പിഎം ഇന്ത്യ
ഊര്‍ജ്ജ സംരക്ഷണവും ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ത്യയും ഐക്യ അറബ് എമിറേറ്റ്‌സുമായി (യു.എ.ഇ) ഒപ്പിട്ട ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ വ്യവസായ നയ പ്രോത്സാഹന വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ദേശീയ ഉല്‍പ്പാദനക്ഷമതാ കൗണ്‍സിലും (എന്‍.പി.സി), യു.എ.ഇ. യിലെ അല്‍ എത്തിഹാദ് എനര്‍ജി സര്‍വ്വീസസ്സും തമ്മിലാണ് ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടത്.
ഇത് പ്രകാരം ഇനി പറയുന്ന സേവനങ്ങള്‍ എന്‍.പി.സി പ്രദാനം ചെയ്യും:
1. ഊര്‍ജ്ജ വിലയിരുത്തല്‍ സേവനങ്ങള്‍
2. എനര്‍ജി ഓഡിറ്റര്‍മാരുടെ പരിശീലനവും, സര്‍ട്ടിഫിക്കേഷനും
3. ഊര്‍ജ്ജ ആവശ്യങ്ങള്‍ കൈകാര്യചെയ്യല്‍.
അല്‍ എത്തിഹാദ് എനര്‍ജി സര്‍വ്വീസസ് നല്‍കുന്ന സേവനങ്ങള്‍ ഇവയാണ് :
1. ഐക്യ അറബ് എമിറേറ്റ്‌സിലെ പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളെ കണ്ടെത്തല്‍.
2. യു.എ.ഇ. ലെ ഫീല്‍ഡ് ഓഡിറ്റിംഗ് പ്രൊഫഷണലുകള്‍ക്ക് എല്ലാ തദ്ദേശീയ സഹായവും നല്‍കല്‍.
3. യു.എ.ഇ. ലെ എനര്‍ജി ഓഡിറ്റര്‍മാരുടെ പരിശീലനത്തിനും സര്‍ട്ടിഫിക്കേഷനും വേണ്ട തദ്ദേശീയ സഹായം.
4. യു.എ.ഇ. ലെ വ്യവസായങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ട സംപൂര്‍ണ്ണ തദ്ദേശീയ സഹായം.
ദുബായിലും മറ്റ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി.) അംഗ രാജ്യങ്ങളിലും ഊര്‍ജ്ജ കാര്യക്ഷമതാ വികസന സേവനങ്ങളുമായി ബന്ധപ്പെട്ട് എന്‍.പി.സി. യ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ഈ ധാരണാപത്രം വഴി ലഭ്യമാകും. ദ്രുതഗതിയില്‍ മാറുവരുന്ന അന്താരാഷ്ട്ര ബിസിനസ്സ് രംഗത്ത് എന്‍.പി.സി. യുടെ ശേഷിയും മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കാനും ഉതകും. ഈ മേഖലയില്‍ എന്‍.പി.സി. യുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യം പ്രകടമാക്കാനും അന്താരാഷ്ട്ര സഹകരണത്തിന് കൂടുതല്‍ പങ്കാളികളെ കണ്ടെത്താനും ഇത് വഴിയൊരുക്കും.