Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉത്തര്‍പ്രദേശിലെ വരാണസിയില്‍ വിവിധ വികസനപദ്ധതികള്‍ക്കു ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഉത്തര്‍പ്രദേശിലെ വരാണസിയില്‍ വിവിധ വികസനപദ്ധതികള്‍ക്കു ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഉത്തര്‍പ്രദേശിലെ വരാണസിയില്‍ വിവിധ വികസനപദ്ധതികള്‍ക്കു ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഉത്തര്‍പ്രദേശിലെ വരാണസിയില്‍ വിവിധ വികസനപദ്ധതികള്‍ക്കു ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഹര ഹര മഹാദേവ!

ഈ അഭിമാനമുഹൂര്‍ത്തത്തില്‍ സന്നിഹിതരായിരിക്കുന്ന മുഴുവന്‍ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും മറ്റെല്ലാവര്‍ക്കും സൂര്യ പൂജയുടെ, ഛാട്ടിന്റെ ആശംസകള്‍ ഞാന്‍ നേരുന്നു.

നാലു ദിവസത്തെ ഈ ഉത്സവ വേളയില്‍ എല്ലാ കുടുംബങ്ങള്‍ക്കും ഞാന്‍ സന്തോഷവും സമൃദ്ധിയും ആശംസിക്കുന്നു.

ദീപാവലിക്കും ഭായി ദൂജിനും ഗോവര്‍ധന്‍ പൂജയ്ക്കും നിങ്ങള്‍ക്കു ഞാന്‍ ഒന്നിച്ച് ആശംസകള്‍ നേരുന്നു.

വേദിയിലുള്ള എന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകന്‍ ശ്രീ നിഥിന്‍ ഗഡ്കരി ജി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യ ജി, യുപി ഗവണ്‍മെന്റിലെ മന്ത്രി ശ്രീ സുരേഷ് ഖന്നാ ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകര്‍ ഡോ. മഹേന്ദ്രനാഥ് പാണ്ഡേ ജി, ശ്രീ രാംചരിത് നിഷാദ് ജി, ഇവിടെ സന്നിഹിതരായിട്ടുള്ള മറ്റു വിശിഷ്ട വ്യക്തികളേ, വരാണസിയിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,

സുഹൃത്തുക്കളേ,

ദീപാവലിക്കും ദസറയ്ക്കും ശേഷം നിങ്ങളെ എല്ലാവരെയും, കാശിയിലെ ജനങ്ങളെ കാണാന്‍ ഒരിക്കല്‍ക്കൂടി എനിക്ക് അവസരം ലഭിച്ചിരിക്കുന്നു. ഇത്തവണ ദീപാവലിക്ക് ബാബാ കേദാരനാഥിനെ ദര്‍ശിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ഇപ്പോള്‍, ഒരാഴ്ചയ്ക്കുള്ളില്‍ ബാബാ വിശ്വനാഥിന്റെ നഗരത്തില്‍ നിങ്ങളുടെ അനുഗ്രഹങ്ങള്‍ തേടാന്‍ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു. ഉത്തരാഖണ്ഡിലെ അനുഗ്രഹീത ഭാഗീരഥീ മാതാവിനാല്‍ അനുഗ്രഹിക്കപ്പെടാന്‍ ഇടയായതിന് പിന്നാലെ ഗംഗാ മാതാവിനെ ദര്‍ശിക്കാനും എനിക്ക് അവസരം ലഭിച്ചു.

ഈദിനം ബഹുമാന്യനായ മാളവ്യ ജിയുടെ വിയോഗ വാര്‍ഷികം കൂടിയാണ്. ഉജ്ജ്വലമായ ബഹുമാനത്തോടെ ഞാന്‍ അദ്ദേഹത്തിന്റെ മഹത്തായ പ്രവര്‍ത്തനങ്ങളെടും തപശ്ചര്യയെയും വണങ്ങുന്നു.

സുഹൃത്തുക്കളേ,

ഈ ദിനം കാശിക്കും പൂര്‍വാഞ്ചലിനും കിഴക്കന്‍ ഇന്ത്യയ്ക്കും ഇന്ത്യയ്ക്കാകെത്തന്നെയും ചരിത്രപരമാണ്.

ദശാബ്ദങ്ങള്‍ക്കു മുമ്പേ തീര്‍ക്കേണ്ടിയിരുന്നതും എന്നല്‍ നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിക്കാതിരുന്നതുമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വരാണസിയും രാജ്യവും ഇന്നു സാക്ഷിയാണ്.

