പിഎം ഇന്ത്യ
പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് അസംസ്കൃത എണ്ണ ഇറക്കുമതിക്ക് നിലവിലുള്ള നയം പുതുക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇറക്കുമതി സംബന്ധിച്ച നയം സ്വന്തമായി ആവിഷ്ക്കരിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്കുയന്ന തരത്തിലാണ് ഭേദഗതി. അസംസ്കൃത എണ്ണ ഇറക്കുമതിയ്ക്ക് കൂടുതല്‍ കാര്യക്ഷമവും, അയവുള്ളതും, ചലനാത്മകവുമായ നയരൂപീകരണത്തിന് ഇത് വഴിയൊരുക്കും. ആത്യന്തികമായി ഉപഭോക്താവിന് ഇത് ഗുണപ്രദമാവുകയും ചെയ്യും. 1979ല്‍ അന്നത്തെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച നയമാണ് ഇപ്പോഴും തുടരുന്നത്. 2001ല്‍ നവരത്ന, മഹാരത്ന കമ്പനികള്ക്ക്അ കൂടുതല്‍ സ്വയംഭരണം അനുവദിക്കുകയുണ്ടായി.