പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ: നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം രാജ്യത്ത് എണ്ണപ്പന വ്യാപനത്തിനും ഉല്‍പ്പാദനത്തിനും വേണ്ട നടപടികള്‍ക്ക് അംഗീകാരം നല്‍കി.
1) ഇതിന്റെ ഭാഗമായി എന്‍.എം.ഒ.ഒ.പി (നാഷണല്‍ മിഷന്‍ ഓണ്‍ ഓയില്‍ സീഡ് ആന്റ് ഓയില്‍ പാം) പ്രകാരം എണ്ണപ്പന കൃഷിക്ക് ഏര്‍പ്പെടുത്തിയിരുന്ന ഭൂനിയന്ത്രണത്തിന് ഇളവ് നല്‍കി.
നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) പരമാവധി ലക്ഷ്യമാക്കിക്കൊണ്ട് എണ്ണപ്പന കൃഷിക്ക് എന്‍.എം.ഒ.ഒ.പിയുടെ അടിസ്ഥാനത്തില്‍ 25 ഹെക്ടറില്‍ കൂടുതല്‍ ഭൂമിക്ക് സഹായം നല്‍കുന്നതിനുള്ള തടസങ്ങള്‍ക്ക് മന്ത്രിസഭ ഇളവ് നല്‍കി.
2) എന്‍.എം.ഒ.ഒ.പിയുടെ ഭാഗമായുള്ള മിനി മിഷന്‍-2 ല്‍ ഇളവുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുനരവലോകനം ചെയ്യാനും മന്ത്രിസഭായോഗം അനുമതി നല്‍കി. ഇത് പ്രധാനമായും നടീല്‍ വസ്തുക്കള്‍, പരിപാലന ചെലവ്, ഇടവിളകൃഷിക്കുള്ള ചെലവ്, എണ്ണപ്പന പ്ലാന്റേഷനുകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് വേണ്ടിയുള്ള കുഴല്‍കിണറുകള്‍ നിര്‍മ്മിക്കുക എന്നിവയ്ക്കുള്ള സഹായത്തിനുള്ള മാനദണ്ഡങ്ങളാണ് പുനരവലോകനം ചെയ്യുക.
-ഈ നടപടികള്‍ മൂലം കോര്‍പ്പറേറ്റുകള്‍ എണ്ണപ്പനമേഖലയിലേക്ക് കടന്നുവരികയും വന്‍തോതില്‍ കൃഷിയിറക്കുകയും ഇതിനായി തരിശുകിടക്കുന്ന നിലങ്ങള്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യാനാകുമെന്ന് കരുതുന്നു. എന്‍.എം.ഒ.ഒ.പിയിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതോടെ സ്വകാര്യ സംഭരംഭകര്‍, സഹകരണ സ്ഥാപനങ്ങള്‍, സംയുക്ത സംരംഭകര്‍ എന്നിവരൊക്കെ എണ്ണപ്പനകൃഷിയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് തയാറാകുകയും എന്‍.എം.ഒ.ഒ.പി യുടെ പിന്തുണ നേടാന്‍ ശ്രമിക്കുകയും ചെയ്യും.
-കര്‍ഷകരെ വലിയതോതില്‍ എണ്ണപ്പന കൃഷിക്ക് പ്രേരിപ്പിക്കണമെങ്കില്‍ അവരെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിനും കൃഷിക്ക് പ്രേരിപ്പിക്കുന്നതിനുമായി ചെലവിന്റെ മാനദണ്ഡങ്ങളില്‍ പുനരവലോകനം അനിവാര്യവുമാണ്.
സംസ്ഥാനങ്ങള്‍/ ഏജന്‍സികള്‍ എന്നിവയുടെ വാര്‍ഷിക കര്‍മ്മപദ്ധതികള്‍ക്ക് ഈ പുനരവലോകനം ചെയ്ത ചെലവ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കൃഷി, സഹകരണ-കര്‍ഷകക്ഷേമ വകുപ്പ് അംഗീകാരം നല്‍കും. സ്വകാര്യ സംരംഭകര്‍, കോര്‍പ്പറേറ്റീവ് സ്ഥാപനങ്ങള്‍, സംയുക്ത സംരംഭകര്‍ എന്നിവരെ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ സംസ്ഥാനത്ത് എണ്ണപ്പന കൃഷി ചെയ്യുന്നതിനായി കണ്ടെത്തണം.
നിലവില്‍ ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട്, മിസോറാം, ഒഡീഷ, കേരള, തെലുങ്കാന, ഛത്തീസ്ഗഢ്, ഗുജറാത്ത്, അരുണാചല്‍ പ്രദേശ്, നാഗലാന്‍ഡ്, അസം തുടങ്ങി 12 സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഈ 12 സംസ്ഥാനങ്ങളിലായി ഏകദേശം 133 ജില്ലകളില്‍ ഇപ്പോള്‍ എണ്ണപ്പന കൃഷി നടക്കുന്നുണ്ട്. എണ്ണപ്പന കൃഷിക്ക് യോഗ്യരായ എല്ലാ സംസ്ഥാനങ്ങളേയും എന്‍.എം.ഒ.ഒ.പിയില്‍ ഉള്‍പ്പെടുത്തും.