ഇഛാശക്തിയോടെ എവിടെ ഒരു ദൗത്യം പൂര്‍ത്തീകരിക്കുന്നുവോ ആത്യന്തിക ചിത്രം ഗംഭീരവും പ്രോജ്വലവും വിശുദ്ധവുമായിരിക്കും എന്നതിനുകൂടി ഇന്ന് വരാണസിയും രാജ്യവും സാക്ഷ്യം വഹിക്കുന്നു.

രാജ്യത്തെ അടുത്ത തലമുറ അടിസ്ഥാനസൗകര്യം എങ്ങനെയാണ് ഗതാഗത സംവിധാനം നവീകരിക്കുക എന്ന് ആശയത്തിനും വരാണസിയും രാജ്യവും ഇന്ന് സാക്ഷ്യം വഹിക്കുകയാണ്.

വരാണസി ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗം എന്ന നിലയില്‍ നിങ്ങളുടെ പ്രഥമ സേവകനായ എനിക്ക് ഈ വേള രണ്ടുതരം സന്തോഷമാണ് നല്‍കുന്നത്. ഈ മണ്ണുമായി എനിക്കുള്ള ആത്മീയബന്ധത്തിനു പുറമേ ജലം, ഭൂമി, ആകാശം എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന പുതിയ ഒരു ഊര്‍ജ്ജ പരിവര്‍ത്തനവും ഇന്നുണ്ടായിരിക്കുന്നു.

സുഹൃത്തുക്കളേ,

കുറച്ചുകാലം മുമ്പു മാത്രമാണ് ജലമാര്‍ഗമുള്ള രാജ്യത്തിന്റെ ആദ്യ
ചരക്ക് യാനം ഞാന്‍ സ്വാഗതം ചെയ്തത്. ഇരുന്നൂറ് കോടി രൂപയിലധികം ചെലവുള്ള ബഹുമാതൃകാ പുറപ്പെടല്‍ കേന്ദ്ര നിര്‍മാണ പ്രവര്‍ത്തനവും ആ സമയത്ത് ഉദ്ഘാടനം ചെയ്തിരുന്നു. അത് പൂര്‍ത്തിയാകാന്‍ ദശാബ്ദങ്ങളെടുത്താലും കാശിയുടെ മണ്ണില്‍ രാജ്യത്തെ സ്വപ്നം സഫലമാക്കാന്‍ സാധിക്കും എന്നതില്‍ എനിക്ക് ആഹ്ലാദമുണ്ട്. ഈ ചരക്കു യാനങ്ങള്‍ ഓടിത്തുടങ്ങുന്നതോടെ കിഴക്കന്‍ യുപി. പൂര്‍വാഞ്ചല്‍, കിഴക്കനിന്ത്യ എന്നിവ ജലമാര്‍ഗം ബംഗാള്‍ കടലിടുക്കുമായി ബന്ധിപ്പിക്കാനാകും എന്നാണ് അര്‍ത്ഥം.

സഹോദരീ സഹോദരന്മാരേ,

ബബാത്പൂര്‍ വിമാനത്താവളത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന റോഡ്, റിംഗ് റോഡ്, കാശിയെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുനന്ന പദ്ധതികള്‍, ഭൂമിക്കടിയിലൂടെ വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കുന്ന പദ്ധതികള്‍, ഗംഗാ മാതാവിനെ മാലിന്യമുക്തമാക്കുന്ന പദ്ധതികള്‍ എന്നിവ പോലെ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ ശിലാസ്ഥാപനം നടത്തുകയോ ചെയ്തുകഴിഞ്ഞിരിക്കുന്നു. ഏകദേശം 2500 കോടി രൂപയില്‍ കൂടുതല്‍ ചെലവു വരുന്ന ഈ പദ്ധതികള്‍ വരാണസിക്ക് ബൃഹത്തും ഗംഭീരവുമായ ഒരു പ്രതിഛായ നല്‍കും. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള ഈ പദ്ധതികളുടെ പേരില്‍ കാശിയിലെയും പൂര്‍വ്വാഞ്ചലിലെയും മുഴുവന്‍ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് നാം നമ്മുടെ ജലപാതകളെ ഇത്രയും ബൃഹത്തായ വിധം വ്യാപാര വ്യവസായ കാര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതില്‍ വിജയിക്കുന്നത്. വരാണസിയെ ഹാല്‍ദിയയുമായി ജലമാര്‍ഗത്തില്‍ ബന്ധിപ്പിക്കുന്ന ആശയം നാലു വര്‍ഷം മുമ്പ് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും പരിഹസിച്ചതിനും അതേക്കുറിച്ച് നിഷേധാത്മകമായി പ്രതികരിച്ചതിനും കാശിയിലെ ജനങ്ങള്‍ സാക്ഷികളാണ്. ഏതായാലും കുറച്ചുകാലം മുമ്പ് കൊല്‍ക്കൊത്തയില്‍ നിന്ന് എത്തിച്ചേര്‍ന്ന യാനം വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയാണ് നല്‍കിയത്.

