗവിലും ഘാസിയാബാദിലും വളരെ പെട്ടെന്നുതന്നെ ഈ പ്രക്രിയ തുടങ്ങാന്‍ പോകുന്നു. ഈ നഗരസഭാ കരാര്‍പത്രങ്ങള്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കും. ഇത്തരം ശ്രമങ്ങള്‍ നടത്തണമെന്ന് മറ്റു നഗരങ്ങളോടും അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ,
സുഗമ ജീവിതം ഈ നഗരങ്ങളില്‍ ഉറപ്പാക്കുന്നതോടെ ഇവ സ്്മാര്‍ട്ടാവുകയും സാങ്കേതികവിദ്യയുമായി അവയുടെ സംവിധാനം ബന്ധിപ്പിക്കുകയും ചെയ്യും. സാധാരണക്കാര്‍ വരിയില്‍ കാത്തുനില്‍ക്കാന്‍ തയ്യാറാകാത്തതുകൊണ്ട് എങ്ങനെയാണ് ഈ സൗകര്യങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്നത് എന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടും. ഈ വരികള്‍ അഴിമതിയുട മൂലകാരണങ്ങളുമായിരുന്നു. നിങ്ങള്‍ക്ക് ഒരു ബില്‍ അടയ്ക്കണമെങ്കില്‍, ഏതെങ്കിലും സൗകര്യത്തിനു വേണ്ടി അപേക്ഷിക്കണമെങ്കില്‍, നിങ്ങള്‍ക്കൊരു സര്‍ട്ടിഫിക്കേറ്റോ അല്ലെങ്കില്‍ സ്‌കോളര്‍ഷിപ്പോ പെന്‍ഷനോ പ്രൊവിഡന്റ് ഫണ്ടോ പോലുള്ള നിരവധി സര്‍ട്ടിഫിക്കേറ്റുകളോ വേണമെങ്കില്‍ ഇപ്പോഴവ ഓണ്‍ലൈനില്‍ ലഭ്യമാണ്. അതിനര്‍ത്ഥം, ഇന്നിപ്പോള്‍ സുതാര്യത ഉറപ്പാക്കുന്ന വിധത്തില്‍ ഭരണനിര്‍വഹണം പോലും സ്്മാര്‍ട്ടായിരിക്കുന്നുവെന്നും അത് അഴിമതിയില്‍ വന്‍തോതിലുള്ള കുറവ് വരുത്തുമെന്നുമാണ്.
സുഹൃത്തുക്കളേ,
സ്മാര്‍ട്ടും സുരക്ഷിതവും സുസ്ഥിരവും സുതാര്യവുമായ സംവിധാനങ്ങള്‍ രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ജീവിതങ്ങളില്‍ മാറ്റം വരുത്തും. ഈ സംവിധാനം വികസിപ്പിക്കുന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്. ഇതിന് അതിര്‍ത്തികളോ ഉന്നതരെന്നോ താഴ്ന്നവരെന്നോ സാമുദായിതമോ വിഭാഗീയമോ ആയ വ്യത്യാസങ്ങളോ ഇല്ല. വികസനം, വികസനം മാത്രം, ഇതാണ് സമവാക്യം. രഹസ്യവും വിവേചനവും ഇതിലില്ല. ജനങ്ങളുടെയും സംസ്ഥാനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ഇതെല്ലാം സാധ്യമാകും. എല്ലാവര്‍ക്കും വേണ്ടിയുള്ള വികസനം എല്ലാവര്‍ക്കുമൊപ്പം എന്ന വികാരവും ടീം ഇന്ത്യ എന്ന മനോഭാവവും കൊണ്ട് മാത്രമേ പുതിയ ഒരു ഇന്ത്യയുടെ പ്രതിജ്ഞ യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റുകയുള്ളു. ഇന്ന് ഞാന്‍ യോഗിജിയുമായി സംസാരിക്കുമ്പോള്‍ നല്ല ഒരു കാര്യം അദ്ദേഹം എന്നെ അറിയിച്ചു. നോക്കൂ! നാം നമ്മുടെ പൗരന്മാരെ വിശ്വസിക്കുകയാണെങ്കില്‍ അത്തരം നിരവധി കാര്യങ്ങളുണ്ട്, അവയ്ക്ക് മനോഹരമായ ഫലങ്ങളും ഉണ്ടാകും. നിര്‍ഭാഗ്യവശാല്‍ മുമ്പത്തെ രാഷ്ട്രീയക്കാര്‍ ജനങ്ങളെ ഓര്‍ത്തിരുന്നത് വോട്ട് ചോദിക്കേണ്ട സമയത്തു മാത്രമായിരുന്നു.
