പിഎം ഇന്ത്യ
ജമ്മു കശ്മീരിലെ ഉധംപൂരിലെ ബസ് അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;
“ജമ്മു കശ്മീരിലെ ഉധംപൂരിലെ ബസ് അപകടത്തിലുണ്ടായ ജീവഹാനിയിൽ വേദനയുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടുള്ള എന്റെ ഹൃദയംഗമമായ അനുശോചനം ഞാൻ അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും: പ്രധാനമന്ത്രി @narendramodi”
Pained to hear about the loss of lives due to a bus accident in Udhampur, Jammu and Kashmir. I extend my heartfelt condolences to those who have lost their near and dear ones. I pray for the speedy recovery of the injured.
An ex gratia of Rs. 2 lakh from PMNRF would be given to…
— PMO India (@PMOIndia) April 20, 2026
-NK-