ആദ്യത്തെ ചരക്ക് യാനം രാജ്യത്തിന്റെ ചരക്ക് ഗതാഗത പ്രക്രിയയുടെ ഭാഗം മാത്രമല്ല, പുതിയ ഇന്ത്യയ്ക്കു വേണ്ടിയുള്ള കാഴ്ചപ്പാടിന് ഒരു തെളിവു കൂടിയാണ്. ആ ആശയം രാജ്യത്തിന്റെ വിഭവമാണെന്നും ശേഷിയെ വികസിക്കാമെന്നുമാണ് അത് പ്രതീകവല്‍ക്കരിക്കുന്നത്.

സഹോദരീ സഹോദരന്മാരേ,

വരാണസിയില്‍ ഇന്നെത്തിയിരിക്കുന്ന ചരക്ക് യാനം കോല്‍ക്കൊത്തയില്‍ നിന്ന് വ്യാവസായിക സാധനങ്ങള്‍ കൊണ്ടുവരികയും തിരിച്ച് വളം കൊണ്ടുപോവുകയുമാണ് ചെയ്യുക. യുപിയിലെയും പൂര്‍വ്വാഞ്ചലിലെയും ഫാക്ടറികളില്‍ ഉല്‍പ്പാദിപ്പിച്ച വളങ്ങള്‍ നേരിട്ട് കിഴക്കനിന്ത്യയുടെ തുറമുഖങ്ങളില്‍ എത്തുന്നു.

ഇത് ഒരു ഉദാഹരണം മാത്രം. എല്ലാത്തരം പച്ചക്കറികളും ഭക്ഷ്യോല്‍പ്പന്നങ്ങളും വരാണസിയിലെയും സമീപപ്രദേശങ്ങളിലെയും എന്റെ നെയ്ത്തുകാരായ സഹോദരന്മാരുടെ ഉല്‍പ്പന്നങ്ങളും ഈ ജലപാതയിലൂടെ കൊണ്ടുപോകുന്ന ആ ദിനം വിദൂരമല്ല. കര്‍ഷകര്‍ക്കും ചെറുകിട വ്യവസായങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഈ മേഖലയിലെ ലക്ഷക്കണക്കിന് ആളുകള്‍ക്കും ഇതുപോലെ ഒരു മഹത്തായ പാത തുറന്നുകിട്ടുന്നതിനേക്കുറിച്ച് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. അവരുടെ കൃഷിക്കും വ്യവസായത്തിനും ആവശ്യമുള്ള സാധനങ്ങള്‍ എത്തിക്കുന്നതിലും മൂല്യവര്‍ധിതമാക്കി മാറ്റിയ ഉല്‍പ്പന്നങ്ങള്‍ തിരികെ അയയ്ക്കുന്നതിനും ഒരു നിര്‍ണായക പങ്ക് ഈ ജലപാത വഹിക്കും.

നിങ്ങളുടെ സ്നേഹത്തിനും ആവേശത്തിനും വളരെയധികം നന്ദി. നിങ്ങളുടെ സ്നേഹത്തിനും ആവേശത്തിനും എന്റെ ഹൃദയത്തില്‍ നിന്നുള്ള കൃതജ്ഞത ഞാന്‍ അറിയിക്കുന്നു. പക്ഷേ, ഈ ആവേശം 2018നു വേണ്ടി സൂക്ഷിക്കണം. എനിക്ക് തുടങ്ങാമോ? എനിക്കു സംസാരിക്കാമോ? നിങ്ങളെന്നെ സമാധാനത്തോടെ കേള്‍ക്കുമോ അതോ ‘മോദി, മോദി!’ എന്ന് ആര്‍ത്തു വിളിക്കുമോ? ഞാന്‍ ശരിക്കും നിങ്ങളുടെ സനേഹത്തിനും കരുതലിനും നന്ദിയുള്ളവനാണ്. പക്ഷേ, കാശിയിലെ ജനങ്ങള്‍ ഇന്ന് അത് സൂക്ഷ്മശ്രദ്ധയോടെ കേള്‍ക്കാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്നു. അതുകൊണ്ട്, എങ്ങനെയാണ് പരിവര്‍ത്തനം വരുത്തിയതെന്നും എങ്ങനെയാണ് പരിവര്‍ത്തനം ഉണ്ടാക്കാന്‍ പോകുന്നതെന്നും സംബന്ധിച്ച് ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതിന് എന്നെ അനുവദിച്ചാലും.

