പിഎം ഇന്ത്യ
ഇന്ത്യയില്‍നിന്ന് ചരക്കും സേവനങ്ങളും വാങ്ങുന്നതിനു ലഭ്യമാക്കുന്ന തുക 900 കോടി രൂപയില്‍നിന്ന് 3000 കോടി രൂപയായി ഉയര്‍ത്താനുള്ള എക്‌സിം ബാങ്ക് ഓഫ് ഇന്ത്യയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇറാന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും തമ്മിലുള്ള കരാറിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫണ്ടാ(ഇ.ഡി.എഫ്.)ണ് ഇതിന് ഉപയോഗപ്പെടുത്തുക.
നേരത്തേ ഇ.ഡി.എഫ്. പ്രകാരം മന്ത്രിസഭ അംഗീകാരം നല്‍കിയ എസ്.ടി.സിയുടെ ഉരുക്കു റെയിലുകളുടെ കയറ്റുമതിക്കുള്ള രണ്ടു കരാറുകളും ചബഹര്‍ തുറമുഖവികസനപദ്ധതിക്കായുള്ള കരാറും സ്ഥിരപ്പെടുത്തുന്നതിനു പുതിയ തീരുമാനം സഹായകമാകും.