ജനങ്ങളുടെ കരുത്തും ഇഛാശക്തിയും നാം സത്യസന്ധമായി നോക്കിയാല്‍ നമുക്ക് എത്ര ഗംഭീരമായ ഫലമായിരിക്കും ലഭിക്കുക. യോഗിജി എന്നോടു പറഞ്ഞു. നിങ്ങള്‍ക്ക് വളരെയുധികം സമ്പാദിക്കാന്‍ സാധിക്കുമെന്ന് ഒരിക്കല്‍ ഓഗസ്റ്റ് 15ന് ചുവപ്പ്‌കോട്ടയില്‍ ഞാന്‍ അഭ്യര്‍ത്ഥന നടത്തിയതിനേക്കുറിച്ച് നന്നായി അറിയാമായിരിക്കെ പാചകവാതകത്തിന്റെ സബ്‌സിഡിയേക്കുറിച്ച് എന്തിനാണ് ഉത്കണ്ഠപ്പെടുന്നത്! പാചകവാകത്തിനു നിങ്ങള്‍ക്കെന്തുകൊണ്ടാണ് സബ്‌സിഡി ലഭിക്കുന്നത്? നമ്മുടെ രാജ്യത്ത് സബ്‌സിഡി വലിയതോതില്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണിരിക്കുന്നതെങ്കിലും ആരും ഏത് പറയാന്‍ തയ്യാറാകുന്നില്ല. പക്ഷേ, നമ്മളതു ചെയ്തു. 1.25 കോടിയോളം കുടുംബങ്ങള്‍ പാചകവാതകത്തിന്റെ സബ്‌സിഡി വേണ്ടെന്നുവച്ചു എന്ന വസ്തുതയില്‍ രാജ്യം അഭിമാനിക്കുകതന്നെ വേണം.നോക്കൂ. ഞാനത് ചെങ്കോട്ടയില്‍ നിന്നാണ് അഭ്യര്‍ത്ഥിച്ചത്. റെയില്‍വേ സമീപകാലത്ത് അതിന്റെ റിസര്‍വേഷന്‍ ഫോമില്‍ ഒരു കോളമുണ്ടാക്കി. അതിനു കാര്യമായ പ്രചാരം കിട്ടിയില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ സൗജന്യം ലഭിക്കുന്നതിനേക്കുറിച്ച് നമുക്ക് അറിയാവുന്നതുമാണ്. അത് വരുമാനവുമായി ബന്ധപ്പെട്ടതല്ല, ആ പ്രായത്തിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് ആ ആനുകൂല്യം ലഭിക്കും. നിങ്ങള്‍ ആവശ്യത്തിന് സമ്പാദിച്ചെങ്കില്‍ നിങ്ങള്‍ക്ക് ഈ സബ്‌സിഡി വേണ്ടെങ്കില്‍ അത് അറിയിക്കുന്ന ശരി അടയാളം രേഖപ്പെടുത്തണമെന്നാണ് റെയില്‍വേ അറിയിച്ചത്. കാര്യമായ പ്രചരണോ ഏതെങ്കിലും രാഷ്ട്രീയക്കാരുടെ പ്രസ്താവനയോ ഇല്ലാതെ കുറഞ്ഞ സമയത്തിനുള്ളില്‍ 40 ലക്ഷത്തിലധികം ആളുകളാണ് ട്രെയിന്‍ യാത്രയിലെ ആ സബ്‌സിഡി വേണ്ടെന്നുവച്ചത്. അതൊരു ചെറിയ കാര്യമല്ല.
ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ നേരത്തേ വീടുകള്‍ ലഭിച്ച ചില ആളുകളുടെ സാമ്പത്തിക നില മെച്ചപ്പെട്ടതായി യോഗിജി എന്നോടു പറഞ്ഞു. അവരില്‍ ചിലരുടെ മക്കള്‍ ജോലി കിട്ടി പട്ടണങ്ങളിലേക്ക് മാറിയപ്പോള്‍ അവരും താമസം അങ്ങോട്ടു മാറ്റി. ഗവണ്‍മെന്റില്‍ നിന്ന് വീടുകള്‍ ലഭിക്കുകയും പിന്നീട് നില മെച്ചപ്പെടുകയും ചെയ്തവര്‍ ആ വീടുകള്‍ ഗവണ്‍മെന്റിനു തിരിച്ചു നല്‍കണമെന്ന് ഉത്തര്‍പ്രദേശ് ഗവണ്മെന്റ് ഒരു അഭ്യര്‍ത്ഥന നടത്തി. അത് പാവപ്പെട്ടവര്‍ക്ക് കൊടുക്കാന്‍ നമുക്കു സാധിക്കും. ഗ്രാമങ്ങളിലെ 46000 ആളുകള്‍ അങ്ങനെ വീടുകള്‍ തിരിച്ചു നല്‍കിയത് സന്തോഷകരമായ അനുഭവമാണ്. അത് ഒരു ചെറിയ കാര്യമല്ല.