വരും ദിവസങ്ങളില്‍ വരാണസിയില്‍ ബഹുമാതൃകാ എത്തിച്ചേരല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ദൂരങ്ങള്‍ താണ്ടാന്‍ നിങ്ങള്‍ക്ക് മറ്റൊരു വഴി കൂടി ലഭിക്കുകയാണ്. കപ്പലുകളുടെ സഹായത്തോടെ വന്‍കിട ടാങ്കര്‍ ലോറികള്‍, ബസുകള്‍, കാറുകള്‍ തുടങ്ങിയവ അനായാസം മറ്റു നഗരങ്ങളില്‍ എത്തിക്കാം.

സുഹൃത്തുക്കളേ,

റോഡുകളിലൂടെ കൊണ്ടുപോകാന്‍ കഴിയുന്ന അത്രയും സാധനങ്ങള്‍ ഇന്നിപ്പോള്‍ കപ്പല്‍ വഴിയും കൊണ്ടുപോകാന്‍ സാധിക്കും. പതിനാറ് ലോറികളാണ് ഈ ജോലി ചെയ്യുന്നത്. ഒരു കണ്ടെയ്നറില്‍ 4500 രൂപ വീതം ജലപാതയിലൂടെയുള്ള ചരക്ക് ഗതാഗതത്തില്‍ ലാഭിക്കാനും സാധിക്കും. അതായത്, ഒരു ചരക്ക് എത്തിച്ചേരുമ്പോള്‍ 70000 മുതല്‍ 75000 രൂപ വരെ നേരിട്ടുള്ള ലാഭമുണ്ടാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഈ ജലപാത പണവും സമയവും ലഭാക്കുകയും റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ഇന്ധനം ലാഭിക്കുകയും മലിനീകരണത്തില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ രാജ്യത്തെ പുഴകളിലെ യാത്രയ്ക്ക് വന്‍തോതില്‍ യാനങ്ങള്‍ ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, സ്വാതന്ത്ര്യത്തിനു ശേഷം ഈ മാര്‍ഗ്ഗങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കൊടുക്കാതിരിക്കുകയും അവ അവഗണിക്കപ്പെടുകയും ചെയ്തു. രാജ്യത്തിന് അത് നഷ്ടം വരുത്തി. രാജ്യത്തിന്റെ ശേഷിയോടും പുഴകളുടെ സാധ്യതയോടും മുന്‍ ഗവണ്‍മെന്റ് അനീതി ചെയ്തതിനേക്കുറിച്ച് ആലോചിച്ചു നോക്കൂ.

നമ്മുടെ ഗവണ്‍മെന്റ് രാജ്യത്തിന്റെ ശേഷി ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി ഈ അനീതി അവസാനിപ്പിക്കാന്‍ പ്രയത്നിക്കുകയാണ്. ഇന്നിപ്പോള്‍ നൂറിലധികം ജലപാതകളുടെ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. വരാണസി- ഹാല്‍ദിയ ജലപാത അവയിലൊന്നാണ്. ഫറാഖയിലെയും സാഹിബ് ഗഞ്ച് ബക്സര്‍ എന്നിവിടങ്ങളിലെയും വരാണസി- ഹാല്‍ദിയ സ്ട്രെച്ചിനിടയില്‍ അഞ്ഞൂറ് കോടിയിലിധികം രൂപ ചെലവിട്ട് നിരവധി സൗകര്യങ്ങള്‍ വികസിപ്പിച്ചു. ഈ ജലപാതയുടെ ഗുണം ഉത്തര്‍പ്രദേശിനു മാത്രമല്ല മറിച്ച്, കിഴക്കന്‍ ഇന്ത്യയുടെ വലിയൊരു ഭാഗത്തിനും അതായത് ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങള്‍ക്കും ഗുണകരമാകും.