കൃഷിചെയ്യുന്ന ഭൂമിയുടെ പരിധിയില്‍ വരുത്തിയ ഇളവും സബ്‌സിഡി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളുമൊക്കെ കുറച്ച് സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അതൊക്കെ എന്‍.എം.ഒ.ഒ.പി ഫണ്ടില്‍ നിന്നും നികത്തും. അധിക ഫണ്ട് ഇക്കാര്യത്തിന് വേണ്ടിവരില്ല.
12-ാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷത്തേയും ഭൗതിക-സാമ്പത്തിക വളര്‍ച്ച താഴെ വിശദീകരിക്കുന്നു.
വര്‍ഷം പദ്ധതിയുടെ പേര് ഭൂമിവിസ്തൃതി(ഹെക്) അനുവദിച്ച ഫണ്ട് (Rs. in lakhs)
|
Target
Target
|
Achievement
|
_Allocation Release
|
|||
|
2012-13
|
ISOPOM & OPAE
|
49932
|
26300
|
22705.74
|
6412.62
|
|
2013-14
|
ISOPOM & OPAE
|
41347 |
23183
|
19776.19
|
11849.09
|
|
2014-15
|
NMOOP
|
28146
|
17143
|
7290.58
|
4112.47
|
|
2015-16
|
NMOOP
|
27337
|
14425
|
6683.80
|
3823.49
|
|
2016-17*
|
NMOOP
|
30061
|
9968
|
8038.68
|
4241.57
|
വര്‍ഷം | പദ്ധതിയുടെ പേര് | ഭൂമി വിസ്തൃതി (ഹെക്) | അനുവദിച്ച ഫണ്ട് (Rs. in lakhs) |
|---|---|---|---|---|---|
2016 ഡിസംബര്‍ വരെയുള്ള കണക്കാണിത്.
നിലവില്‍ എണ്ണപ്പന വികസന പദ്ധതി കര്‍ഷകര്‍ വ്യക്തിഗതമായാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്.സ്വകാര്യ സംരംഭകര്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, സംയുക്ത സംരംഭകര്‍ എന്നിങ്ങളെ വന്‍ തോതില്‍ ഈ രംഗത്ത് കൃഷിക്കായി വരുന്നവര്‍ക്ക് നേരിട്ട് സഹായം നല്‍കിയിട്ട് കാര്യമില്ല. പകരം എണ്ണപ്പന കൃഷിക്കായി ഇത് പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ പക്കലുള്ള തരിശ്ഭൂമി, ഫലഭൂയിഷ്ഠിത കുറഞ്ഞ ഭൂമി, കുഷിക്കനുയോജ്യമായ മറ്റ് ഭൂമി എന്നിവയൊക്കെ സ്വകാര്യ സംരംഭകര്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും സംയുക്ത സംരംഭകര്‍ക്കും പാട്ടത്തിനോ, വാടകയക്കോ നല്‍കാം. എന്നാല്‍ എന്‍.എം.ഒ.ഒ.പി പ്രകാരമുള്ള സാമ്പത്തിക സഹായം 25 ഹെക്ടര്‍ ഭൂമിയ്‌ക്കേ ലഭിക്കുകയുള്ളു. അതുകൊണ്ട് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകയും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ 100%വും നേടിയെടുക്കാന്‍ എന്‍.എം.ഒ.ഒ.പിയില്‍ ഇളവുകള്‍ അനിവാര്യമാണ്. സ്വകാര്യ കൃഷി, കരാര്‍ കൃഷി, നിയന്ത്രിത കൃഷി (ഭൂപരിധി മാനദണ്ഡങ്ങളിലെ ഇളവ്) എന്നിവ സംയുക്തമായി ചെയ്തുകൊണ്ടു മാത്രമേ എണ്ണപ്പന കൃഷിക്ക് രാജ്യത്ത് വളര്‍ച്ചയുണ്ടാക്കാനാകൂ.
വിവിധ ഇടപെടലുകള്‍ക്കുള്ള സഹായങ്ങളുടെ മാനദണ്ഡങ്ങള്‍ എന്‍.എം.ഒ.ഒ.പി പദ്ധതി രൂപീകരിക്കുമ്പോള്‍ നിലവിലുള്ള വിലയുടെ അടിസ്ഥാനത്തിലാത്തിലാ യിരിക്കും തീരുമാനിക്കുക. നടീല്‍ വസ്തുക്കള്‍, അവ നടുന്നതിന് വേണ്ടിയുള്ള കുഴിയെടുക്കല്‍, നടല്‍, വളമിടീല്‍, ജലസേചനം, പരിപാലനം എന്നിവയ്ക്കുണ്ടാകുന്ന വലിയ ചെലവുകള്‍ സഹിച്ചും നാലുവര്‍ഷം ഒരു ആദായവും ലഭിക്കാതെ കൃഷി മുന്നോട്ടുകൊണ്ടുപോകേണ്ടിവരുന്നതും മൂലവം കര്‍ഷകര്‍ പ്രത്യേകിച്ചും ചെറുകിട-ഇടത്തരക്കാര്‍ എണ്ണപ്പന കൃഷിയോട് വിമുഖത കാട്ടുകയാണ്. ഇതിന് പുറമെ എണ്ണപ്പന കൃഷിക്ക് ഏറ്റവും അനുയോജ്യമായ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭൂപ്രകൃതി കുന്നുകളും മലകളുമായതുകൊണ്ട് ഇതിന് നിലമൊരുക്കുന്നതിനായി അധിക നിക്ഷേവവും അനിവാര്യമായി വരുന്നുണ്ട്.