പിഎം ഇന്ത്യ
പാര്‍പ്പിട, ടെലിഫോണ്‍ സൗകര്യ(പാര്‍ലെമന്റ് അംഗങ്ങളുടെ) ചട്ടം 1956, പാര്‍ലമെന്റ് അംഗങ്ങളുടെ (നിയോജകമണ്ഡല അലവന്‍സ്) ചട്ടം 1986, പാര്‍ലമെന്റ് അംഗങ്ങളുടെ (ഓഫീസ് ചെലവ് )ചട്ടം 1988 എന്നിവയിലെ ഭേദഗതിക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
വിശദാംശങ്ങള്‍:
1) പാര്‍ലമെന്റ് അംഗങ്ങളുടെ വീടുകളിലേക്കുള്ള ഫര്‍ണിച്ചറിനുള്ള സാമ്പത്തിക പരിധി 75,000 രൂപയില്‍നിന്ന് (ഈടുള്ളവ 60,000 രൂപയും ഈടില്ലാത്തവ 15,000 രൂപയും) ഒരു ലക്ഷം രൂപയായി ഉയര്‍ത്തി (ഈടുള്ളവയ്ക്ക് 80,000 രൂപയും ഈടില്ലാത്തവ 20,000 രൂപയും). ഇവയ്ക്ക് 2018 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും. 2023 ഏപ്രില്‍ 1 മുതല്‍ ഓരോ അഞ്ചുവര്‍ഷവും ആദായനികുതി നിയമം 1961ലെ 48-ാം വകുപ്പിലെ ക്ലോസ് (5)ന്റെ അടിസ്ഥാനത്തില്‍ ചെലവിന്റെ വര്‍ധനയ്ക്കനുസരിച്ച് ഉയര്‍ത്താം.
2) 2006 ഓഗസ്റ്റ് മുതല്‍, പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ലാന്‍ഡ് ലൈനില്‍നിന്നുള്ള 10,000 കോളുകള്‍ സമര്‍പ്പിക്കുന്നതിനു പകരമായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിരുന്നു, 2006 ഓഗസ്റ്റ് മുതല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നല്‍കിവരുന്ന ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഇപ്പോള്‍ പാര്‍പ്പിട, ടെലിഫോണ്‍ സൗകര്യം (പാര്‍ലമെന്റ് അംഗങ്ങളുടെ) ചട്ടം 1956ല്‍ മുന്‍കാല പ്രാബല്യത്തോടെ നിയമപരമാക്കുന്നതിന് ആവശ്യമായ ഭേദഗതി കൊണ്ടുവരും.
3) വൈ-ഫൈ സോണില്‍ 2015 സെപ്റ്റംബര്‍ ഒന്നു മുതല്‍ 31-12-2016 വരെ 1700 രൂപ മാസ താരിഫിലും 1-1-2017 മുതല്‍ 2,200 രൂപയ്ക്കും അംഗങ്ങളുടെ വീടുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ (എഫ്.ടി.ടി.എച്ച്. കണക്ഷന്‍) ലഭ്യമാക്കുന്നതിനായി വൈഫൈ സോണ്‍ സൃഷ്ടിച്ചിരുന്നു. നിലവിലുള്ള ബ്രോഡ് ബാന്‍ഡ് സൗകര്യത്തിന് പുറമെ ആയിരിക്കും. ഈ സൗകര്യം. ഇതിനായി മൂന്ന് ഉപചട്ടങ്ങള്‍ പാര്‍പ്പിട ടെലിഫോണ്‍ സൗകര്യം(പാര്‍ലമെന്റ് അംഗങ്ങളുടെ) ചട്ടം 1956ല്‍ ഉള്‍പ്പെടുത്തും.
4) പാര്‍ലമെന്റ് അംഗങ്ങളുടെ നിയോജകമണ്ഡലം അലവന്‍സ് പ്രതിമാസം 45,000 രൂപയില്‍നിന്ന് 70,000 രൂപയാക്കി. 2018 ഏപ്രില്‍ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരും. 2023 ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ അഞ്ചു വര്‍ഷ ഇടവേളകളില്‍ 1961ലെ 48-ാം വകുപ്പിലെ ക്ലോസ് (5)ന്റെ അടിസ്ഥാനത്തില്‍ വിവര്‍ധനാ സൂചികയ്ക്കനുസരിച്ച് ഉയര്‍ത്താം.