സഹോദരീ സഹോദരന്മാരേ,

ഈ ജലപാത ചരക്കു ഗതാഗതത്തെ മാത്രമല്ല സഹായിക്കുക; വിനോദസഞ്ചാരം വര്‍ധിപ്പിക്കുകയും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി കിഴക്കന്‍ ഇന്ത്യയുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യും. പൂര്‍വ്വാഞ്ചലും വരാണസി ഉള്‍പ്പെടെയുള്ള കിഴക്കന്‍ ഇന്ത്യന്‍ മേഖലകളും സമുദ്ര ടൂറിസത്തിന്റെ പേരില്‍ അറിയപ്പെടും. കാശിയുടെ സംസ്‌കാരവും നാഗരികതയും സംരക്ഷിച്ചുകൊണ്ടായിരിക്കും ഇത്. കാശിയുടെ പാരമ്പര്യവും അതിന്റെ ആധുനിക മുഖവും മിശ്രണം ചെയ്തുകൊണ്ടുള്ള വികസന രൂപരേഖ തയ്യാറാക്കും.

സഹോദരീ സഹോദരന്മാരേ,

ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ പുരാതന പാതകള്‍ പ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും സാഹസികതയുടെയും സംഗമസ്ഥാനമായി മാറും.

സുഹൃത്തുക്കളേ,

വരാണസി, ബദോഹി, മിര്‍സാപുര്‍ എന്നിവിടങ്ങള്‍ പരവതാനി നിര്‍മാണ കേന്ദ്രങ്ങളായിരുന്നു. ഇപ്പോഴത് രാജ്യത്തെ വസ്ത്ര കയറ്റുമതിയുടെ ആഗോള കേന്ദ്രമായി മാറുകയാണ്. ഇതാദ്യമായി കഴിഞ്ഞമാസം ദീന്‍ ദയാല്‍ ഹസ്തകല സങ്കുളില്‍ ഇന്ത്യാ പരവതാനി മേള വിജയകരമായി സംഘടിപ്പിച്ചു. ഡല്‍ഹിയിലിരുന്ന് ഈ മേള ഞാന്‍ ഉദ്ഘാടനം ചെയ്തു. വാരണസിക്കും കോല്‍ക്കൊത്തയ്ക്കും ഇടയില്‍ തുടങ്ങിയിരിക്കുന്ന ദേശീയ ജലപാതയും ഈ മേഖലയിസെ ജനങ്ങള്‍ക്ക് സഹായകമാകും. അവരുടെ കയറ്റുമതിക്ക് ഇത് വന്‍തോതില്‍ ഗുണകരമാകും.

സുഹൃത്തുക്കളേ,

അനായാസ പ്രാപ്യതയും സൗകര്യവും തമ്മില്‍ നേരിട്ടൊരു ബന്ധമുണ്ട്; ചിലപ്പോള്‍ സൗകര്യമാകട്ടെ അഭിമാനത്തിനു കാരണമായി മാറുകയും ചെയ്യും. ബബാത്പൂര്‍ വിമാനത്താവളത്തിലേക്കു ലോകനിലവാരമുള്ള റോഡ് അതിന് ഒരു ഉദാഹരണമാണ്. ഇവിടെ നിന്നു സെല്‍ഫിയെടുക്കുന്നതിന് വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നതായി എനിക്ക് അറിയാന്‍ കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ വാരാണസിയും ഈ റോഡും ചര്‍ച്ചയാണ്. ഇത് ഉല്‍സവകാലമാണല്ലോ. എവിടെപ്പോയിട്ട് നാട്ടില്‍ തിരിച്ചെത്താനും ബബാത്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി പുറത്തേക്കു വരുമ്പോള്‍ അതിയായ അഭിമാനം നിങ്ങള്‍ക്കുണ്ടാകും. ഏതാനും ദിവസങ്ങളിലേക്ക് നഗരത്തിനു പുറത്തു പോവുകയും തിരിച്ചുവരികയും ചെയ്യുന്നവര്‍ പഴയ ഹരിഹുവ, താന -ശിവ്പുര്‍ റോഡിലൂടെത്തന്നെയാണോ കടന്നുപോകുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെടുമെന്ന് ആളുകള്‍ പറഞ്ഞ് ഞാനറിഞ്ഞു. ഈ റോഡിലെ കനത്ത ഗതാഗതക്കുരുക്കു കാരണം വിമാനം കിട്ടാതാവുകയും വിമാനം കിട്ടുമെന്ന് ഉറപ്പാക്കാന്‍ വീട്ടില്‍ നിന്ന് നിരവധി മണിക്കൂറുകള്‍ മുമ്പേ ഇറങ്ങേണ്ടി വരികയും ചെയ്തിരുന്ന ആ ദിവസങ്ങളേക്കുറിച്ച് ഒന്നോര്‍ക്കാന്‍ ശ്രമിക്കൂ. വഴിയിലെ തടസ്സങ്ങള്‍ നിങ്ങളെ കരയിച്ചിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി.