എല്ലാവരും കള്ളന്മാരാണെന്നും അതുപോലെ മാത്രമേ പെരുമാറുകയുള്ളുവെന്നും നമ്മുടെ രാജ്യത്ത് ഒരു മനോഭാവമുണ്ട്. അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. നാം നമ്മുടെ രാജ്യത്തെ പൗരന്മാരെ വിശ്വസിക്കുകയും രാജ്യം മുന്നോട്ടു കൊണ്ടുപോകാന്‍ രാജ്യവാസികള്‍ നമ്മേക്കാള്‍ പ്രാപ്തരാണെന്ന വിശ്വാസമുണ്ടാവുകയും വേണം.
ജനങ്ങള്‍ ഇപ്പോള്‍ രാജ്യത്തെ മാറ്റാന്‍ മുന്നോട്ടു വരികയാണ്. സത്യസന്ധതയുടേതായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മുമ്പത്തേതുമായി താരതമ്യം ചെയ്യാനാവാത്തത്ര വിധം കൂടുതലാളുകള്‍ ഇപ്പോള്‍ നികുതി നല്‍കാന്‍ മുന്നോട്ടു വരുന്നു. തങ്ങളുടെ നഗരത്തില്‍ സൗകര്യങ്ങള്‍ കണ്ടാല്‍ ജനങ്ങള്‍ നികുതി അടയ്ക്കാന്‍ സന്നദ്ധരാകും. ഓരോ നയാപൈസയും ശരിയായ വിധത്തിലാണ് ചെലവഴിക്കപ്പെടുന്നത് എന്ന് അവര്‍ക്ക് വിശ്വാസമുണ്ട്; രാഷ്ട്രീയക്കാരുടെ മണിമാളികകളിലേക്ക് അത് ചെലവഴിക്കപ്പെടില്ല എന്ന് അവര്‍ക്ക് വിശ്വാസമുണ്ട്.
അതുകൊണ്ട് നിങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ ജോലിയിലെ പ്രകടനത്തിന്. അടുത്ത തവണ കൂടുതല്‍ നഗരങ്ങളുണ്ടാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്; പുതിയ ആളുകള്‍ വരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പുതിയ നഗരങ്ങള്‍ക്ക് പ്രാപ്തിയുണ്ട്. നിങ്ങളൊന്നു നേതൃത്വം കൊടുത്താല്‍ മാത്രം മതിയാകും. നിങ്ങള്‍ നഗരപിതാവോ സിഇഒയോ കമ്മീഷണറോ ആകട്ടെ, നിങ്ങളൊരു വലിയ ലക്ഷ്യം നിര്‍ണയിക്കുക. നിങ്ങള്‍ക്ക് പുരസ്‌കാരം നല്‍കാനും ഞാന്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ നിങ്ങളെ ആദരിക്കാന്‍ എനിക്ക് അവസരം തരിക. നിങ്ങളെ ആദരിക്കാന്‍ എനിക്ക് ഒരു അവസരം തരണമെന്ന് ഇന്ത്യയിലെ ജനങ്ങളെ ഞാന്‍ ക്ഷണിക്കുന്നു.
വിജയിച്ചവര്‍ക്ക് ഒരിക്കല്‍ക്കൂടി ഞാന്‍ ആശംസകള്‍ അറിയിക്കുന്നു. വിജയത്തിനു വേണ്ടി യത്‌നിച്ചവര്‍ക്കും എന്റെ ആശംസകള്‍.
നിങ്ങള്‍ക്കു വളരെയധികം നന്ദി.