5) പാര്‍ലമെന്റ് അംഗങ്ങളുടെ ഓഫീസ് ചെലവ് അലവന്‍സ് പ്രതിമാസം 45,000 രൂപയില്‍നിന്നും (15,000 രൂപ സ്‌റ്റേഷനറികള്‍ക്കും പോസ്‌റ്റേജിനും ഒപ്പം 30,000 രൂപ കമ്പ്യൂട്ടര്‍ സാക്ഷരതയുള്ള ഒരു ഓഫീസ് അസിസ്റ്റന്റിന്റെ സേവനത്തിനും) 60,000 രൂപയാക്കി (20,000 രൂപ സ്‌റ്റേഷനറി പോസ്‌റ്റേജ് മറ്റു ചെലവുകള്‍ക്കും 40,000 രൂപ സെക്രട്ടേറിയല്‍ അസിസ്റ്റന്റിന്റെ സേവനം ലഭിക്കുന്നതിന് കമ്പ്യൂട്ടര്‍ സാക്ഷതരയുള്ള വ്യക്തിക്കുമായി) വര്‍ധിപ്പിച്ചു. 2018 ഏപ്രില്‍ ഒന്നുമുതല്‍ ഇതിന് പ്രാബല്യമുണ്ടാകും. 2023 ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ അഞ്ചുവര്‍ഷത്തിലൊരിക്കലും 1961ലെ 48-ാം വകുപ്പിലെ ക്ലോസ് (5)ന്റെ അടിസ്ഥാനത്തില്‍ ചെലവിന്റെ വര്‍ധനയ്ക്കനുസരിച്ച് ഉയര്‍ത്താം.
മന്ത്രിസഭയുടെ തീരുമാനം ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തുതിനുമായി പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളവും അലവന്‍സും സംബന്ധിച്ച സംയുക്ത സമിതിയെ അറിയിക്കും. ഇത് സംസ്ഥാനങ്ങളുടെ കൗണ്‍സില്‍ ചെയര്‍മാനും ജനകീയ സഭയുടെ സ്പീക്കറും അംഗീകരിച്ച് സ്ഥിരീകരിക്കുകയും അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം.
ഈ തീരുമാനത്തിലൂടെ ഏകദേശം 39,22,72,800 രൂപയുടെ (മുപ്പത്തിയൊന്‍പത് കോടി ഇരുപത്തിരണ്ട് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി എണ്ണൂറ് രൂപ മാത്രം) ആവര്‍ത്തന ചെലവായും ഏകദേശം 6,64,05,400 രൂപ (ആറുകോടി അറുപത്തിനാലു ലക്ഷത്തി അയ്യായിരത്തി നാനൂറ് രൂപമാത്രം)അനാവര്‍ത്തന ചെലവായും പ്രതീക്ഷിക്കുന്നു.
പശ്ചാത്തലം
ഭരണഘടനാനുച്ഛേദം 108 പ്രകാരം ഇരുസഭകളിലെയും അംഗങ്ങള്‍ക്ക് കാലാകാലങ്ങളില്‍ പാര്‍ലമെന്റ് നിയമം മൂലം നിശ്ചയിക്കപ്പെടുന്ന ശമ്പളത്തിനും അലവന്‍സിനും അര്‍ഹതയുണ്ട്. അതിന്റെ ഫലമായി അംഗങ്ങളുടെ ശമ്പളം, അലവന്‍സുകള്‍, പെന്‍ഷന്‍ (എം.എസ്.എ നിയമം) 1954ല്‍ രൂപീകരിച്ചു. നിയമരപകാരം ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിനായി പാര്‍ലമെന്റിലെ ഇരുസഭകളും ചേര്‍ത്ത് ഒരു സംയുക്ത സമിതി രൂപീകരിക്കാന്‍ എം.എസ്.എ. നിയമം അനുവദിക്കുു. ഈ വകുപ്പില്‍പ്പെട്ടിട്ടുള്ള ഏത് വിഷയത്തിലും കേന്ദ്ര ഗവണ്‍മെന്റുമായി കൂടിയാലോചന നടത്തി ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ സംയുക്ത കമ്മിറ്റിക്ക് അധികാരമുണ്ട്.