സുഹൃത്തുക്കളേ,

എണ്ണൂറ് കോടി രൂപയിലധികം ചെലവിട്ട് ബബാത്പൂര്‍ വിമാനത്താവളത്തെയും നഗരത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് വീതികൂട്ടി നാലുവരിയാക്കുക മാത്രമല്ല ചെയ്തത്; ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുക കൂടിയാണ്. ഈ റോഡ് കാശിയിലെ ജനങ്ങളുടെയും മറ്റ് വിനോദസഞ്ചാരികളുടെയും സമയം ലാഭിക്കുക മാത്രമല്ല, ജോന്‍പൂര്‍, സുല്‍ത്താന്‍പൂര്‍, ലക്നോ എന്നിവിടങ്ങളിലേക്കുള്ള യാത്ര പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും. നഗരത്തിലെ റിംഗ് റോഡിന്റെ ഒന്നാം ഘട്ടം ഇന്ന് കാശിനിവാസികള്‍ക്ക് സമര്‍പ്പിക്കുകയാണ്. 760 കോടി രൂപയോളം ചെലവിട്ട് ഈ റോഡ് നിര്‍മിച്ചതോടെ ഗോരഘ്പൂര്‍, ലക്നോ, അസംഗഢ്, അയോധ്യ എന്നിവിടങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാതെ യാത്ര ചെയ്യാന്‍ പറ്റും.

സുഹൃത്തുക്കളേ,

ഈ രണ്ട് റോഡ് പദ്ധതികള്‍ വരാണസി നഗരത്തിന്റെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു. പ്രധാനമന്ത്രിയായി ആറു മാസമായപ്പോള്‍ത്തന്നെ ഈ പദ്ധതികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ശ്രമം തുടങ്ങി. നിങ്ങളുടെ സഹകരണത്തോടെ ഈ രണ്ട് പദ്ധതികളും ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നു. റിംഗ് റോഡിന്റെ രണ്ടാം ഘട്ടത്തിന്റെ പ്രവൃത്തിയും ഇപ്പോള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇത് രണ്ടും വേഗത്തില്‍ പൂര്‍ത്തിയാകും. ഈ പദ്ധതികള്‍ വരാണസിയിലെ ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുകയും നിങ്ങളുടെ സമയം ലാഭിക്കുകയും ചെയ്യും. സര്‍നാഥിലേക്കു പോകുന്ന വിനോദസഞ്ചാരികള്‍ക്ക് ഇത് പ്രോല്‍സാഹനവുമാകും. രാംനഗറിലെ ഹെലിപോര്‍ട്ടിന്റെ ശിലാസ്ഥാപനവും വൈകാതെ നിര്‍വഹിക്കും. ഇതും ഇവിടത്തെ വിനോദസഞ്ചാരത്തിനു ഗുണകരമാകും.

സുഹൃത്തുക്കളേ,

റോഡ് സൗകര്യങ്ങള്‍ വിനോദസഞ്ചാര സാധ്യതകളും തൊഴിലവസരങ്ങളും മാത്രമല്ല രാജ്യത്തോടുള്ള വിശ്വാസവും വര്‍ധിപ്പിക്കും. വരാണസിയില്‍ ഇന്ന് ഉദ്ഘാടനം ചെയ്യുകയോ ശിലാസ്ഥാപനം നടത്തുകയോ ചെയ്യുന്ന എല്ലാ പദ്ധതികളും യുവജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ തുറന്നുകൊടുക്കും.

സഹോദരീ സഹോദരന്മാരേ,

ബിജെപിക്കും, ബിജെപി നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റിനും രാജ്യത്തിന്റെ വികസനവും രാജ്യവാസികളുമാണ് എല്ലാം. ഇപ്പോള്‍ രാജ്യത്തിനു വേണ്ടത് വികസനത്തിന്റെ രാഷ്ട്രീയം മാത്രമാണ്. പൊതുജനം തീരുമാനങ്ങളെടുക്കുന്നത് വികസനത്തിന്റെ അടിസ്ഥാനത്തിലാണ്, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലല്ല.