………………
कुछ भाई-बहनों और बेटियों को उनके अपने मकान की चाबियां सौंपी गईं।
— PMO India (@PMOIndia) July 28, 2018
चाबियां मिलने पर जो चमक उनके चेहरे पर थीं, उज्जवल भविष्य का जो आत्मविश्वास उनकी आंखों से झलक रहा था, वो हम सभी के लिए बड़ी प्रेरणा है।
देश के गरीब-बेघर भाई-बहनों के जीवन को बदलते देखना सचमुच शानदार अनुभव है: PM
शहर के गरीब-बेघर को पक्का घर देने का अभियान हो,
— PMO India (@PMOIndia) July 28, 2018
100 स्मार्ट सिटी हों या फिर 500 अमृत सिटी हों,
करोड़ों देशवासियों के जीवन को सरल, सुगम और सुरक्षित बनाने का हमारा संकल्प आज तीन साल बाद अधिक मजबूत हुआ है: PM
Transforming the landscape of urban India का हमारा मिशन और लखनऊ का बड़ा नजदीकी रिश्ता है
— PMO India (@PMOIndia) July 28, 2018
लखनऊ शहर देश के शहरी जीवन को नई दिशा देने वाले महापुरुष की कर्मभूमि रही है
हमारे प्रेरणास्रोत और देश के पूर्व प्रधानमंत्री अटल बिहारी वाजपेयी जी का ये लंबे समय तक संसदीय क्षेत्र रहा है: PM
अटल जी कहा करते थे कि बिना पुराने को संवारे, नया भी नहीं संवरेगा।
— PMO India (@PMOIndia) July 28, 2018
ये बात उन्होंने पुराने और नए लखनऊ के संदर्भ में कही थी।
यही आज के हमारे AMRUT यानि Atal Mission For Rejuvenation And Urban Transformation और Smart City मिशन के लिए हमारी प्रेरणा है: PM
इसी सोच के साथ अनेक शहरों में दशकों पुरानी व्यवस्थाओं को सुधारा जा रहा है।
— PMO India (@PMOIndia) July 28, 2018
इन शहरों में सीवेज की व्यवस्था, पीने के पानी की व्यवस्था, स्ट्रीट लाइट में सुधार, झीलों-तालाबों और पार्कों के सुंदरीकरण की व्यवस्था की जा रही है: PM
सरकार वर्ष 2022 तक हर सिर पर छत देने का प्रयास कर रही है।
— PMO India (@PMOIndia) July 28, 2018
इसी लक्ष्य को ध्यान में रखते हुए, बीते तीन वर्षों में शहरी इलाकों में 54 लाख मकान स्वीकृत किए जा चुके हैं।
सिर्फ शहरों में ही नहीं गांवों में भी एक करोड़ से अधिक मकान जनता को सौंपे जा चुके हैं: PM
आज जो मकान बन रहे हैं,
— PMO India (@PMOIndia) July 28, 2018
उनमें शौचालय भी हैं,
सौभाग्य योजना के तहत बिजली भी,
उजाला के तहत LED बल्ब भी,
यानि एक पूरा पैकेज मिल रहा है।
इन घरों के लिए सरकार ब्याज में राहत तो दे ही रही है, पहले के मुकाबले अब घरों का area भी बढ़ा दिया गया है: PM
सरकार के लिए ये स्मार्ट सिटी सिर्फ एक प्रोजेक्ट नहीं है, बल्कि एक मिशन है:
— PMO India (@PMOIndia) July 28, 2018
Mission To Transform the Nation
ये मिशन हमारे शहरों को New India की नई चुनौतियों से निपटने के लिए तैयार करने का है, 21वीं सदी के भारत में विश्व स्तरीय Intelligent Urban Centers खड़ा करने का है: PM
हमारी प्रतिबद्धता है कि इसी Generation के लिए भविष्य की व्यवस्थाओं का निर्माण हो, जहां जीवन Five E पर आधारित हो।
— PMO India (@PMOIndia) July 28, 2018
Five E यानि:
Ease of Living,
Education,
Employment,
Economy and
Entertainment: PM
मुझे इस बात की भी प्रसन्नता है कि ना सिर्फ यहां नई व्यवस्थाओं का निर्माण हो रहा है बल्कि funding की वैकल्पिक व्यवस्था भी की जा रही है।
— PMO India (@PMOIndia) July 28, 2018
पुणे, हैदराबाद और इंदौर ने Municipal Bonds के माध्यम से लगभग 550 करोड़ जुटाए हैं: PM
आज आप अनुभव कर सकते हैं कि किस प्रकार सेवाएं ऑनलाइन हुई हैं, जिसके कारण अब सामान्य जन को कतार में खड़ा नहीं होना पड़ता।
— PMO India (@PMOIndia) July 28, 2018
ये कतारें भी तो करप्शन की जड़ थीं।
Transparency सुनिश्चित हुई है और इसकी वजह से करप्शन में बड़ी कमी आ रही है: PM