Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എഞ്ചിനീയേഴ്‌സ് ദിനത്തില്‍ പ്രധാനമന്ത്രി എഞ്ചിനീയര്‍മാരെ അഭിവാദ്യം ചെയ്തു; ഭാരത രത്‌ന എം. വിശ്വേശ്വരയ്യയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു


എഞ്ചിനീയേഴ്‌സ് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എഞ്ചിനീയര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. ഭാരത രത്‌ന എം. വിശ്വേശ്വരയ്യയ്ക്കും അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

‘എഞ്ചിനീയേഴ്‌സ് ദിനത്തില്‍ എല്ലാ എഞ്ചിനീയര്‍മാരെയും ഞാന്‍ അഭിവാദ്യം ചെയ്യുകയും രാജ്യത്തിന്റെ വികസനത്തില്‍ അവരുടെ പരമ പ്രധാനമായ പങ്കിനെ വിലമതിക്കുകയും ചെയ്യുന്നു.

ഭാരത രത്‌ന എം. വിശ്വേശ്വരയ്യയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി. ഒരു മാതൃക എഞ്ചിനീയറായിരുന്ന അദ്ദേഹം പ്രചോദനത്തിന്റെ വിശാലമായ സ്രോതസ്സാണ്,” പ്രധാനമന്ത്രി പറഞ്ഞു.