കഴിഞ്ഞ നാലു വര്‍ഷം ആധുനിക അടിസ്ഥാനസൗകര്യം വികസിപ്പിച്ചത് ദ്രുതഗതിയിലായിരുന്നു എന്ന് നമുക്ക് വ്യക്തമായി കാണാന്‍ കഴിയും. ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളില്‍ പുതിയ വിമാനത്താവളങ്ങള്‍, വടക്കു കിഴക്കന്‍ മേഖലയിലെ ആദിവാസി മേഖലകളില്‍ക്കൂടിയും വിദൂരഗ്രാമങ്ങളില്‍ക്കൂടിയും ഇതാദ്യമായി കടന്നുപോകുന്ന ട്രെയിനുകള്‍, ഗ്രാമീണ റോഡുകള്‍, ബൃഹത്തായ ദേശീയ പാതകള്‍, അതിവേഗപാതകളുടെ ശൃംഖല എന്നിവ ഈ ഗവണ്‍മെന്റിന്റെ മുഖമുദ്രതന്നെയായി മാറി.

സുഹൃത്തുക്കളേ,

വിഭവങ്ങള്‍ വികസിപ്പിക്കുന്നതില്‍ മാത്രമല്ല ഞങ്ങള്‍ ഊന്നുന്നത്, ശുചിത്വവും ആരോഗ്യവും പോലെ സാധാരണക്കാരുടെ എല്ലാ ആവശ്യങ്ങളിലും ഈ ഗവണ്‍മെന്റ് ഗൗരവത്തോടെ പ്രവര്‍ത്തിക്കുന്നു. 2014നു മുമ്പ് 40 ശതമാനത്തില്‍ കുറവായിരുന്ന ഗ്രാമീണ ശുചിത്വം ഇന്ന് 95 ശതമാനത്തിലധികമാണ്. ആയുഷ്മാന്‍ ഭാരത് മിഷനിലൂടെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് ഗുരുതര രോഗങ്ങള്‍ക്ക് ചികില്‍സ ഉറപ്പാക്കിയിരിക്കുന്നു. ഇന്നുവരെ ഈ പദ്ധതിപ്രകാരം രണ്ടു ലക്ഷത്തിലേറെ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കി.

സുഹൃത്തുക്കളേ,

നാം ജനങ്ങളുടെ ആരോഗ്യത്തില്‍ മാത്രമല്ല ഊന്നുന്നത്. നമ്മുടെ പുഴകള്‍ പോലുള്ള പ്രകൃതി, ജീവജാലങ്ങളും ആരോഗ്യത്തോടെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു. ഈ നേട്ടം സാധ്യമാക്കുന്നതിന്, ഗംഗാ മാതാവിനെ ശുചീകരിക്കുന്നതിനു നടപ്പാക്കിയ നമാമി ഗംഗേ ദൗത്യം ഇപ്പോള്‍ പുതിയ ഒരു തലത്തിലേക്ക് എത്തിയിരിക്കുന്നു.

ഗംഗയിലേക്ക് ഒഴുക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് നാനൂറ് കോടിയിലധികം മുടക്കി നിര്‍മിക്കുന്ന പ്ലാന്റിന്റെ ശിലാസ്ഥാപനം നടത്താന്‍ കുറച്ചുകാലം മുമ്പ് എനിക്ക് അവസരം ലഭിച്ചു. വര്‍ഷങ്ങളായി ഗംഗാ മാതാവിലേക്ക് നഗരത്തില്‍ നിന്ന് മലിനജലം ഒഴുകിയിരുന്നത് തടയാന്‍ ദിനാപൂരില്‍ മൂന്ന് പ്ലാന്റുകള്‍. അതുപോലെതന്നെ രാംനഗറിലെ പ്ലാന്റും ഗംഗാമാതാവിനെ സംരക്ഷിക്കാന്‍ സജ്ജം.

സുഹൃത്തുക്കളേ,

ഗംഗാജിയുടെ പേരില്‍ നമ്മുടെ ഗവണ്‍മെന്റ് പണം പാഴാക്കുകയല്ല, ഗംഗയിലേക്ക് മലിനജലം ഒഴുകുന്നത് തടഞ്ഞ് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. നമാമി ഗംഗേ പദ്ധതിയില്‍ ഇതുവരെ 23000 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. 5000 കോടി രൂപയുടെ ജോലികള്‍ നടക്കുന്നു. ഇന്നിപ്പോള്‍ ഗംഗയുടെ തീരഗ്രാമങ്ങള്‍ എല്ലാംതന്നെ വെളിയിട വിസര്‍ജ്ജന മുക്തമായി മാറിയിരിക്കുന്നു. ഗംഗയെ ഗംഗോത്രിയില്‍ നിന്നും ഗംഗാസാഗറില്‍ നിന്നും വൃത്തിയാക്കാനുള്ള നമ്മുടെ ഇഛാശക്തിയുടെ ഭാഗമാണ് ഈ പദ്ധതികള്‍.

ഇന്ന് ഈ ദൗത്യത്തിന്റെ വേഗത്തിലുള്ള പുരോഗതിക്ക് കാരണം പൊതുജന പങ്കാളിത്തവും നദികളോടുള്ള മുഴുവന്‍ പൗരന്മാരുടെയും ഉത്തരവാദിത്ത ബോധവുമാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, മുന്‍ ഗവണ്‍മെന്റുകള്‍ ഗംഗാ ശുചീകരണത്തിന്റെ പേരില്‍ ആയിരക്കണക്കിനു കോടി രൂപ ചെലവഴിച്ചതിന്റെ വസ്തുത എന്താണെന്ന് നമുക്കെല്ലാം ബോധ്യമുണ്ട്.

സുഹൃത്തുക്കളേ,

വരാണസിയുടെ ചില മേഖലകളില്‍ ഊര്‍ജ്ജ പരിഷ്‌കരണ പ്രവൃത്തികളും ഇന്ന് നടപ്പാക്കുകയാണ്. പഴയ കാശിക്കു പുറമേ മറ്റ് പ്രദേശങ്ങളിലും ഐപിഡിഎസ് പദ്ധതിയില്‍പ്പെടുത്തി ഈ പ്രവൃത്തി പൂര്‍ത്തിയാക്കിയിരിക്കുന്നു. തൂങ്ങിയാടിയിരുന്ന വൈദ്യുതി കമ്പികളൊക്കെ ഭൂമിക്കടിയിലേക്കു മാറ്റി. ഇതും ഒരു ബൃഹദ് കാശിയെന്ന നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ചുവടുവയ്പുകളില്‍ പ്രധാനപ്പെട്ട ഒന്നുതന്നെ. വരുംദിവസങ്ങളില്‍ നഗരത്തിന്റെ മറ്റു പ്രദശങ്ങളിലേക്കും ഈ പണി വ്യാപിപ്പിക്കും.

സുഹൃത്തുക്കളേ,

നിങ്ങളുടെ പ്രയത്നവും പ്രചോദനവുംമൂലം പുരാതന കാശിക്ക് രാജ്യത്തിനും ലോകത്തിനും മുന്നില്‍ പുതിയ ഒരു പ്രതിഛായ ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. ലോകമെമ്പാടും നമ്മുടെ വിശുദ്ധ നഗരത്തെ ആദരിക്കുന്നതുകൊണ്ട് നമുക്കിത് സംരക്ഷിക്കുകയും സുരക്ഷിതമായി നിലനിര്‍ത്തുകയും ചെയ്യേണ്ടതുണ്ട്.

അടുത്ത വര്‍ഷം ജനുവരിയില്‍ പ്രവാസി ഭാരതീയ ദിവസ് കാശിയുടെ വിശുദ്ധ മണ്ണില്‍ നടക്കാനിരിക്കുകയാണ്. ഈ പരിപാടിയിലേക്ക് ലോകമെമ്പാടു നിന്നുമുള്ളവരെ സ്വാഗതം ചെയ്യുന്നതിന് നിങ്ങളെല്ലാവരെയും പോലെ ഞാനും എത്തിച്ചേരും. അതേസമയത്ത് പ്രയാഗ്രാജില്‍ അര്‍ധ കുംഭം നടക്കും. അവിടെ നിന്ന് നിരവധിയാളുകള്‍ വരാണസിയിലേക്ക് വരും.

പുരാതന കാശി പട്ടണത്തിന്റെ വിശുദ്ധിയുടെയും ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന മികച്ച സൗകര്യങ്ങളുടെയും സംയോഗം ഇവിടെ വരുന്നവര്‍ക്ക് അവിസ്മരണീയ അനുഭവമാകുമെന്നും അവര്‍ വീണ്ടും വീണ്ടും ഈ നഗരം സന്ദര്‍ശിക്കുമെന്നും നാമെല്ലാവരും പ്രത്യാശിക്കുന്നു.

അവസാനമായി, അനേകം സൗകര്യങ്ങള്‍ക്കും പുതിയ വികസന പദ്ധതികള്‍ക്കും നിങ്ങളെല്ലാവരെയും ഒരിക്കല്‍ക്കൂടി അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പൂര്‍വ്വാഞ്ചലിലെയും കിഴക്കന്‍ ഇന്ത്യയിലെയും എന്റെ മുഴുവന്‍ സുഹൃത്തുക്കള്‍ക്കും എന്റെ ഛാട്ട് പൂജാ ആശംസകള്‍.

ജയ് ഛാട്ടീ മയ്യ! ഹര ഹര മഹാദേവ!